മഴക്കള്ളന്മാര്‍ക്കെതിരെ ജാഗ്രത വേണം
കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും മഴക്കള്ളന്‍മാര്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു ദിവസം മാത്രം മൂന്നോ നാലോ കവര്‍ച്ചാക്കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകളാണ് ഏറെയും. രാത്രി മഴയുള്ള സമയങ്ങളിലാണ് മോഷ്ടാക്കള്‍ എത്തുന്നത്. മഴയുടെ ശബ്ദത്തില്‍ തങ്ങളുടെ സാന്നിധ്യം ആറും മനസിലാക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഈ സമയം തന്നെ മോഷണത്തിന് ശ്രമിക്കുന്നത്. മഞ്ചേശ്വരത്തും നീലേശ്വരത്തും കഴിഞ്ഞ ദിവസം മഴയുള്ള രാത്രി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടന്നു.മഞ്ചേശ്വരം ഉദ്യാവറില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 42.5 പവന്‍ സ്വര്‍ണവും പണവും […]

കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും മഴക്കള്ളന്‍മാര്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു ദിവസം മാത്രം മൂന്നോ നാലോ കവര്‍ച്ചാക്കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകളാണ് ഏറെയും. രാത്രി മഴയുള്ള സമയങ്ങളിലാണ് മോഷ്ടാക്കള്‍ എത്തുന്നത്. മഴയുടെ ശബ്ദത്തില്‍ തങ്ങളുടെ സാന്നിധ്യം ആറും മനസിലാക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഈ സമയം തന്നെ മോഷണത്തിന് ശ്രമിക്കുന്നത്. മഞ്ചേശ്വരത്തും നീലേശ്വരത്തും കഴിഞ്ഞ ദിവസം മഴയുള്ള രാത്രി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടന്നു.മഞ്ചേശ്വരം ഉദ്യാവറില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 42.5 പവന്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ 20 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. വീട്ടുകാര്‍ തീര്‍ഥാടനത്തിന് പോയി കഴിഞ്ഞ ദിവസം തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. നീലേശ്വരത്ത് നഗരസഭാകൗണ്‍സിലറുടെ ഭര്‍തൃവീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണം കവര്‍ന്നു. കുമ്പള നാരായണമംഗലം ചീരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും കവര്‍ന്നിരുന്നു. മോഷണം പോയ മുതലുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ക്ഷേത്രത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. ഇതുപോലെ ജില്ലയിലെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ മോഷണങ്ങള്‍ നടക്കുകയാണ്. വാഹനമോഷണവും പതിവായിട്ടുണ്ട്. മേല്‍പ്പറമ്പിലെ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അതിഥി തൊഴിലാളിയുടെ ബൈക്ക് മോഷണം പോയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചു. വിജനമായ സ്ഥലത്ത് കൂടി നടന്നുപോകുന്ന സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുക്കുന്നവരും സജീവമാണ്. മേല്‍പ്പറമ്പ്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലായി ഇത്തരത്തിലുള്ള രണ്ട് കേസുകള്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബൈക്കിലെത്തിയാണ് റോഡരികിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല തട്ടിപ്പറിച്ചെടുക്കുന്നത്. ഹൊസ്ദുര്‍ഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതിനാല്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്വര്‍ണവും പണവും അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നതിനാലാണ് ഇവ മോഷണം പോകുന്നത്. അടച്ചിട്ട വീടുകളിലാണ് കൂടുതലും കവര്‍ച്ച നടക്കാറുള്ളത്. മോഷ്ടാക്കള്‍ വിഹരിക്കുന്ന പ്രദേശമാണെങ്കില്‍ അടച്ചിട്ട വീടുകള്‍ മോഷ്ടാക്കള്‍ പ്രത്യേകം ശ്രദ്ധിക്കും. വീട്ടുകാര്‍ പുറത്തുപോയാല്‍ പിന്നെ ഇവരുടെ പദ്ധതി എളുപ്പമായി. സ്വര്‍ണം അലമാരകളിലാണ് സൂക്ഷിക്കുകയെന്ന് മോഷ്ടാക്കള്‍ക്കറിയാം. വീട് കുത്തിതുറന്ന് അലമാരയില്‍ നിന്ന് തന്നെ അവര്‍ സ്വര്‍ണം കൈക്കലാക്കുന്നു. പണം ഉണ്ടെങ്കില്‍ അതും മോഷ്ടിക്കുന്നു. സ്വര്‍ണവും പണവും മോഷ്ടാക്കള്‍ക്ക് ലഭിക്കാത്ത വിധത്തില്‍ ഭദ്രവും സുരക്ഷിതവുമായി സൂക്ഷിക്കാനുള്ള മാര്‍ഗമാണ് കണ്ടെത്തെണ്ടത്. പൊലീസ് വിചാരിച്ചാല്‍ മാത്രം കള്ളന്‍മാരെ നിലയ്ക്ക് നിര്‍ത്താനാകില്ല. മുന്‍കരുതലും ജാഗ്രതയും സ്വീകരിക്കാന്‍ കുടുംബങ്ങളും ശ്രദ്ധ പുലര്‍ത്തണം.