മായം കലര്‍ന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണം
ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കാസര്‍കോട് ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ മീന്‍ കച്ചവടം പൊടിപൊടിക്കുന്നു. ഇക്കൂട്ടത്തില്‍ മായം ചേര്‍ത്തതും പഴകിയതുമായ മീനുകളും വില്‍പ്പന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മീനുകള്‍ വരെയാണ് പിടികൂടി നശിപ്പിച്ചത്. ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡാണ് ജില്ലയിലെ മല്‍സ്യവില്‍പ്പനകേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തുന്നത്. മല്‍സ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് പരിശോധനക്ക് ഇറങ്ങുന്നത്. ജില്ലയിലെ പ്രധാന മത്സ്യമാര്‍ക്കറ്റുകളിലാണ് […]

ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കാസര്‍കോട് ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകളില്‍ മീന്‍ കച്ചവടം പൊടിപൊടിക്കുന്നു. ഇക്കൂട്ടത്തില്‍ മായം ചേര്‍ത്തതും പഴകിയതുമായ മീനുകളും വില്‍പ്പന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മീനുകള്‍ വരെയാണ് പിടികൂടി നശിപ്പിച്ചത്. ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക സ്‌ക്വാഡാണ് ജില്ലയിലെ മല്‍സ്യവില്‍പ്പനകേന്ദ്രങ്ങളിലെല്ലാം പരിശോധന നടത്തുന്നത്. മല്‍സ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡാണ് പരിശോധനക്ക് ഇറങ്ങുന്നത്. ജില്ലയിലെ പ്രധാന മത്സ്യമാര്‍ക്കറ്റുകളിലാണ് സ്‌ക്വാഡ് പരിശോധന നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം വരെ സ്‌ക്വാഡ് പരിശോധന നടത്തുന്നു. എന്നാല്‍ സ്‌ക്വാഡ് പരിശോധനക്ക് പോകാത്ത ചെറുമീന്‍വില്‍പ്പനകേന്ദ്രങ്ങളില്‍ പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മീനുകള്‍ വില്‍പ്പനക്ക് എത്തിക്കുന്നുണ്ട്. പ്രധാന മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് പരിശോധന ഭയന്ന് പഴകിയ മീനുകള്‍ ചെറുകിട വില്‍പ്പന കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഒറ്റയായി തിരിഞ്ഞ് മത്സ്യവില്‍പ്പന നടത്തുന്നവരുടെ കൈവശവും പഴകിയ മീനുകളുണ്ട്. പഴകിയ മീനുകള്‍ വ്യാപകമായി വില്‍ക്കുന്നത് തടയുന്നതിന് നിലവില്‍ ഫലപ്രദമായ സംവിധാനങ്ങളില്ല. അതുകൊണ്ട് എല്ലായിടത്തും പരിശോധന നടത്തിയാല്‍ മാത്രമേ പഴകിയ മീനുകളുടെ വില്‍പ്പന ഫലപ്രദമായി തടയാന്‍ സാധിക്കുകയുള്ളൂ. ഫോര്‍മാലിന്‍ എന്ന രാസപദാര്‍ഥം കലര്‍ത്തിയ മീനുകളാണ് ട്രോളിംഗ് നിരോധന കാലത്ത് കൂടുതലും വില്‍ക്കാറുള്ളത്. ഇത്തരം പദാര്‍ഥങ്ങള്‍ കലര്‍ത്തിയാല്‍ മത്സ്യങ്ങള്‍ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. ഇങ്ങനെയുള്ള മത്സ്യങ്ങള്‍ക്ക് ഒരു തരത്തിലുള്ള രുചിയും മണവും ഉണ്ടാകില്ലെന്ന് മാത്രമല്ല കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഫോര്‍മാലിന് പകരം മറ്റുചില പൊടികള്‍ കലര്‍ത്തിയും പഴകിയ മീനുകള്‍ സൂക്ഷിക്കുകയും വില്‍പ്പനക്ക് കൊണ്ടുവരികയും ചെയ്യുന്നു.പഴകിയ മീനുകള്‍ ഭക്ഷ്യവിഷബാധക്ക് വരെ കാരണമാകുന്നുണ്ട്. ഫോര്‍മാലിന്‍ കലര്‍ത്തിയതും പഴകിയതുമായ മീനുകള്‍ കറിവെച്ച് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായ അനുഭവങ്ങളുണ്ട്. വില്‍പ്പനക്ക് കൊണ്ടുവെച്ച മീനുകള്‍ പഴകിയതാണോ പുതിയതാണോയെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലാവില്ല. കാഴ്ചയില്‍ പുതിയ മീനെ പോലെയുണ്ടാകും. വീട്ടില്‍ പോയി മുറിക്കുമ്പോഴായിരിക്കും പഴകിയതാണെന്ന് മനസിലാവുക. വല്ലാത്തൊരു രൂക്ഷഗന്ധം ഇതില്‍ നിന്ന് ഉയരുകയും ചെയ്യും. ചില ഹോട്ടലുകാര്‍ കുറഞ്ഞ വില നല്‍കി പഴകിയ മീനുകള്‍ വാങ്ങി കറിക്കായി ഉപയോഗിക്കുന്നുണ്ട്. മോശം മീനുകള്‍ വലിയ വില നല്‍കി ഭക്ഷിക്കേണ്ടി വരുന്നവര്‍ ഹോട്ടലുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്. പണം വാങ്ങി മോശമായ മീനുകള്‍ വില്‍ക്കുന്നവര്‍ ഉപഭോക്താക്കളോട് കാണിക്കുന്നത് കൊടും ചതിയാണ്. പണം മുടക്കി രോഗം വാങ്ങേണ്ട ഗതികേടില്‍ ഉപഭോക്താക്കള്‍ എത്തിപ്പെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ തന്നെയാണ് ആവശ്യം.