പുഴുക്കലരി നിഷേധിക്കുന്ന ക്രൂരവിനോദം തുടരുമ്പോള്‍
റേഷന്‍ കടകളില്‍ പച്ചരിക്കൊപ്പം അതേ അളവില്‍ പുഴുക്കലരിയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി മാറിയിരിക്കുകയാണ്. ഇപ്പോഴും റേഷന്‍ കടകളില്‍ പുഴുക്കലരിക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ കടകളിലേക്കുള്ള പുഴുക്കലരി വിഹിതം വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്. പുഴുക്കലരിയെക്കാള്‍ പച്ചരിയാണ് റേഷന്‍ കടകളില്‍ കൂടുതലായും വിതരണം ചെയ്യുന്നത്. ഊണിന് കൂടുതലായും ആളുകള്‍ ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്. പച്ചരി കൊണ്ടുള്ള ചോറ് പലരെ സംബന്ധിച്ചും കഴിക്കാന്‍ പ്രയാസകരം തന്നെയാണ്. അമ്പതുശതമാനം പുഴുക്കലരിയും […]

റേഷന്‍ കടകളില്‍ പച്ചരിക്കൊപ്പം അതേ അളവില്‍ പുഴുക്കലരിയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി മാറിയിരിക്കുകയാണ്. ഇപ്പോഴും റേഷന്‍ കടകളില്‍ പുഴുക്കലരിക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ കടകളിലേക്കുള്ള പുഴുക്കലരി വിഹിതം വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്. പുഴുക്കലരിയെക്കാള്‍ പച്ചരിയാണ് റേഷന്‍ കടകളില്‍ കൂടുതലായും വിതരണം ചെയ്യുന്നത്. ഊണിന് കൂടുതലായും ആളുകള്‍ ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്. പച്ചരി കൊണ്ടുള്ള ചോറ് പലരെ സംബന്ധിച്ചും കഴിക്കാന്‍ പ്രയാസകരം തന്നെയാണ്. അമ്പതുശതമാനം പുഴുക്കലരിയും അമ്പതുശതമാനം പച്ചരിയുമാണ് മുമ്പ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകളില്‍ എത്തുന്നതില്‍ ഭൂരിഭാഗവും പച്ചരിയാണ്. എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം കാര്‍ഡുകള്‍ക്ക് മാസങ്ങളായി 80 ശതമാനം പച്ചരിയും 20 ശതമാനം പുഴുക്കലരിയുമാണ് വിതരണം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ കൂടുതലും ഭക്ഷണത്തിനായി ആശ്രയിക്കുന്നത് പുഴുക്കലരിയെയാണ്. ഇക്കാര്യം പരിഗണിച്ച് പുഴുക്കലരി കൂടുതലായി അനുവദിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. ഈ നില തുടര്‍ന്നാല്‍ റേഷന്‍ കടകളില്‍ പുഴുക്കലരി തീരെയില്ലാത്ത സാഹചര്യമുണ്ടാകും. ആദിവാസി- പിന്നോക്ക മേഖലകളിലെ റേഷന്‍ കടകളിലും കൂടുതലും പച്ചരിയായതിനാല്‍ ഇവിടങ്ങളിലെ നിര്‍ധനകുടുംബങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
മോശമല്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് പുറത്തുനിന്നും ആവശ്യത്തിന് പുഴുക്കലരി വാങ്ങാം. തീവില കൊടുത്ത് നിര്‍ധനകുടുംബങ്ങള്‍ക്ക് പുഴുക്കലരി വാങ്ങാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയാണുള്ളത്. റേഷന്‍ കടകളില്‍ നിന്നും പുഴുക്കലരി കൂടുതല്‍ വിതരണം ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. പച്ചരിയോട് നിര്‍ധനകുടുംബങ്ങള്‍ക്ക് പോലും വലിയ താല്‍പ്പര്യമില്ല. പച്ചരി വേണ്ടെന്ന് വെക്കുന്നവരും ഏറെയാണ്. ഇതുകാരണം റേഷന്‍ കടകളില്‍ പച്ചരി കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. ഗരീബ് യോജനയില്‍ കാസര്‍കോട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന പച്ചരിയും ഇപ്പോള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുഴുക്കലരിയുടെ അലോട്ട്‌മെന്റ് വര്‍ധിപ്പിച്ച് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.