ഇനി അപകടങ്ങളുടെ പെരുമഴക്കാലം
കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ മഴ കനത്തിട്ടില്ലെങ്കിലും ദേശീയ പാത അടക്കമുള്ള റോഡുകളില്‍ മഴക്കാലത്ത് വേനല്‍ക്കാലത്തേക്കാള്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇക്കുറി ദേശീയപാതാവികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെയാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ആറുവരിപ്പാത ജില്ലയുടെ പല ഭാഗങ്ങളിലും പൂര്‍ത്തിയായിട്ടില്ല. മഴയായതിനാല്‍ പണി ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയപാത വികസനപ്രവൃത്തി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പോലും ഓവുചാലുകള്‍ നിര്‍മിച്ചിട്ടില്ല.മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്താത്തതുകൊണ്ട് വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. പലയിടങ്ങളിലും ഒഴുക്ക് തടസപ്പെടുന്നതിനാല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ കടന്നുപോകാന്‍ വാഹനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ ചില ഭാഗങ്ങളില്‍ […]

കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ മഴ കനത്തിട്ടില്ലെങ്കിലും ദേശീയ പാത അടക്കമുള്ള റോഡുകളില്‍ മഴക്കാലത്ത് വേനല്‍ക്കാലത്തേക്കാള്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇക്കുറി ദേശീയപാതാവികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെയാണ് കാലവര്‍ഷം എത്തിയിരിക്കുന്നത്. ആറുവരിപ്പാത ജില്ലയുടെ പല ഭാഗങ്ങളിലും പൂര്‍ത്തിയായിട്ടില്ല. മഴയായതിനാല്‍ പണി ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയപാത വികസനപ്രവൃത്തി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പോലും ഓവുചാലുകള്‍ നിര്‍മിച്ചിട്ടില്ല.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്താത്തതുകൊണ്ട് വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. പലയിടങ്ങളിലും ഒഴുക്ക് തടസപ്പെടുന്നതിനാല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ കടന്നുപോകാന്‍ വാഹനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ ചില ഭാഗങ്ങളില്‍ കുന്നുകള്‍ ഇടിച്ചും തുരന്നുമാണ് ദേശീയപാത വികസനം നടപ്പിലാക്കുന്നത്. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ചെര്‍ക്കള-ജാല്‍സൂര്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍ ദിവസങ്ങളോളം ഗതാഗതം മുടങ്ങാന്‍ ഇടവരുത്തിയിരുന്നു. ഇതിന് സമാനമായ സാഹചര്യം ദേശീയപാതയിലടക്കമുണ്ട്. കുന്നിടിച്ച ഭാഗങ്ങളിലും ഓവുചാലുകളില്ല. മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കുന്നിടിച്ച ഭാഗത്തെ വീടുകളുടെയും സ്ഥാപനങ്ങളുടെയും നിലനില്‍പ്പും അപകടത്തിലാണ്.
കുന്നിന്റെ ചെങ്കുത്തായ ഭാഗത്ത് തികച്ചും അപകടസാഹചര്യത്തിലുള്ള നിരവധി വീടുകള്‍ കാണാന്‍ കഴിയും. ഇവയുടെ സുരക്ഷിതത്വം വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. റോഡിലെ വളവും കുഴികളും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു. ശക്തമായ മഴ വരുമ്പോള്‍ റോഡില്‍ വാഹനങ്ങളുടെ കാഴ്ച മറയുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. റോഡ് പണി പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ ദേശീയ പാതയോരത്തെ ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡിന് സമീപത്തെ തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയാല്‍ ഗതാഗതം അതീവ ദുഷ്‌ക്കരമാകും. മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടത്ര മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ചിലയിടങ്ങളില്‍ നിര്‍മാണപ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന പരാതികളും ഏറെയാണ്. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ദേശീയപാതവികസനത്തിന്റെ പേരില്‍ മതില്‍കെട്ടിയുള്ള വേര്‍തിരിക്കല്‍ കാരണം വിദ്യാര്‍ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ വേറെയുമുണ്ട്. അപകടങ്ങള്‍ തടയാനും യാത്ര സുരക്ഷിതമാക്കാനും അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.