ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കരുത്
കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന കുല്‍സിത പ്രവൃത്തികളും ക്രമക്കേടുകളും സംബന്ധിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദൂര പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളെ ഉത്തരപേപ്പര്‍ പോലും നല്‍കാതെ തോല്‍പ്പിച്ചെന്ന പരാതി അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലും നടത്താതെയാണ് വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തിയതെന്നറിയുമ്പോള്‍ എത്രമാത്രം അധപതനത്തിലാണ് ഈ മേഖല എത്തിപ്പെട്ടിരിക്കുന്നതെന്നത് വ്യക്തമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും ശക്തമായതോടെ കേരള സര്‍വകലാശാലയാണ് പ്രതിരോധത്തിലായിരിക്കുന്നത്. പരാതിയുമായി ചെന്ന വിദ്യാര്‍ത്ഥികളോട് പണം അടച്ചാല്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതര്‍ നല്‍കിയ […]

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന കുല്‍സിത പ്രവൃത്തികളും ക്രമക്കേടുകളും സംബന്ധിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദൂര പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളെ ഉത്തരപേപ്പര്‍ പോലും നല്‍കാതെ തോല്‍പ്പിച്ചെന്ന പരാതി അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. ബിരുദപരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലും നടത്താതെയാണ് വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തിയതെന്നറിയുമ്പോള്‍ എത്രമാത്രം അധപതനത്തിലാണ് ഈ മേഖല എത്തിപ്പെട്ടിരിക്കുന്നതെന്നത് വ്യക്തമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും ശക്തമായതോടെ കേരള സര്‍വകലാശാലയാണ് പ്രതിരോധത്തിലായിരിക്കുന്നത്. പരാതിയുമായി ചെന്ന വിദ്യാര്‍ത്ഥികളോട് പണം അടച്ചാല്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി. സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പന്തളം എന്‍.എസ്.എസ് കോളേജ്, കൊല്ലം പേരയം എന്‍.എസ്.എസ് കോളേജ് സെന്ററുകളില്‍ ബി.എ മലയാളം പരീക്ഷയെഴുതിയ നൂറോളം വിദ്യാര്‍ത്ഥികളാണ് ഒന്നടങ്കം തോറ്റത്. പരീക്ഷയ്ക്ക് ഹാജരാകാത്തതാണ് തോല്‍വിക്ക് കാരണമെന്നാണ് കേരള സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പറയുന്നത്. എന്നാല്‍ ഇത് വസ്തുതക്ക് നിരക്കാത്തതാണെന്നും വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഉത്തരക്കടലാസ് കൊണ്ടുപോയിട്ടില്ലെന്നറിഞ്ഞ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ആസ്ഥാനത്ത് പരാതിയുമായി എത്തിയപ്പോള്‍ പുനര്‍ മൂല്യനിര്‍ണയത്തിന് പണം അടയ്ക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവകാശം നിഷേധിക്കുകയും അതുവഴി അവരുടെ ഭാവി തന്നെ തകര്‍ക്കുകയും ചെയ്യുന്ന ക്രൂരതക്ക് പിന്നിലെ കുടിലബുദ്ധികള്‍ ആരൊക്കെയാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വലിയൊരു ഗൂഡാലോചന തന്നെ ഇതിന് പിറകിലുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നത്. ഇത് കേവലമൊരു വീഴ്ച മാത്രമായി കാണാനാകില്ല. ആസൂത്രിതമായ കുറ്റകൃത്യം തന്നെയായി കണക്കാക്കണം. മൂല്യനിര്‍ണയം നടത്താതെ ഫലം പ്രസിദ്ധീകരിച്ചതും ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയതും സര്‍വകലാശാലാ ജീവനക്കാരാണോ അതോ കോളേജ് അധികൃതരാണോ എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക തന്നെ നല്‍കി കേരള സര്‍വകലാശാല മുമ്പ് വിവാദത്തില്‍ പെട്ടിരുന്നു. പണം നല്‍കിയാല്‍ ജയിച്ചവരെ തോല്‍പ്പിക്കാനും തോറ്റവരെ ജയിപ്പിക്കാനും ഒരു ഗൂഢസംഘം തന്നെ സര്‍വകലാശാലയെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. ഇത്തരം അനീതികളും അഴിമതികളും തടഞ്ഞ് ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.