ആവര്‍ത്തിക്കപ്പെടരുത് ഇത്തരം ദുരന്തങ്ങള്‍
275 പേരുടെ ജീവന്‍ അപഹരിച്ച ഒഡിഷയിലെ തീവണ്ടിയപകടം ഇന്ത്യന്‍ റെയില്‍വെക്കെതിരെ രൂക്ഷവിമര്‍ശനമുയരാന്‍ ഇടവരുത്തിയിരിക്കുകയാണ്. ഒഡിഷയില്‍ പാളം തെറ്റി മറിഞ്ഞ പാസഞ്ചര്‍ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചാണ് വലിയ ആള്‍നാശമുണ്ടാക്കിയ ദുരന്തം സംഭവിച്ചത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ -ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞഞ്ഞാണ് ഇത്രയം വലിയ അപകടം […]

275 പേരുടെ ജീവന്‍ അപഹരിച്ച ഒഡിഷയിലെ തീവണ്ടിയപകടം ഇന്ത്യന്‍ റെയില്‍വെക്കെതിരെ രൂക്ഷവിമര്‍ശനമുയരാന്‍ ഇടവരുത്തിയിരിക്കുകയാണ്. ഒഡിഷയില്‍ പാളം തെറ്റി മറിഞ്ഞ പാസഞ്ചര്‍ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചാണ് വലിയ ആള്‍നാശമുണ്ടാക്കിയ ദുരന്തം സംഭവിച്ചത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍ -ഹൗറ എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞഞ്ഞാണ് ഇത്രയം വലിയ അപകടം സംഭവിച്ചത്. ബംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്‌സ് ട്രെയിന്‍. അപകടത്തില്‍ പാളം തെറ്റിയ ട്രെയിനിന്റെ 8 ബോഗികളാണ് മറിഞ്ഞത്.
ഹൃദയഭേദകമായ കാഴ്ചയാണ് ദുരന്തസ്ഥലത്ത് കാണാന്‍ കഴിഞ്ഞത്. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പോലും ഇടമില്ലാത്ത വിധം മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുകയാണ്. പരിക്കേറ്റ് നിരവധി പേര്‍ വിവിധ ആസ്പത്രികളില്‍ ചികില്‍സയില്‍ കഴിയുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നു. കവച് സംവിധാനം ഏര്‍പ്പെടുത്താതിരുന്നതാണ് തീവണ്ടികള്‍ കൂട്ടിയിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് സ്വയം കണ്ടെത്തി തടയുന്നതാണ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് സംവിധാനം. ഈ സംവിധാനം ഉപയോഗപ്പെടുത്താതിരുന്നത് ഗുരുതരവീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നില്‍ ഇക്കാര്യത്തില്‍ റെയില്‍വെ ബോര്‍ഡ് നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്.
130 കിലോമീറ്ററോളം വരുന്ന തീവണ്ടിയില്‍ കവച് ഉണ്ടായാല്‍ പോലും ബ്രേക്കിങ്ങിന് 600 മീറ്ററെങ്കിലും അകലം പാലിക്കണം. ഒഡിഷയില്‍ അത് നൂറുമീറ്ററോളം മാത്രമായിരുന്നതിനാല്‍ പ്രതികരിക്കാനുള്ള സമയം കുറവായിരുന്നുവെന്നുമാണ് റെയില്‍വെ ബോര്‍ഡ് പറയുന്നത്. തീവണ്ടിയപകടത്തിന് പിന്നില്‍ റെയില്‍വെ അട്ടിമറിയും സംശയിക്കുന്നുണ്ട്.
ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് റെയില്‍വെ ബോര്‍ഡ് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അപകടത്തിന്റെ രീതിയും സാഹചര്യവുമാണ് റെയില്‍വെ ബോര്‍ഡിനെ സംശയത്തിലാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ആവശ്യം ശക്തമാക്കിയത്. ഇത്രയും വലിയ ട്രെയിന്‍ അപകടത്തില്‍ അന്വേഷണം അനിവാര്യമാണ്. അതോടൊപ്പം ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും നടപടികളും റെയില്‍വെയുടെ ഭാഗത്തുനിന്നുണ്ടാകണം.