ജനറല്‍ ആസ്പത്രിയിലെ രോഗികളുടെ ക്ഷമ ഇങ്ങനെ പരീക്ഷിക്കരുത്
മാസങ്ങളായി ലിഫ്റ്റ് തകരാറിലായതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് മറ്റൊരു വെല്ലുവിളിയായി കുടിവെള്ളപ്രശ്നം മാറുകയാണ്. ദിവസവും നാനൂറോളം രോഗികള്‍ ചികില്‍സയില്‍ കഴിയുന്ന ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയോളമായിരിക്കുന്നു. ജല അതോറിറ്റി മുഖേന ജനറല്‍ ആസ്പത്രിയിലേക്ക് വിതരണം ചെയ്യുന്ന വെള്ളമാണ് തടസപ്പെട്ടിരിക്കുന്നത്. ദേശീയപാത വികസനപ്രവൃത്തികളുടെ ഭാഗമായി പൈപ്പ് ലൈനുകള്‍ മാറ്റുന്നതാണ് ആസ്പത്രിയിലേക്കുള്ള ജലവിതരണം തടസപ്പെടാന്‍ കാരണം. എന്നാല്‍ ഇത് കാരണമാക്കി രോഗികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന രോഗികള്‍ക്ക് പുറത്തേക്ക് പോയി […]

മാസങ്ങളായി ലിഫ്റ്റ് തകരാറിലായതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് മറ്റൊരു വെല്ലുവിളിയായി കുടിവെള്ളപ്രശ്നം മാറുകയാണ്. ദിവസവും നാനൂറോളം രോഗികള്‍ ചികില്‍സയില്‍ കഴിയുന്ന ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയോളമായിരിക്കുന്നു. ജല അതോറിറ്റി മുഖേന ജനറല്‍ ആസ്പത്രിയിലേക്ക് വിതരണം ചെയ്യുന്ന വെള്ളമാണ് തടസപ്പെട്ടിരിക്കുന്നത്. ദേശീയപാത വികസനപ്രവൃത്തികളുടെ ഭാഗമായി പൈപ്പ് ലൈനുകള്‍ മാറ്റുന്നതാണ് ആസ്പത്രിയിലേക്കുള്ള ജലവിതരണം തടസപ്പെടാന്‍ കാരണം. എന്നാല്‍ ഇത് കാരണമാക്കി രോഗികള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. എഴുന്നേറ്റ് നടക്കാന്‍ കഴിയുന്ന രോഗികള്‍ക്ക് പുറത്തേക്ക് പോയി വെള്ളം കുടിച്ചിട്ട് വരാം. എന്നാല്‍ അടുത്ത് കൂട്ടിരിപ്പുകാര്‍ ഇല്ലെങ്കില്‍ കിടപ്പുരോഗികള്‍ വെള്ളം കിട്ടാതെ ദുരിതമനുഭവിക്കേണ്ടിവരും. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നാല്‍ ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ അത് പ്രതികൂലമായി ബാധിക്കും. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ തുടര്‍ച്ചയായി കുടിവെള്ളം മുടങ്ങിയതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ തന്നെ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. അത്തരമൊരുഅവസ്ഥയിലേക്കാണ് ജനറല്‍ ആസ്പത്രിയും എത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ജോലികള്‍ തടസമില്ലാതെ തുടരുന്നതിനൊപ്പം രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുക എന്നത് മനുഷ്യത്വപരമായ സമീപനം കൂടിയാണ്. കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം രോഗികള്‍ ചികില്‍സ തേടിയെത്തുന്ന ആസ്പത്രിയാണ് ഇതെന്ന ബോധം അധികൃതര്‍ക്ക് ഉണ്ടാകണം. ജനറല്‍ ആസ്പത്രിക്ക് തുറന്ന കിണറും കുഴല്‍ക്കിണറും ഒക്കെയുണ്ട്. എന്നാല്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വെള്ളത്തെയാണ് കൂടുതലും ആശ്രയിക്കുന്നത്. മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിന ഉപയോഗത്തിന്ആവശ്യമായി വരുന്നത്. ദിവസവും രാവിലെ എട്ടു മണിമുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെ വെള്ളം ആസ്പത്രിയിലെത്തുന്നത്. ഇതുവഴി ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് എടുക്കുന്നത്. തുടര്‍ച്ചയായി നേരിടുന്ന തടസം തുറന്ന കിണറിലെയും കുഴല്‍ക്കിണറിലെയും വെള്ളത്തിന്റെ ലഭ്യതയെയും പ്രതികൂലമായിബാധിക്കുകയാണ്. ഇക്കാര്യം ജല അതോറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ദേശീയപാത വികസനനിര്‍മ്മാണ അധികൃതരുമായി ബന്ധപ്പെടണമെന്നായിരുന്നു മറുപടി. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യത്തില്‍ ഇനിയും കാലതാമസമുണ്ടാകരുത്. രോഗികളുടെ ജീവല്‍പ്രശ്നം കൂടിയാണെന്ന തിരിച്ചറിവോടെ പരിഹാരം കണ്ടെത്തണം.