റോഡിലെ കുഴിയടക്കല്‍ പേരിന് മാത്രമാകരുത്
റോഡിലെ അറ്റകുറ്റപ്പണികള്‍ ലാഘവത്തോടെ ചെയ്യുകയെന്നത് ഏറെ നാളായി കണ്ടുവരുന്ന ഒരു കീഴ്വഴക്കമാണ്. റോഡിലെ കുഴിയടപ്പ് അടക്കമുള്ള പാച്ച് വര്‍ക്കുകള്‍ ശരിയായ രീതിയില്‍ നടത്താത്തത് കാരണം ഇതിന്റെയൊക്കെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് വാഹനങ്ങള്‍ ഓടിക്കുന്നവരും യാത്രക്കാരുമാണ്. യാത്രാദുരിതം വര്‍ധിപ്പിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അപകടങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ അവസ്ഥ നോക്കിയാല്‍ നിരാശയാകും ഫലം. സംസ്ഥാനപാതയില്‍ ഇരുഭാഗത്തും കുഴിയടക്കുന്ന പണിയുടെ ഭാഗമായി ചെയ്ത ടാര്‍ പ്രവൃത്തി തികച്ചും അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. റോഡില്‍ അവിടവിടെ ടാര്‍ ചെയ്ത […]

റോഡിലെ അറ്റകുറ്റപ്പണികള്‍ ലാഘവത്തോടെ ചെയ്യുകയെന്നത് ഏറെ നാളായി കണ്ടുവരുന്ന ഒരു കീഴ്വഴക്കമാണ്. റോഡിലെ കുഴിയടപ്പ് അടക്കമുള്ള പാച്ച് വര്‍ക്കുകള്‍ ശരിയായ രീതിയില്‍ നടത്താത്തത് കാരണം ഇതിന്റെയൊക്കെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് വാഹനങ്ങള്‍ ഓടിക്കുന്നവരും യാത്രക്കാരുമാണ്. യാത്രാദുരിതം വര്‍ധിപ്പിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം. അപകടങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നു. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയുടെ അവസ്ഥ നോക്കിയാല്‍ നിരാശയാകും ഫലം. സംസ്ഥാനപാതയില്‍ ഇരുഭാഗത്തും കുഴിയടക്കുന്ന പണിയുടെ ഭാഗമായി ചെയ്ത ടാര്‍ പ്രവൃത്തി തികച്ചും അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. റോഡില്‍ അവിടവിടെ ടാര്‍ ചെയ്ത ഭാഗങ്ങളെല്ലാം ഉയര്‍ന്നുനില്‍ക്കുകയാണ്. ഇതുകാരണം ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു. വാഹനങ്ങള്‍ തെന്നിവീഴാന്‍ വരെ ഇത് കാരണമായിത്തീരുകയാണ്. ഉയര്‍ന്ന ഭാഗത്തുകൂടി വാഹനങ്ങള്‍ പോകുമ്പോള്‍ പ്രത്യേക ശബ്ദം കേള്‍ക്കുന്നതായി ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നു. വലിയ ടാങ്കര്‍ലോറികള്‍ വരെ സംസ്ഥാനപാതയിലൂടെ പോകുന്നുണ്ട്. ഇത്തരം വലിയ വാഹനങ്ങള്‍ തെന്നി വീണാല്‍ വന്‍ ദുരന്തം തന്നെയായിരിക്കും സംഭവിക്കുക. വേഗത കുറച്ച് പോകുന്ന വാഹനങ്ങള്‍ പോലും ഉയര്‍ന്ന ഭാഗത്തെത്തുമ്പോള്‍ തെന്നി മറിയുന്ന സ്ഥിതിയാണുള്ളത്. കുഴിയടപ്പ് തട്ടിക്കൂട്ടിയതാണെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. വാഹനങ്ങളുടെ വേഗത കുറയ്ക്കാനും അപകടങ്ങള്‍ തടയാനുമെന്ന പേരില്‍ നിര്‍മിക്കുന്ന ഹമ്പുകള്‍ പോലും അപകടങ്ങള്‍ക്ക് കാരണമാകുകയാണ് ചെയ്യുന്നത്. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന് ശേഷം സംസ്ഥാനപാതയില്‍ അപകടമരണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. നിരവധി വാഹനാപകടങ്ങളും അപകടമരണങ്ങളും സംഭവിച്ചു. അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ പ്രായോഗികമായ ബദല്‍മാര്‍ഗങ്ങളൊന്നും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. കുഴിയടപ്പ് ശരിയായ രീതിയില്‍ നടത്തിയിരുന്നെങ്കില്‍ ഗതാഗതത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അപകടസാധ്യത കണക്കിലെടുത്ത് ടാര്‍ ഉയര്‍ന്നുനില്‍ക്കാത്ത വിധം കുഴിയടക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. കെ.എസ്.ടി.പി റോഡില്‍ അനധികൃത വഴിയോരക്കച്ചവടം വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. റോഡിലേക്ക് തള്ളിനില്‍ക്കുന്ന വിധത്തിലാണ് പല വഴിയോരക്കച്ചവടവും. ഷീറ്റുകള്‍ പാകിയും മറ്റുമാണ് കടകളുടെ പ്രവര്‍ത്തനം. മേല്‍പ്പറമ്പ് ടൗണില്‍ അനധികൃത വഴിയോരക്കച്ചവടം വര്‍ധിച്ചിട്ടുണ്ട്. വഴിയോരക്കച്ചവടകേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം ചന്ദ്രഗിരി ഗവ. ഹൈസ്‌കൂളിലേക്ക് പോകാനുള്ള എളുപ്പ വഴി അടഞ്ഞ സ്ഥിതിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കാല്‍നടയാത്രക്ക് പോലും തടസമുണ്ടാക്കുന്ന വിധത്തിലാണ് ഈ ഭാഗത്ത് വഴിയോരക്കച്ചവടങ്ങള്‍ പെരുകിയിരിക്കുന്നത്. അനധികൃതവഴിവാണിഭത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണം.