വരള്‍ച്ചാക്കെടുതികളില്‍ വലയുന്ന ജനങ്ങള്‍
കാലവര്‍ഷം സംബന്ധിച്ച് പ്രവചനങ്ങള്‍ പലതാണെങ്കിലും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ വരള്‍ച്ചാക്കെടുതികളില്‍ അനുഭവിക്കുന്നത് നരകയാതനയാണ്. അവശേഷിച്ച ജലസ്രോതസുകള്‍ പോലും വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും ദാഹജലത്തിനായി ജനങ്ങള്‍ പരക്കം പായുന്ന കാഴ്ചയാണ് കാണുന്നത്.കാര്‍ഷികവിളകളെല്ലാം കരിഞ്ഞുണങ്ങി. ജില്ലയിലെ മിക്ക ഭാഗങ്ങളിലും കാര്‍ഷികമേഖലയിലെ കെടുതികളുടെ വ്യാപ്തി മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ജില്ലയില്‍ വേനല്‍മഴ വേണ്ട പോലെ ലഭിക്കാതിരുന്നതാണ് ഇത്തരമൊരു സ്ഥിതിക്ക് കാരണം. കര്‍ഷികഗ്രാമം എന്നറിയപ്പെടുന്ന മടിക്കൈയിലെ സ്ഥിതിഗതികള്‍ അത്യന്തം ദയനീയമാണ്. തെങ്ങുകളും കവുങ്ങുകളും കുരുമുളകുവള്ളികളും വ്യാപകമായി […]

കാലവര്‍ഷം സംബന്ധിച്ച് പ്രവചനങ്ങള്‍ പലതാണെങ്കിലും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ വരള്‍ച്ചാക്കെടുതികളില്‍ അനുഭവിക്കുന്നത് നരകയാതനയാണ്. അവശേഷിച്ച ജലസ്രോതസുകള്‍ പോലും വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും ദാഹജലത്തിനായി ജനങ്ങള്‍ പരക്കം പായുന്ന കാഴ്ചയാണ് കാണുന്നത്.
കാര്‍ഷികവിളകളെല്ലാം കരിഞ്ഞുണങ്ങി. ജില്ലയിലെ മിക്ക ഭാഗങ്ങളിലും കാര്‍ഷികമേഖലയിലെ കെടുതികളുടെ വ്യാപ്തി മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ജില്ലയില്‍ വേനല്‍മഴ വേണ്ട പോലെ ലഭിക്കാതിരുന്നതാണ് ഇത്തരമൊരു സ്ഥിതിക്ക് കാരണം. കര്‍ഷികഗ്രാമം എന്നറിയപ്പെടുന്ന മടിക്കൈയിലെ സ്ഥിതിഗതികള്‍ അത്യന്തം ദയനീയമാണ്. തെങ്ങുകളും കവുങ്ങുകളും കുരുമുളകുവള്ളികളും വ്യാപകമായി ഉണങ്ങി നശിച്ചത് മടിക്കൈയുടെ കാര്‍ഷികചരിത്രത്തില്‍ ഇതാദ്യമാണ്.
മടിക്കൈ കീക്കാംകോട്ട് നൂഞ്ഞിയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഷികവിളകള്‍ വരള്‍ച്ചയെ തുടര്‍ന്ന് ഉണങ്ങി നശിച്ചുപോയത്. 1.18 ഏക്കറിലായി സ്ഥിതി ചെയ്യുന്ന നല്ല വിളവുള്ള 125 തെങ്ങുകളില്‍ 90 എണ്ണവും ഉണങ്ങിനശിച്ചിരിക്കുകയാണ്. മടിക്കൈയിലെ പ്രധാന ജലസ്രോതസായ മണക്കടവ് പുഴ പൂര്‍ണമായും വറ്റിക്കഴിഞ്ഞു. കാഞ്ഞങ്ങാട് അരയി പുഴയിലേക്ക് വന്നുചേരുന്ന ഈ പുഴ ഇങ്ങനെ വരണ്ടുകാണുന്നത് ആദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മണക്കടവ് പുഴയുടെ കൈവഴികളെല്ലാം ഉണങ്ങിയതോടെ മടിക്കൈയിലെ വാഴത്തോട്ടങ്ങള്‍ക്കുള്ള ജലലഭ്യതയും ഇല്ലാതായി. ഇതോടെ വാഴകളെല്ലാം ഉണങ്ങിനശിച്ചിരിക്കുകയാണ്. മടിക്കൈയിലെ മറ്റ് ഭാഗങ്ങളിലും ജില്ലയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും വെള്ളം ലഭ്യമാക്കാനാകാത്തതുമൂലം ഏക്കര്‍ കണക്കിന് കൃഷി നശിച്ചിട്ടുണ്ട്. കുഴല്‍കിണറുകളില്‍ പോലും വെള്ളം വറ്റുന്ന അനുഭവമാണുള്ളത്.
കൃഷിയെ മുഖ്യ ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് വരള്‍ച്ചാക്കെടുതികള്‍ താങ്ങാനാകാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിയും കടക്കെണിയും മൂലം വലയുകയാണ് കര്‍ഷകര്‍. കൃഷി നശിച്ചതോടെ വരുമാനം വഴിമുട്ടുകയും വായ്പാതുക അടക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്ത കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്.
കുടിവെള്ളക്ഷാമവും കൊടും ചൂടും കാരണം സ്‌കൂളുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറെയുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന ചോദ്യത്തിന് ആര്‍ക്കുമില്ല ഉത്തരം. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം അത്യാവശ്യം വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍ ഏറ്റവും കുറവ് മഴ കിട്ടിയത് കാസര്‍കോട് ജില്ലക്കാണ്. അക്കാരണത്താല്‍ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ചാക്കെടുതികള്‍ അനുഭവിക്കുന്നത് കാസര്‍കോട് ജില്ലയിലെ ജനങ്ങളാണ്. കാസര്‍കോട് ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച് അടിയന്തരസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.