അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കണം

കേടുവന്നതും അപകടഭീഷണിയുയര്‍ത്തുന്നതുമായ മരങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കാലവര്‍ഷം ശക്തമായതോടെ ഇത്തരം മരങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റും കൂടി ഉള്ളതിനാല്‍ എവിടെയും എപ്പോഴും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് ഒരു പിഞ്ചു വിദ്യാര്‍ത്ഥിനിയാണ് ദാരുണമായി മരണപ്പെട്ടത്. പുത്തിഗെ അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹയാണ് അതിദാരുണമായി മരണപ്പെട്ടത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ […]

കേടുവന്നതും അപകടഭീഷണിയുയര്‍ത്തുന്നതുമായ മരങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കാലവര്‍ഷം ശക്തമായതോടെ ഇത്തരം മരങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റും കൂടി ഉള്ളതിനാല്‍ എവിടെയും എപ്പോഴും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് ഒരു പിഞ്ചു വിദ്യാര്‍ത്ഥിനിയാണ് ദാരുണമായി മരണപ്പെട്ടത്. പുത്തിഗെ അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹയാണ് അതിദാരുണമായി മരണപ്പെട്ടത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൈതാനത്ത് നിന്ന് റോഡിലേക്ക് കുട്ടികള്‍ പടവുകള്‍ ഇറങ്ങിവരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മരം കടപുഴകി മിന്‍ഹയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അധ്യാപകര്‍ ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേടുവന്ന മരമാണ് ആയിശത്ത് മിന്‍ഹയുടെ ദേഹത്തേക്ക് വീണത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിടുകയും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ മാത്രം അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന വിരോധാഭാസം നിറഞ്ഞ പരമ്പരാഗത രീതി തന്നെയാണ് അംഗഡിമുഗര്‍ ദുരന്തത്തിലും അനുവര്‍ത്തിക്കുന്നത്. സ്‌കൂള്‍ വളപ്പുകളില്‍ മാത്രമല്ല റോഡരികുകളിലും പൊതുസ്ഥലങ്ങലിലും ഒക്കെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളുണ്ട്. ഇത്തരം മരങ്ങള്‍ കണ്ടെത്തി കാലവര്‍ഷത്തിന് മുമ്പെ തന്നെ മുറിച്ച് നീക്കേണ്ടതായിരുന്നു. കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടം സംഭവിക്കാന്‍ ഇടയാക്കുന്ന മരങ്ങള്‍ ധാരാളമുണ്ട്. ചെറിയ കാറ്റടിച്ചാല്‍ പോലും കേടുവന്ന മരങ്ങള്‍ വീഴും. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാറുള്ളത്. സ്‌കൂള്‍ കുട്ടികളുടെ അപകടമരണങ്ങള്‍ മഴക്കാലത്ത് കൂടുതലാണ്. സ്‌കൂള്‍ വളപ്പിലും പുറത്തുള്ള മരങ്ങളും വെള്ളക്കെട്ടുകളും ഒക്കെ കുട്ടികള്‍ അപകടത്തില്‍ പെടാന്‍ ഇടയാക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കാറുണ്ടെങ്കിലും പ്രായോഗികതലത്തില്‍ സംഭവിക്കുന്നത് ഗുരുതര വീഴ്ച തന്നെയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുന്ന പിഞ്ചോമന വൈകിട്ട് മൃതദേഹമായി എത്തുന്നത് രക്ഷിതാക്കളില്‍ ഉണ്ടാക്കുക ഹൃദയം നുറുങ്ങുന്ന വേദനയായിരിക്കും. ജില്ലയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഉണ്ടെങ്കിലും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുമുണ്ട്. മഴ വന്നാല്‍ ചോരുകയും മേല്‍ക്കൂര അപതടാവസ്ഥയിലുമുള്ള സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് പറയാനാകില്ല. സ്‌കൂള്‍ കെട്ടിടങ്ങളും ചുറ്റുപാടുകളും കുട്ടികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കുട്ടികള്‍ അടക്കമുള്ളവരുടെ ജീവന് ഭീഷണിയാകുന്നത് എത്ര വലിയ മരമായാലും മുറിച്ചുമാറ്റുക തന്നെ വേണം. ഇക്കാര്യത്തില്‍ പരിശോധനയും നടപടിയും ഉണ്ടാകണം.

Related Articles
Next Story
Share it