ജില്ലയിലെ മാലിന്യസംസ്‌കരണ കേന്ദ്രങ്ങളില്‍ സുരക്ഷയും ജാഗ്രതയും അനിവാര്യം

മാലിന്യസംസ്‌കരണകേന്ദ്രങ്ങളില്‍ തീപിടിക്കുന്ന പ്രതിഭാസം കാസര്‍കോട് ജില്ലയിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെയും കണ്ണൂരിലേയും മാലിന്യസംസ്‌കരണകേന്ദ്രങ്ങളിലുണ്ടായ തീപിടുത്തം വലിയ തോതിലുള്ള പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കാഞ്ഞങ്ങാട്ടുണ്ടായ തീപിടുത്തത്തിന് ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരിഹാരം കാണാന്‍ സാധിച്ചത്.കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ നിന്നും ഉയര്‍ന്ന പുക കറുത്ത ചുരുളുകളായി അന്തരീക്ഷത്തിലേക്ക് ഉയരുകയായിരുന്നു. മാലിന്യസംസ്‌ക്കരണകേന്ദ്രത്തിന്റെ കിഴക്കുഭാഗത്തായിരുന്നു തീ പടര്‍ന്നിരുന്നത്. പുകപടലങ്ങള്‍ വ്യാപിച്ചതോടെ പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ദേശീയപാതാ വികസനത്തിന്റെ ചുമതലയുള്ള മേഘാ കണ്‍സ്ട്രക്ഷന്റെ ടാങ്കര്‍ എത്തിച്ച് വെള്ളം […]

മാലിന്യസംസ്‌കരണകേന്ദ്രങ്ങളില്‍ തീപിടിക്കുന്ന പ്രതിഭാസം കാസര്‍കോട് ജില്ലയിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെയും കണ്ണൂരിലേയും മാലിന്യസംസ്‌കരണകേന്ദ്രങ്ങളിലുണ്ടായ തീപിടുത്തം വലിയ തോതിലുള്ള പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. കാഞ്ഞങ്ങാട്ടുണ്ടായ തീപിടുത്തത്തിന് ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരിഹാരം കാണാന്‍ സാധിച്ചത്.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ നിന്നും ഉയര്‍ന്ന പുക കറുത്ത ചുരുളുകളായി അന്തരീക്ഷത്തിലേക്ക് ഉയരുകയായിരുന്നു. മാലിന്യസംസ്‌ക്കരണകേന്ദ്രത്തിന്റെ കിഴക്കുഭാഗത്തായിരുന്നു തീ പടര്‍ന്നിരുന്നത്. പുകപടലങ്ങള്‍ വ്യാപിച്ചതോടെ പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ദേശീയപാതാ വികസനത്തിന്റെ ചുമതലയുള്ള മേഘാ കണ്‍സ്ട്രക്ഷന്റെ ടാങ്കര്‍ എത്തിച്ച് വെള്ളം ചീറ്റുമ്പോഴേക്കും മീറ്ററുകളോളം ഭാഗത്തേക്കാണ് തീ പടര്‍ന്നുപിടിച്ചത്. മാലിന്യത്തിന്റെ പുറം ഭാഗത്തെ തീ അണക്കാന്‍ കഴിഞ്ഞെങ്കിലും അകത്തെ കനല്‍ കെടാതെ നിന്നത് പിന്നെയും തീ ആളിപ്പടരാനാണ് ഇടവരുത്തിയത്. നിരന്തരം കാറ്റ് വീശുമ്പോള്‍ തീയും പടര്‍ന്നുകൊണ്ടിരുന്നു.
ഒരിക്കല്‍ തീ കെടുത്തിയാല്‍ പിന്നെയും തീ പടരുന്ന അവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണുണ്ടായത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും അതിന്റെ ഫലമായി ഉണ്ടായ ദുരന്തവും നമുക്കറിയാവുന്നതാണ്. ദിവസങ്ങളോളമാണ് അവിടെ തീയും പുകയും നീണ്ടുനിന്നത്. ഇതുകാരണം നിരവധി പേര്‍ക്ക് ശ്വാസതടസും ശ്വാസകോശസംബന്ധമായ രോഗവും വന്നു. പലരും വിവിധ ആസ്പത്രികളിലാണ് ചികില്‍സയില്‍ കഴിഞ്ഞത്. ഹൈക്കോടതി ഇടപെട്ടതോടെയാണ് ബ്രഹ്മപുരത്തെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ചെമ്മട്ടംവയല്‍ മാലിന്യപ്ലാന്റിലെ തീപിടിത്തം. മതിയായ ഒരു മുന്‍കരുതലും ഇവിടെ സ്വീകരിച്ചിട്ടില്ല.ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷവും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മാലിന്യപ്ലാന്റുകള്‍ക്ക് തീപിടിച്ചിരുന്നു.
മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ തീപിടിക്കാനുള്ള സാധ്യത മുന്നില്‍ കാണാതിരുന്നത് വലിയ പോരായ്മ തന്നെയാണ്. ലോഡ് കണക്കിന് മാലിന്യങ്ങളാണ് ചെമ്മട്ടം വയലിലെ മാലിന്യസംസ്‌കരണകേന്ദ്രത്തിന്റെ പുരയ്ക്ക് ചുറ്റും കുമിഞ്ഞുകൂടിയിരിക്കുന്നത്. ഈ മാലിന്യങ്ങളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയുമുണ്ട്. മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളില്ലാത്തത് തീപിടിത്തത്തിന് ഒരു കാരണമാണ്. തീ പിടുത്തം പരമാവധി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം.

Related Articles
Next Story
Share it