ക്ഷേമപെന്‍ഷന്‍ മുടക്കരുത്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങാതെ ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒക്ടോബറിലെ ക്ഷേമപെന്‍ഷന്‍ വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതിന് പറയാന്‍ കാരണവുമുണ്ട്.സാമ്പത്തിക പ്രതിസന്ധിയും ക്ഷേമപെന്‍ഷന്‍ നല്‍കാനായി പ്രത്യേകം വായ്പയെടുക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണവുമാണ് പെന്‍ഷന്‍ മുടങ്ങുന്നതിന്റെ കാരണമായി പറയുന്നത്. സര്‍ക്കാര്‍ സഹായത്തോടെ നല്‍കിവരുന്ന ക്ഷേമനിധി പെന്‍ഷനുകളും വൈകിയേക്കുമെന്നാണ് അറിയുന്നത്. എല്ലാ മാസങ്ങളിലും 27 മുതല്‍ അടുത്ത മാസം ആറുവരെയാണ് ക്ഷേമപെന്‍ഷനുകള്‍ നല്‍കിയിരുന്നത്. ഒക്ടോബറിലെ പെന്‍ഷന്‍ ഇതുവരെ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. സെപ്തംബറിലെ പെന്‍ഷന്‍ […]

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങാതെ ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒക്ടോബറിലെ ക്ഷേമപെന്‍ഷന്‍ വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതിന് പറയാന്‍ കാരണവുമുണ്ട്.
സാമ്പത്തിക പ്രതിസന്ധിയും ക്ഷേമപെന്‍ഷന്‍ നല്‍കാനായി പ്രത്യേകം വായ്പയെടുക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണവുമാണ് പെന്‍ഷന്‍ മുടങ്ങുന്നതിന്റെ കാരണമായി പറയുന്നത്. സര്‍ക്കാര്‍ സഹായത്തോടെ നല്‍കിവരുന്ന ക്ഷേമനിധി പെന്‍ഷനുകളും വൈകിയേക്കുമെന്നാണ് അറിയുന്നത്. എല്ലാ മാസങ്ങളിലും 27 മുതല്‍ അടുത്ത മാസം ആറുവരെയാണ് ക്ഷേമപെന്‍ഷനുകള്‍ നല്‍കിയിരുന്നത്. ഒക്ടോബറിലെ പെന്‍ഷന്‍ ഇതുവരെ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. സെപ്തംബറിലെ പെന്‍ഷന്‍ ഏറെ വൈകിയാണ് ലഭിച്ചിരുന്നത്. ഈ നില തുടര്‍ന്നാല്‍ വരും കാലങ്ങളിലും ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാകുമെന്നാണ് കരുതേണ്ടത്.
സംസ്ഥാനത്തെ 59 ലക്ഷം പേര്‍ക്ക് ഒരുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 870 കോടിയോളം രൂപയാണ് വേണ്ടിവരിക. പെന്‍ഷന്‍ നല്‍കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസമാകുന്ന ഘട്ടങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നോ സഹകരണസംഘങ്ങളില്‍ നിന്നോ താല്‍ക്കാലികമായി വായ്പയെടുത്താണ് പ്രശ്നത്തിന് പരിഹാരം കണ്ടിരുന്നത്. ഈ രീതിയില്‍ പണം സമാഹരിച്ച് വിതരണം ചെയ്യാന്‍ ക്ഷേമപെന്‍ഷന്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ പുതിയ ചില ചട്ടങ്ങള്‍ പ്രകാരം ഇങ്ങനെ വായ്പയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെ വായ്പയെടുക്കുന്നത് ബജറ്റിന് പുറത്തുള്ള വായ്പയായാണ് സി.എ.ജി കണക്കാക്കുന്നത്. ഇതുവരെയായി ഇതിനായി എടുത്ത 7200 കോടി രൂപയുടെ ഒരുവിഹിതം സംസ്ഥാനത്തിന്റെ പൊതുവായ്പാ പരിധിയില്‍ വര്‍ഷം തോറും കുറക്കാന്‍ കേന്ദ്രവും തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രനിലപാട് ക്ഷേമപെന്‍ഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പൊതുകടത്തിന്റെ ഭാഗമാകുമെന്നതിനാല്‍ ക്ഷേമപെന്‍ഷന്‍ കമ്പനിയുടെ വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി പിന്‍വലിച്ചത് മറ്റൊരു തിരിച്ചടിയാണ്. താല്‍ക്കാലികമായി പോലും ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള വഴിയാണ് അടഞ്ഞിരിക്കുന്നത്.
വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ വളരെ വേദനാജനകം തന്നെയാണ്. നിര്‍ധനകുടുംബങ്ങളിലെ വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ക്ഷേമപെന്‍ഷന്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. അത്യാവശ്യം മരുന്ന് വാങ്ങാനും മറ്റും ഈ തുക പ്രയോജനപ്പെടുന്നുണ്ട്. അതുപോലും ഇല്ലാതാകുന്ന അവസ്ഥ വയോജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ വളരെ വലുതായിരിക്കും. ആദ്യപിണറായി സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നത് വരെയും ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്‍കിയിരുന്നു. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന തടസങ്ങള്‍ നീണ്ടുപോയാല്‍ ക്ഷേമപെന്‍ഷനിലൂടെ സര്‍ക്കാര്‍ വയോജനങ്ങള്‍ക്കിടയില്‍ നേടിയെടുത്ത വിശ്വാസത്തിന് ഹാനികരമാകും. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം.