പരിസ്ഥിതിയെ തകര്‍ക്കുന്ന നീക്കം ഉപേക്ഷിക്കണം
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വലിയൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ വലിയ ചര്‍ച്ചയൊന്നും കൂടാതെയാണ് വിവാദ ഇ.ഐ.എ (എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ്)കരട് വിജ്ഞാപനം വരുന്നത്. പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുന്നത് തടയുന്ന രീതിയിലുള്ള നിയമങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന് തുനിയുന്നത്. നാട്ടില്‍ വലിയൊരു ക്വാറിയോ ജലവൈദ്യുത പദ്ധതിയോ വന്‍കിട രാസവസ്തു നിര്‍മ്മാണ ഫാക്ടറിയോ വരുന്നതിന് മുമ്പായി […]
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വലിയൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ വലിയ ചര്‍ച്ചയൊന്നും കൂടാതെയാണ് വിവാദ ഇ.ഐ.എ (എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ്)കരട് വിജ്ഞാപനം വരുന്നത്. പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുന്നത് തടയുന്ന രീതിയിലുള്ള നിയമങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന് തുനിയുന്നത്. നാട്ടില്‍ വലിയൊരു ക്വാറിയോ ജലവൈദ്യുത പദ്ധതിയോ വന്‍കിട രാസവസ്തു നിര്‍മ്മാണ ഫാക്ടറിയോ വരുന്നതിന് മുമ്പായി […]
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വലിയൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ വലിയ ചര്‍ച്ചയൊന്നും കൂടാതെയാണ് വിവാദ ഇ.ഐ.എ (എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ്)കരട് വിജ്ഞാപനം വരുന്നത്. പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുന്നത് തടയുന്ന രീതിയിലുള്ള നിയമങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന് തുനിയുന്നത്. നാട്ടില്‍ വലിയൊരു ക്വാറിയോ ജലവൈദ്യുത പദ്ധതിയോ വന്‍കിട രാസവസ്തു നിര്‍മ്മാണ ഫാക്ടറിയോ വരുന്നതിന് മുമ്പായി ഒരു വിദഗ്ധ സമിതി ഇതേപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുമായിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച അഭിപ്രായ രൂപീകരണം നടത്തണം. ഇതൊക്കെ പരിശോധിച്ച ശേഷമേ പദ്ധതി തുടങ്ങാനാവു. എന്നാല്‍ ഈ വ്യവസ്ഥകളൊക്കെ ഇല്ലാതെ തന്നെ പുതിയ സംരംഭം തുടങ്ങാമെന്നാണ് കരടില്‍ അനുശാസിക്കുന്നത്. 1986ലാണ് പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവന്നത്. 2006ല്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതികള്‍ 1986ലെ നിയമത്തെ പാടെ ഇല്ലാതാക്കുന്നതാണ്. അഞ്ചേക്കര്‍ സ്ഥലത്തെ ഖനനത്തിന് പോലും പരിസ്ഥിതി അനുമതി വേണ്ടെന്ന് വരുമ്പോള്‍ പശ്ചിമഘട്ടം മുഴുവന്‍ തുരന്നു തീര്‍ക്കാന്‍ അധിക നാളൊന്നും വേണ്ടി വരില്ല. ധാതു ദ്രവ്യങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, ചെറുകിട സിമന്റ് ഫാക്ടറികള്‍, പെയിന്റ്, ചായം നിര്‍മ്മാണ ഫാക്ടറികള്‍ തുടങ്ങിയവക്കൊന്നും പരിസ്ഥിതികാനുമതി വേണ്ട. വന്‍കിട ജലസേചന പദ്ധതികള്‍ തുടങ്ങുമ്പോഴും ആരുടെ എതിര്‍പ്പും വകവെക്കേണ്ടതില്ല. പദ്ധതി തുടങ്ങിക്കഴിഞ്ഞ് മാത്രം അനുമതി തേടിയാല്‍ മതി. ദോഷകരമായ എന്തെങ്കിലും ഉണ്ടായാല്‍ തന്നെ പിഴയടച്ച് തടിയൂരാം. 1970കളിലാണ് ആസൂത്രണ കമ്മീഷന്‍ വിന്‍കിട അണക്കെട്ടുകളും വ്യവസായ ശാലകളും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് നിര്‍ദ്ദേശിച്ചത്. ഭോപ്പാലില്‍ വലിയ ദുരന്തം ഉണ്ടായതിന് ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം വന്നത്. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് 1994 ഇ.ഐ.എ. സംവിധാനം വന്നത്. മുന്‍കൂര്‍ പാരിസ്ഥിതികാനുമതി, പൊതുഹിയറിംഗ്, പൊതു തെളിവെടുപ്പ് എന്നിങ്ങനെ ഇ.ഐ.എ സംവിധാനത്തിന്റെ ഭാഗമായ പല അടിസ്ഥാന വ്യവസ്ഥകളും മുറുകെപ്പിടിക്കുന്നതാണ് നിലവിലുള്ള ഇ.ഐ.എ സംവിധാനം. ഇതാണ് അട്ടിമറിക്കാന്‍ പോകുന്നത്. പരിസരവാസികളുടെയും വ്യവസായ ശാലകള്‍ വഴി പ്രശ്‌നങ്ങള്‍ നേരിടുന്ന നാട്ടുകാരുടെയോ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ എതിര്‍പ്പുകള്‍ പരിഗണിക്കേണ്ടതില്ല. കമ്പനിക്ക് വേണമെങ്കില്‍ മാത്രം ഇത് ചെയ്യാം. പാരിസ്ഥിതികാനുമതി വേണ്ട മേഖലകളുടെ പട്ടികയില്‍ നിന്ന് ഒട്ടേറെ വ്യവസായങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഒഴിവാക്കാനാവും. സിമന്റ് ഉല്‍പ്പാദന യൂണിറ്റുകള്‍, ധാതുഖനനങ്ങള്‍, പെട്രോളിയം, രാസവസ്തു നിര്‍മ്മാണ യൂണിറ്റുകള്‍, മലനിരകളില്‍ അടക്കമുള്ള ദേശീയ പാതകളുടെ നിര്‍മ്മാണവും വിപുലീകരണവും, വന്‍കിട കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ എന്നിവയൊക്കെ ഒഴിവാക്കപ്പെട്ട മേഖലകളില്‍ പെടുന്നു. നാട്ടുകാര്‍ക്ക് ആക്ഷേപം നല്‍കാന്‍ നേരത്തെ 30 ദിവസത്തെ സമയമുണ്ടായിരുന്നു. ഇത് 20 ദിവസമാക്കി കുറക്കുകയും ചെയ്തു. രാജ്യത്തിന്റെ പരിസ്ഥിതിയെത്തന്നെ തകിടം മറിക്കുന്ന ഈ നിയമം വരാന്‍ ഇടവന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വലിയ വില നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളം വലിയ പ്രളയമാണ് കണ്ടത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ച നിര്‍ദ്ദേശങ്ങള്‍ നാം അവഗണിക്കുകയും അദ്ദേഹത്തെ അപഹസിക്കുകയുമായിരുന്നു. ഈ നിയമം ഒരു തരത്തിലും വരാന്‍ ഇടവരരുത്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാവണം.