മാധ്യമങ്ങളോടുള്ള അസഹിഷ്ണുത അതിരുവിടുമ്പോള്‍
ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ ഗൂഡാലോചനാകേസില്‍ പ്രതിയാക്കിയ പൊലീസ് നടപടി മാധ്യമരംഗത്ത് വലിയ അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി വെബ്സൈറ്റിലുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് കേസില്‍ അഖിലയെ പ്രതിയാക്കിയിരിക്കുന്നത്. ലഭ്യമാകുന്ന വിവരം വാര്‍ത്തയാക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയെന്നത് മാധ്യമങ്ങളുടെ ധാര്‍മികവും സാമൂഹികപരവുമായ ഉത്തരവാദിത്വമാണ്. ഇതുവഴി പൗരന്റെ അറിയാനുള്ള സ്വാതന്ത്യം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. അഖിലയാകട്ടെ കെ.എസ്.യു […]

ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ ഗൂഡാലോചനാകേസില്‍ പ്രതിയാക്കിയ പൊലീസ് നടപടി മാധ്യമരംഗത്ത് വലിയ അസ്വസ്ഥതകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയിരിക്കുകയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി വെബ്സൈറ്റിലുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് കേസില്‍ അഖിലയെ പ്രതിയാക്കിയിരിക്കുന്നത്. ലഭ്യമാകുന്ന വിവരം വാര്‍ത്തയാക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയെന്നത് മാധ്യമങ്ങളുടെ ധാര്‍മികവും സാമൂഹികപരവുമായ ഉത്തരവാദിത്വമാണ്. ഇതുവഴി പൗരന്റെ അറിയാനുള്ള സ്വാതന്ത്യം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. അഖിലയാകട്ടെ കെ.എസ്.യു നേതാക്കള്‍ ആര്‍ഷോക്കെതിരെ ഉന്നയിച്ച ആരോപണത്തെ അതേ നിലയ്ക്ക് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് കെ.എസ്.യു നേതാക്കള്‍ ആരോപിക്കുന്നുവെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് അഖില വാര്‍ത്ത അവതരിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ ലൈവ് ദൃശ്യങ്ങളില്‍ അത് വളരെ വ്യക്തമവുമാണ്. ഇതൊരു ഗൂഢാലോചനയാണെന്ന് തെറ്റിനെ ന്യായീകരിക്കുന്നതിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ആരോപിക്കുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. എന്നാല്‍ ഇവിടെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുക്കുക കൂടി ചെയ്തതോടെ പ്രശ്നം ഗുരുതരമായിരിക്കുകയാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം തന്നെയായിട്ടാണ് പൊതുസമൂഹം വിലയിരുത്തുന്നത്. ആ നിലയ്ക്കുള്ള അതിശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമാണ് വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് മാധ്യമസ്വാതന്ത്രത്തിനും ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനുമെതിരെ മൂക്കുകയറിടാന്‍ ശ്രമിക്കുന്ന കേന്ദ്രഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ തന്നെയാണ് കേരളത്തില്‍ അതേ നയം തന്നെ അനുകരിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കേസില്‍ കുടുക്കുന്ന ശൈലി കേരളം ഭരിക്കുന്നവര്‍ക്കും സ്വീകാര്യമാണെന്നറിയുമ്പോള്‍ ഇനി മാധ്യമങ്ങള്‍ വളരെ കരുതലോടെ മുന്നോട്ടുപോകേണ്ടതുണ്ട്. ഭരണകൂടങ്ങള്‍ തെറ്റ് ചെയ്താല്‍ അത് സമൂഹത്തെ അറിയിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം പോലും നിര്‍വഹിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന അധികാരകകേന്ദ്രങ്ങളുടെ നിലപാടുകളുമായി സ്വതന്ത്രമാധ്യമപ്രവര്‍ത്തനരീതികള്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാനാകില്ല. ആ ദൗത്യം തുടരുക തന്നെ വേണം. അതിനിടയില്‍ അഖിലാനന്ദകുമാര്‍ നേരിടുന്നതുപോലുള്ള കേസുകള്‍ ഉണ്ടായെന്നുവരാം. ഇത്തരം കേസുകള്‍ കൊണ്ടൊന്നും മാധ്യമങ്ങള്‍ അവയുടെ ദൗത്യനിര്‍വഹണത്തില്‍ നിന്ന് പിറകോട്ടുപോകുന്നില്ലെന്ന് അധികാരികളെ ബോധ്യപ്പെടുത്തണം. കേസുകള്‍ കൊണ്ട് മാധ്യമങ്ങളുടെ വാമൂടിക്കെട്ടാനുള്ള തന്ത്രങ്ങള്‍ വിജയിച്ചുകൂടാ. മാധ്യമമേഖല ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരായ ഏതുതരത്തിലുള്ള വേട്ടയാടലുകളെയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകണം. അതിനായി പൊതുസമൂഹത്തിന്റെ ശക്തമായ പിന്‍ബലവും ആവശ്യമാണ്. തങ്ങളുടെ നയങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാധ്യമങ്ങളെ അതിരുവിട്ട അസഹിഷ്ണുതയോടെ വേട്ടയാടാന്‍ വരുന്നവര്‍ ഇവിടെയുള്ളത് ജനാധിപത്യവ്യവസ്ഥിതിയാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.