ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തികച്ചും ഭീതിജനകം തന്നെയാണ്. കേരളത്തില്‍ അടുത്തടുത്ത നാളുകളിലായി രണ്ട് ട്രെയിന്‍ തീവെപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലെ എട്ടാംനമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ടതാണ് ഏറ്റവും പുതിയ സംഭവം. പിറകിലുള്ള മൂന്നാമത്തെ ബോഗി പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. ഭിക്ഷാടകനായ ഇതരസംസ്ഥാനക്കാരനാണ് ട്രെയിനിന് തീവെച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഭിക്ഷാടനത്തില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിലുള്ള ദേഷ്യവും നിരാശയും കൊണ്ടാണ് ട്രെയിനിന് തീവെച്ചതെന്നാണ് […]

കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തികച്ചും ഭീതിജനകം തന്നെയാണ്. കേരളത്തില്‍ അടുത്തടുത്ത നാളുകളിലായി രണ്ട് ട്രെയിന്‍ തീവെപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലെ എട്ടാംനമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ടതാണ് ഏറ്റവും പുതിയ സംഭവം. പിറകിലുള്ള മൂന്നാമത്തെ ബോഗി പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. ഭിക്ഷാടകനായ ഇതരസംസ്ഥാനക്കാരനാണ് ട്രെയിനിന് തീവെച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഭിക്ഷാടനത്തില്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിലുള്ള ദേഷ്യവും നിരാശയും കൊണ്ടാണ് ട്രെയിനിന് തീവെച്ചതെന്നാണ് ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രിയാണ് ഏലത്തൂരില്‍ ട്രെയിന്‍ തീവെപ്പുണ്ടായത്. പരിഭ്രാന്തിക്കിടെ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ കുട്ടി അടക്കം മൂന്നുപേരാണ് അന്ന് മരണപ്പെട്ടത്. ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍.ഐ.എ അന്വേഷണം നടന്നുവരികയാണ്. കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അത്തരത്തിലുള്ള ബന്ധം പൊലീസ് സംശയിക്കുന്നില്ലെങ്കിലും കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. എന്തുതന്നെയായാലും ട്രെയിന്‍ യാത്ര സുരക്ഷിതമല്ലെന്ന ആശങ്ക വര്‍ധിക്കാന്‍ ഈ രണ്ട് തീവെപ്പ് സംഭവങ്ങളും ഇടവരുത്തിയിട്ടുണ്ട്.2023ല്‍ ഇതുവരെ കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, അസം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രെയിനുകള്‍ക്ക് തീവെച്ച സംഭവങ്ങള്‍ നടന്നു. ഏപ്രില്‍ രണ്ടിന് തീവെപ്പിനിരയായ അതേ ട്രെയിന് നേരെയാണ് കണ്ണൂരിലും തീവെപ്പ് നടന്നത്. അതുകൊണ്ട് തന്നെ രണ്ട് സംഭവങ്ങള്‍ക്കും ബന്ധമുണ്ടോയെന്ന് സംശയമുയര്‍ന്നിരുന്നു. ഇതിനെല്ലാം പുറമെയാണ് സംസ്ഥാന വിവിധ ഭാഗങ്ങളിലായി വന്ദേ ഭാരത് എക്സ്പ്രസ് അടക്കം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടക്കുന്നത്. കല്ലേറില്‍ നിരവധി യാത്രക്കാര്‍ക്ക് ഇതിനകം പരിക്കേറ്റിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരുടെ ജീവനും സുരക്ഷക്കും സാമൂഹ്യവിരുദ്ധര്‍ വലിയ ഭീഷണി സൃഷ്ടിക്കുകയാണ്.സ്ത്രീകളും കുട്ടികളുമടക്കം ട്രെയിന്‍ യാത്രക്കിടെ അക്രമിക്കപ്പെടുന്നു. ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നു.എന്നാല്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ റെയില്‍വെയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ല. സംസ്ഥാനത്ത് പല റെയില്‍വെ സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്കെന്ന് പറഞ്ഞ് ആര്‍.പി.എഫിന്റെയും റെയില്‍വെ പൊലീസിന്റെയും സേവനമുണ്ടെങ്കിലും പലപ്പോഴും വേണ്ട സമയത്ത് ലഭ്യമാകാത്ത സ്ഥിതിയാമുള്ളത്. ട്രെയിനുകളില്‍ നരീക്ഷണത്തിനും ആളില്ലാത്ത സ്ഥിതിയാണ്. തീവെപ്പ് അടക്കമുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റെയില്‍വെ സുരക്ഷയും നിരീക്ഷണവും ജാഗ്രതയും ശക്തമാക്കേണ്ടത് അനിവാര്യമാണ്.

Related Articles
Next Story
Share it