വിദ്യാര്‍ഥികളുടെ ദുരിതയാത്ര
സ്‌കൂളുകളും കോളേജുകളും തുറന്നതോടെ സ്വകാര്യബസുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും തിരക്ക് കൂടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ ബസുകളെ മാത്രം ആശ്രയിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം യാത്ര അതീവ ദുഷ്‌ക്കരമാവുകയാണ്. കാസര്‍കോട് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകള്‍ അടക്കം പല റൂട്ടുകളിലും സ്വകാര്യബസുകളുടെ സര്‍വീസ് കുറവായതിനാലാണ് വിദ്യാര്‍ഥികള്‍ കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. ദേശീയപാത റൂട്ടില്‍ സ്വകാര്യബസുകളുടെ നാമമാത്ര സര്‍വീസ് മാത്രമാണുള്ളത്. ദേശീയപാത റൂട്ടില്‍ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്കും തിരിച്ചും രണ്ടോ മൂന്നോ ലോക്കല്‍ സ്വകാര്യബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കുറച്ച് കണ്ണൂര്‍ ബസുകളും […]
സ്‌കൂളുകളും കോളേജുകളും തുറന്നതോടെ സ്വകാര്യബസുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും തിരക്ക് കൂടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ ബസുകളെ മാത്രം ആശ്രയിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം യാത്ര അതീവ ദുഷ്‌ക്കരമാവുകയാണ്. കാസര്‍കോട് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകള്‍ അടക്കം പല റൂട്ടുകളിലും സ്വകാര്യബസുകളുടെ സര്‍വീസ് കുറവായതിനാലാണ് വിദ്യാര്‍ഥികള്‍ കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. ദേശീയപാത റൂട്ടില്‍ സ്വകാര്യബസുകളുടെ നാമമാത്ര സര്‍വീസ് മാത്രമാണുള്ളത്. ദേശീയപാത റൂട്ടില്‍ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്കും തിരിച്ചും രണ്ടോ മൂന്നോ ലോക്കല്‍ സ്വകാര്യബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കുറച്ച് കണ്ണൂര്‍ ബസുകളും […]
സ്‌കൂളുകളും കോളേജുകളും തുറന്നതോടെ സ്വകാര്യബസുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും തിരക്ക് കൂടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാന്‍ ബസുകളെ മാത്രം ആശ്രയിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം യാത്ര അതീവ ദുഷ്‌ക്കരമാവുകയാണ്. കാസര്‍കോട് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകള്‍ അടക്കം പല റൂട്ടുകളിലും സ്വകാര്യബസുകളുടെ സര്‍വീസ് കുറവായതിനാലാണ് വിദ്യാര്‍ഥികള്‍ കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത്. ദേശീയപാത റൂട്ടില്‍ സ്വകാര്യബസുകളുടെ നാമമാത്ര സര്‍വീസ് മാത്രമാണുള്ളത്. ദേശീയപാത റൂട്ടില്‍ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്കും തിരിച്ചും രണ്ടോ മൂന്നോ ലോക്കല്‍ സ്വകാര്യബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കുറച്ച് കണ്ണൂര്‍ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. പിന്നെയുള്ള ലോക്കല്‍ ബസുകള്‍ ബന്തടുക്ക റൂട്ടിലും കല്ലോട്ട് റൂട്ടിലും സര്‍വീസ് നടത്തുന്നവയാണ്. ഭൂരിഭാഗവും കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ബസുകളാണ്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ട് കൂടുതല്‍ വിദ്യാര്‍ഥികളും സ്വകാര്യബസുകളിലാണ് യാത്ര ചെയ്യുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും സ്വകാര്യബസുകളില്‍ സൂചികുത്താന്‍ ഇടമില്ലാത്ത വിധം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളില്‍ ബസ് യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ഥികളായിരിക്കും. ദേശീയപാത റൂട്ടില്‍ കണ്ണൂര്‍ ബസുകള്‍ എല്ലാ സ്റ്റോപ്പിലും നിര്‍ത്താറില്ല. മാത്രമല്ല, വിദ്യാര്‍ഥികളെ കൂടുതല്‍ കയറ്റാനും തയ്യാറാകില്ല. ലോക്കല്‍ ബസുകളിലാകട്ടെ കാത്തുനില്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളെയും കയറ്റാനാകുന്നില്ല. ബസില്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റെപ്പില്‍ നിന്നും ഡോറില്‍ തൂങ്ങിപ്പിടിച്ചുമുള്ള സാഹസികയാത്രയാണ് പല കുട്ടികളും നടത്തുന്നത്. ഇതാകട്ടെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ബസിനകത്തുനിന്നുള്ള തള്ളല്‍ കാരണം ഡോറില്‍ നിന്നും പിടിവിട്ട് കുട്ടികള്‍ പുറത്തേക്ക് തെറിച്ചുവീഴുന്ന സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കാസര്‍കോട്-ബദിയടുക്ക, കാസര്‍കോട്- ബന്തടുക്ക, കാഞ്ഞങ്ങാട്- കല്യോട്ട്, കാസര്‍കോട്- ഉദുമ-മാങ്ങാട്-കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്- ബേക്കല്‍-പള്ളിക്കര, കാസര്‍കോട്- മധൂര്‍, കാസര്‍കോട്-കുമ്പള, കാസര്‍കോട്-തലപ്പാടി, കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടുകളിലെ സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുകൊണ്ടുള്ള യാത്ര പതിവുകാഴ്ചയാണ്. ഈ റൂട്ടുകളില്‍ മുമ്പത്തെ പോലെ കൂടുതല്‍ സ്വകാര്യബസുകളൊന്നുമില്ല. കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ബസ് കാത്തുനില്‍ക്കുന്ന കുട്ടികള്‍ ആവശ്യത്തിന് ബസില്ലാത്തതുകാരണം നരകയാതന അനുഭവിക്കുകയാണ്. വിദ്യാനഗര്‍-എരുതുംകടവ്-മാന്യ-മുണ്ട്യത്തടുക്ക ബസുകളില്‍ വൈകിട്ട് എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളാനാകുന്നില്ല. അതുകൊണ്ട് ബസില്‍ കയറാന്‍ കഴിയാതെ പല വിദ്യാര്‍ഥികളും പെരുവഴിയിലാവുകയാണ്. നായന്‍മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ റൂട്ടില്‍ യാത്ര ചെയ്യേണ്ട നിരവധി കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് ബസ് യാത്ര വലിയ വെല്ലുവിളിയാണ്. വൈകിട്ട് 4.30ന് സ്‌കൂള്‍ വിട്ടാല്‍ അരമണിക്കൂര്‍ കഴിഞ്ഞാണ് ഇതുവഴി സ്വകാര്യബസുള്ളത്. ബസ് എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കും. സ്ഥലമില്ലാത്തതിനാല്‍ കുട്ടികളെ കയറ്റാന്‍ സാധിക്കുന്നില്ല. പിന്നീട് അരണമിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ബസ് വന്നാലും ഇത് തന്നെയാണ് സ്ഥിതി. അതുകഴിഞ്ഞ് പിന്നെയും അരണമിക്കൂര്‍ കഴിഞ്ഞുള്ള ബസില്‍ കയറാന്‍ സൗകര്യമുണ്ടായാലും വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. മഴക്കാലം കൂടി ആയതിനാല്‍ വിദ്യാര്‍ഥികള്‍ വൈകിയെത്തുന്നത് രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. വിദ്യാനഗറില്‍ നിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്താണ് വിദ്യാര്‍ഥികള്‍ മുണ്ട്യത്തടുക്കയിലെത്തുന്നത്. ബസുകളില്‍ നിന്ന് ഇറങ്ങിയാല്‍ പല കുട്ടികള്‍ക്കും വീടണയാന്‍ വിജനമായ വഴിയിലൂടെ കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് രാത്രിക്ക് മുമ്പ് വീടെത്താന്‍ കഴിയാത്തത് വലിയ മനപ്രയാസമുണ്ടാക്കുന്നു. എരുതുംകടവ്, കല്ലക്കട്ട, കൊല്ലങ്കാന, മുണ്ട്യത്തടുക്ക ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ ഏറെയും വിദ്യാനഗര്‍, കാസര്‍കോട് ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ യാത്രാദുരിതം നേരിടുന്ന റൂട്ടുകളില്‍ കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം. നിലവിലുള്ള ബസുകള്‍ക്ക് പുറമെ ഇനിയും ബസുകള്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രക്ക് ഇത് അനിവാര്യമാണ്.