തെരുവ്നായ്ക്കള്‍ വാഴുന്ന നാട്ടില്‍ എങ്ങനെ ജീവിക്കും
അത്യന്തം ഭയാനകവും വേദനാജനകവുമാണ് നമ്മുടെ നാടിന്റെ അവസ്ഥ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും തെരുവ് നായ്ക്കള്‍ കയ്യടക്കിയിരിക്കുന്നു. ആര്‍ക്കും സ്വസ്ഥമായി വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വഴിയുടെ കാര്യം പോകട്ടെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോള്‍ പോലും വീടുകളില്‍ കയറി നായ്ക്കൂട്ടം അക്രമിക്കുന്നു. കുട്ടികളെയടക്കം നായ്ക്കള്‍ കടിച്ചുകീറുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ നടന്ന അതിദാരുമണായ സംഭവം മനസാക്ഷിയുള്ള ഏതൊരാളുടെയും മനസിനെ അസ്വസ്ഥമാക്കുന്നതും ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നതുമാണ്. ഓട്ടിസം ബാധിച്ച പതിനൊന്നുവയസുകാരനെയാണ് തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. ഞായറാഴ്ച […]
അത്യന്തം ഭയാനകവും വേദനാജനകവുമാണ് നമ്മുടെ നാടിന്റെ അവസ്ഥ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും തെരുവ് നായ്ക്കള്‍ കയ്യടക്കിയിരിക്കുന്നു. ആര്‍ക്കും സ്വസ്ഥമായി വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വഴിയുടെ കാര്യം പോകട്ടെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോള്‍ പോലും വീടുകളില്‍ കയറി നായ്ക്കൂട്ടം അക്രമിക്കുന്നു. കുട്ടികളെയടക്കം നായ്ക്കള്‍ കടിച്ചുകീറുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ നടന്ന അതിദാരുമണായ സംഭവം മനസാക്ഷിയുള്ള ഏതൊരാളുടെയും മനസിനെ അസ്വസ്ഥമാക്കുന്നതും ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നതുമാണ്. ഓട്ടിസം ബാധിച്ച പതിനൊന്നുവയസുകാരനെയാണ് തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. ഞായറാഴ്ച […]
അത്യന്തം ഭയാനകവും വേദനാജനകവുമാണ് നമ്മുടെ നാടിന്റെ അവസ്ഥ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും തെരുവ് നായ്ക്കള്‍ കയ്യടക്കിയിരിക്കുന്നു. ആര്‍ക്കും സ്വസ്ഥമായി വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വഴിയുടെ കാര്യം പോകട്ടെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോള്‍ പോലും വീടുകളില്‍ കയറി നായ്ക്കൂട്ടം അക്രമിക്കുന്നു. കുട്ടികളെയടക്കം നായ്ക്കള്‍ കടിച്ചുകീറുന്നു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ നടന്ന അതിദാരുമണായ സംഭവം മനസാക്ഷിയുള്ള ഏതൊരാളുടെയും മനസിനെ അസ്വസ്ഥമാക്കുന്നതും ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നതുമാണ്. ഓട്ടിസം ബാധിച്ച പതിനൊന്നുവയസുകാരനെയാണ് തെരുവ് നായ്ക്കള്‍ കടിച്ചുകീറി കൊന്നത്. ഞായറാഴ്ച രാത്രി കണ്ണൂര്‍ മുഴപ്പിലങ്ങാട്ടാണ് നിഹാല്‍ നൗഷാദ് എന്ന കുട്ടിയെ തെരുവ് നായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഞായറാഴ്ച വൈകിട്ട് മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് നിഹാലിനെ 300 മീറ്റര്‍ അകലെയുള്ള ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ നിറയെ തെരുവ് നായ്ക്കള്‍ അക്രമിച്ചതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അരയ്ക്ക് താഴെ കടിച്ചുപറിച്ചിരുന്നു. അത്യന്തം ഹൃദയഭേദകമായിരുന്നു ആ കാഴ്ച. മൃതപ്രായമായ നിലയിലായിരുന്ന കുട്ടിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നായ്ക്കൂട്ടം അക്രമിക്കുമ്പോള്‍ ഒന്നുനിലവിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആ കുട്ടി. സംസാരശേഷിയില്ലാത്തതിനാല്‍ പച്ചക്ക് കടിച്ചുകീറുമ്പോഴുള്ള വേദനയില്‍ ശബ്ദം പോലുമില്ലാതെ നിഹാല്‍ പിടയുകയായിരുന്നു. നിഹാലിന്റെ ദാരുണമരണം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ തോതില്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കുട്ടികളിലും രക്ഷിതാക്കളിലും ഭീതി വിതയ്ക്കുകയാണ്. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ നടന്നുപോകുന്ന വഴികളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കള്‍ കൂട്ടം കൂടുന്നത് പതിവ് കാഴ്ചയാണ്.
കഴിഞ്ഞദിവസം പത്തനംതിട്ട റാന്നി പെരുന്നാടില്‍ തെരുവ് നായ അക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്. നേരത്തെ 12 വയസുകാരി പേ വിഷ ബാധയേറ്റ് മരിച്ചിരുന്നു. ഒരു വര്‍ഷം തികയും മുമ്പാണ് വീണ്ടും തെരുവ് നായയുടെ അക്രമണം ഉണ്ടായത്. പെരുന്നാടില്‍ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.ഇതുപോലെ സംസ്ഥാനത്തെ പലയിടങ്ങളിലും അക്രമണകാരികളായ തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാണ്. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്ന നായ്ക്കള്‍ പെരുകിയിട്ടും നടപടിയടുക്കാനാകാതെ അധികൃതര്‍ കൈ മലര്‍ത്തുകയാണ്. മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും മനുഷ്യര്‍ക്ക് നല്‍കാത്ത നിയമവ്യവസ്ഥയുടെ ഇരകളായി കുട്ടികള്‍ അടക്കമുള്ളവര്‍ മാറുകയാണ്. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിന് നിയമതടസം ഉണ്ടെങ്കില്‍ വന്ധ്യം കരിക്കുകയെങ്കിലും ചെയ്യാം. അത് പോലും ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ല. ഇതുകാരണം തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നു. പൊതുസ്ഥലത്ത് തള്ളുന്ന അറവ് മാലിന്യങ്ങളും മറ്റും നായ്ക്കള്‍ കൂട്ടം കൂടുന്നതിന് കാരണമാകുന്നു. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികളുടെ ജീവന്‍ പോലും നായ്ക്കള്‍ കാരണം അപകടത്തിലാണ്.തെരുവ് നായ്ക്കള്‍ വാഴുന്ന നാട്ടില്‍ മനുഷ്യര്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് നിയമവും അധികാര കേന്ദ്രങ്ങളുമാണ്.