പുഴുവരിച്ച മീനുകള്‍ വില്‍പ്പനക്കെത്തിക്കുന്നത് തടയണം

കേരളത്തില്‍ ട്രോളിംഗ് നിരോധനം തുടരുന്നതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പഴകിയ മീനുകള്‍ വന്‍ തോതിലാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ പഴകിയ മീനുകള്‍ പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. പഴകിയ മീനുകള്‍ മാത്രമല്ല പുഴുവരിച്ച മീനുകള്‍ പോലും വില്‍പ്പനക്കെത്തിക്കുന്നു. കഴിഞ്ഞ ദിവസം ഒഡിഷയില്‍ നിന്ന് ഷാലിമാര്‍ എക്‌സ്പ്രസില്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച മീന്‍ പുഴുവരിച്ചതായിരുന്നു. സംസ്ഥാനത്തെ മല്‍സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന തുടരുകയാണ്. ഇതിനകം കിലോ കണക്കിന് പഴകിയ മീനുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടുകയും ചെയ്തു. […]

കേരളത്തില്‍ ട്രോളിംഗ് നിരോധനം തുടരുന്നതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പഴകിയ മീനുകള്‍ വന്‍ തോതിലാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ പഴകിയ മീനുകള്‍ പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. പഴകിയ മീനുകള്‍ മാത്രമല്ല പുഴുവരിച്ച മീനുകള്‍ പോലും വില്‍പ്പനക്കെത്തിക്കുന്നു. കഴിഞ്ഞ ദിവസം ഒഡിഷയില്‍ നിന്ന് ഷാലിമാര്‍ എക്‌സ്പ്രസില്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച മീന്‍ പുഴുവരിച്ചതായിരുന്നു. സംസ്ഥാനത്തെ മല്‍സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന തുടരുകയാണ്. ഇതിനകം കിലോ കണക്കിന് പഴകിയ മീനുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന എല്ലാ ഭാഗത്തും എത്തുന്നില്ല. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍. അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങളില്‍ പഴകിയ മീനുകള്‍ വിറ്റഴിയുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ പഴകിയ മീനുകളാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. പുതിയ മീനുകളാണെന്നേ തോന്നുകയുള്ളൂ. വീട്ടിലെത്തി കറിവെക്കാനായി മുറിക്കുമ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെടും. കറിയാക്കി കഴിക്കുമ്പോഴായിരിക്കും വായില്‍ വെക്കാന്‍ കൊള്ളാത്തതാണെന്ന് മനസിലാകുന്നത്. ട്രോളിംഗ് നിരോധനത്തിന്റെ പേരില്‍ ഇത്തരം പഴകിയ മീനുകള്‍ക്ക് പോലും തീവിലയാണ് ഈടാക്കുന്നത്. തീവില കൊടുത്ത് രോഗം വാങ്ങുന്നതിന് തുല്യമാണിത്. പഴകിയ മീനുകള്‍ക്ക് മുകളില്‍ കുറച്ച് പുതിയ മീനുകള്‍ വെച്ചുള്ള തട്ടിപ്പും നടക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന മീനും മാംസവും ഗുണനിലവാരം ഇല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തിയതോടെ ഇവ പരിശോധിക്കാന്‍ റെയില്‍വെയുമായി ധാരണയുണ്ടാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
പുഴുവരിച്ച മീനുകളില്‍ നിന്നും പുഴുക്കളെ എടുത്തുകളഞ്ഞാണ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കാസര്‍കോട് വിദ്യാനഗറില്‍ മതില്‍ക്കെട്ടിനകത്തെ കുറ്റിക്കാട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച പുഴുവരിച്ച മീനുകള്‍ കണ്ടെത്തിയിരുന്നു. മഴക്കാലമായതിനാല്‍ പല തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഇതിന് പുറമെയാണ് പഴകിയ മീനുകള്‍ ഭക്ഷിച്ചുള്ള അസുഖങ്ങളും ബാധിക്കുന്നത്.
പഴകിയ മീനുകള്‍ കഴിച്ച് ഛര്‍ദിയും മറ്റ് അസുഖങ്ങളും ബാധിച്ച് നിരവധി പേര്‍ ചികില്‍സയിലായതുസംബന്ധിച്ച വാര്‍ത്തകള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാങ്ങുന്ന പണത്തിന് രോഗം പടര്‍ത്തുന്ന മീനുകള്‍ വില്‍ക്കുന്നവര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റകൃത്യം തന്നെയാണ്. പുഴുവരിച്ചതും പഴകിയതുമായ മീനുകള്‍ വില്‍പ്പനക്കെത്തിക്കുന്നത് തടയണം. ശുദ്ധമായ മീനുകളാണ് വില്‍പ്പന നടത്തുന്നതെന്ന് ഉറപ്പാക്കുകയും വേണം.

Related Articles
Next Story
Share it