ഡെങ്കിപ്പനി വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കണം
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകള്‍ കൂടുതലായുണ്ടെന്നാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു. അജാനൂര്‍, പുല്ലൂര്‍, പെരിയ, ബളാല്‍, ബദിയടുക്ക, പള്ളിക്കര പഞ്ചായത്തുകളിലാണ് ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ഏറെയുള്ളത്. അഞ്ച് പഞ്ചായത്തുകളില്‍ ജൂണ്‍ മാസത്തില്‍ ഡെങ്കിപ്പനി ബാധിച്ചത് 33 പേര്‍ക്കാണ്. ഡെങ്കിപ്പനിക്ക് പുറമെ ചിക്കന്‍ പോക്‌സും വ്യാപകമായുണ്ട്.ഡെങ്കിപ്പനി ബാധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം പെരുകി വരുന്നതിനിടെയാണ് […]

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകള്‍ കൂടുതലായുണ്ടെന്നാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു. അജാനൂര്‍, പുല്ലൂര്‍, പെരിയ, ബളാല്‍, ബദിയടുക്ക, പള്ളിക്കര പഞ്ചായത്തുകളിലാണ് ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ഏറെയുള്ളത്. അഞ്ച് പഞ്ചായത്തുകളില്‍ ജൂണ്‍ മാസത്തില്‍ ഡെങ്കിപ്പനി ബാധിച്ചത് 33 പേര്‍ക്കാണ്. ഡെങ്കിപ്പനിക്ക് പുറമെ ചിക്കന്‍ പോക്‌സും വ്യാപകമായുണ്ട്.
ഡെങ്കിപ്പനി ബാധിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം പെരുകി വരുന്നതിനിടെയാണ് കാസര്‍കോട് ജില്ലയിലും ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണെന്ന വിവരം പുറത്തുവന്നത്. ഇതിന് പുറമെ മറ്റ് തരത്തിലുള്ള പനികളും സാംക്രമിക രോഗങ്ങളും ജില്ലയില്‍ വ്യാപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേരാണ് ജില്ലയിലെ വിവിധ ആസ്പത്രികളിലായി ചികിത്സ തേടിയെത്തിയത്. ഈ കണക്ക് ഉള്‍പ്പെടെ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 90,901 പേര്‍ക്ക് പനി ബാധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി പനി ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് അപകടകരം തന്നെയാണ്. കാലവര്‍ഷം ശക്തിപ്പെട്ടതോടെയാണ് ജില്ലയില്‍ ഈഡിസ് കൊതുകുകള്‍ പെരുകിയിരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ കൊതുകുകള്‍ പെരുകാന്‍ ഇട വരുത്തിയിട്ടുണ്ട്. മാലിന്യങ്ങള്‍ മഴയില്‍ ചീഞ്ഞളിഞ്ഞാണ് കൊതുകുകളും കൂത്താടികളും പെരുകിയത്. പൊതുസ്ഥലങ്ങളുടെ മാലിന്യ നിക്ഷേപം തടയാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടയാനും ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന വിമര്‍ശനം പൊതുവെ നിലനില്‍ക്കുന്നുണ്ട്. മഴ വരുന്നതിന് മുമ്പ് തന്നെ മാലിന്യ നിര്‍മാര്‍ജനവും കൊതുക് നശീകരണവും ഊര്‍ജ്ജിതമായി നടപ്പാക്കിയിരുന്നെങ്കില്‍ ഡെങ്കിപ്പനി ഇത്രയും രൂക്ഷമാകുമായിരുന്നില്ല. ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ച അഞ്ച് പഞ്ചായത്തുകളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉറവിടത്തില്‍ തന്നെ കൊതുകുകളെ നശിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. തോട്ടം പ്രദേശങ്ങള്‍ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളാണ്. പാളകളിലും ചിരട്ടകളിലും തൊണ്ടുകളിലും വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകുകളും കൂത്താടികളും വളരാന്‍ കാരണമാകുന്നു. അത് കൊണ്ട് കൊതുക് വ്യാപനം തടയാന്‍ ആദ്യം ചെയ്യേണ്ടത് ഉറവിട നശീകരണമാണ്. കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള മറ്റ് പ്രവര്‍ത്തനങ്ങളും ശക്തമാക്കണം.