അധികൃതര്‍ കാണണം, മലയോര മേഖലകളിലെ യാത്രാദുരിതം
കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള ജനങ്ങള്‍ യാത്രാദുരിതം കാരണം വലയുകയാണ്. ഇവിടെയുള്ള കുടിയേറ്റ കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് പുറം നാടുകളില്‍ പോകാന്‍ ആവശ്യത്തിന് ബസ് സര്‍വീസില്ല. ഇതുസംബന്ധിച്ച് ഏറെ നാളായി ഉയരുന്ന മുറവിളി കേള്‍ക്കാന്‍ അധികാരികള്‍ക്ക് താല്‍പ്പര്യവുമില്ല. കേരളത്തിലെ തെക്കന്‍ ജില്ലകളിലുള്ള മലയോരമേഖലകളുമായി ബന്ധിപ്പിക്കാന്‍ നിരവധി ബസുകള്‍ അനുവദിക്കുമ്പോഴാണ് കാസര്‍കോടിനോട് മാത്രമായി ഇങ്ങനെയൊരു അവഗണന.മലയോരത്തുനിന്ന് ദൂരപ്രദേശങ്ങളിലേക്ക് പോകാന്‍ പരിമിതമായ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം മാത്രമാണുള്ളത്. ബളാല്‍, വെള്ളരിക്കുണ്ട്, ഭീമനടി, ചെറുപുഴ, ഇരിട്ടി, മാനന്തവാടി റൂട്ടില്‍ രണ്ട്ബസ് സര്‍വീസാണുള്ളത്. കാഞ്ഞങ്ങാട്, ചെറുപുഴ, […]

കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള ജനങ്ങള്‍ യാത്രാദുരിതം കാരണം വലയുകയാണ്. ഇവിടെയുള്ള കുടിയേറ്റ കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് പുറം നാടുകളില്‍ പോകാന്‍ ആവശ്യത്തിന് ബസ് സര്‍വീസില്ല. ഇതുസംബന്ധിച്ച് ഏറെ നാളായി ഉയരുന്ന മുറവിളി കേള്‍ക്കാന്‍ അധികാരികള്‍ക്ക് താല്‍പ്പര്യവുമില്ല. കേരളത്തിലെ തെക്കന്‍ ജില്ലകളിലുള്ള മലയോരമേഖലകളുമായി ബന്ധിപ്പിക്കാന്‍ നിരവധി ബസുകള്‍ അനുവദിക്കുമ്പോഴാണ് കാസര്‍കോടിനോട് മാത്രമായി ഇങ്ങനെയൊരു അവഗണന.മലയോരത്തുനിന്ന് ദൂരപ്രദേശങ്ങളിലേക്ക് പോകാന്‍ പരിമിതമായ കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം മാത്രമാണുള്ളത്. ബളാല്‍, വെള്ളരിക്കുണ്ട്, ഭീമനടി, ചെറുപുഴ, ഇരിട്ടി, മാനന്തവാടി റൂട്ടില്‍ രണ്ട്ബസ് സര്‍വീസാണുള്ളത്. കാഞ്ഞങ്ങാട്, ചെറുപുഴ, ഇരിട്ടി, മാനന്തവാടി ഫാസ്റ്റ് സര്‍വീസ് ഇതിന് പുറമെയുണ്ട്. ഈ ബസുകളില്‍ ആളുകള്‍ തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യുന്നത്. വന്‍ വരുമാനം ഈ ബസുകള്‍ നേടിക്കൊടുക്കുമ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നില്ല. ബളാലില്‍ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന ബസില്‍ ദിവസവും സൂചികുത്താന്‍ പോലും ഇടമില്ലാത്ത തിരക്ക് അനുഭവപ്പെടുന്നു. ഇതുകാരണം പകുതിയിലേറെ പേര്‍ക്കും ബസില്‍ കയറാന്‍ സാധിക്കുന്നില്ല. മാനന്തവാടി കഴിഞ്ഞാല്‍ യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര. പല യാത്രക്കാര്‍ക്കും തൂങ്ങിപ്പിടിച്ച് പോകേണ്ടിവരുന്നു. ഇതുകാരണം അപകടസാധ്യതയും വര്‍ധിക്കുകയാണ്. ആളെ കയറ്റാന്‍ സാധിക്കാത്തതിനാല്‍ ബസ് പല സ്റ്റോപ്പുകളിലും നിര്‍ത്താതെ പോകുകയാണ്. രാവിലെ 5.30നും 6.15നുമാണ് മാനന്തവാടിയിലേക്ക് രണ്ട് സര്‍വീസുകള്‍ ഉള്ളത്. പിന്നീട് 12.15ന് ബത്തേരിയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് മാത്രമാണുള്ളത്. അതിന്ശേഷം വയനാട്ടിലേക്ക്പോകാന്‍ ബസില്ല. കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ നിന്ന് രാവിലെ വയനാട്ടിലേക്കും കൊട്ടിയൂര്‍, പേരാവൂര്‍, ഇരിട്ടി എന്നീ സ്ഥലങ്ങളിലേക്കും പോകേണ്ട പലര്‍ക്കും തിരക്ക് കാരണം ബസില്‍ കയറാന്‍ സാധിക്കാതെ വരുന്നു. ഇവര്‍ക്ക് പിന്നെ ഭീമമായ തുക മുടക്കി സ്വകാര്യവാഹനങ്ങളില്‍ പോകേണ്ടിവരികയാണ് ചെയ്യുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ മലയോരമേഖലകളെ ബന്ധപ്പെടുത്തി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ അതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വെള്ളരിക്കുണ്ട്,ഇരിട്ടി, മാനന്തവാടി, വയനാട് റൂട്ടുകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിച്ചാല്‍ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നതിന് പുറമെ നല്ല വരുമാനവും ലഭിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ സത്വരനടപടികള്‍ അധികൃതരില്‍ നിന്ന് പ്രതീക്ഷിക്കുന്നു.