മുതിര്‍ന്ന പൗരന്‍മാരോടുള്ള അവഗണന റെയില്‍വെ അവസാനിപ്പിക്കണം
യാത്രാ ഇളവ് നല്‍കാതെ മുതിര്‍ന്ന പൗരന്‍മാരാടും വിദ്യാര്‍ഥികളോടുമുള്ള അവഗണന കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി റെയില്‍വെ തുടരുകയാണ്. ട്രെയിന്‍ യാത്രയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന ഇളവ് റെയില്‍വെ അധികൃതര്‍ നിര്‍ത്തലാക്കിയിട്ട് മൂന്നുവര്‍ഷക്കാലമായി. 60 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് യാത്രാ ഇളവുകള്‍ ലഭിച്ചിരുന്നത്. പുരുഷന്‍മാര്‍ക്ക് 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു ഇളവുകള്‍. ജനറല്‍ ടിക്കറ്റിനും ബര്‍ത്തിനുമാണ് ഈ ഇളവുകള്‍ നല്‍കിയിരുന്നത്. ഇതൊക്കെയാണ് നിര്‍ത്തല്‍ ചെയ്തത്. മുതിര്‍ന്ന പൗരന്‍മാരില്‍ അവശത അനുഭവിക്കുന്നവര്‍ പോലും ഇപ്പോള്‍ […]

യാത്രാ ഇളവ് നല്‍കാതെ മുതിര്‍ന്ന പൗരന്‍മാരാടും വിദ്യാര്‍ഥികളോടുമുള്ള അവഗണന കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി റെയില്‍വെ തുടരുകയാണ്. ട്രെയിന്‍ യാത്രയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന ഇളവ് റെയില്‍വെ അധികൃതര്‍ നിര്‍ത്തലാക്കിയിട്ട് മൂന്നുവര്‍ഷക്കാലമായി. 60 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 58 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് യാത്രാ ഇളവുകള്‍ ലഭിച്ചിരുന്നത്. പുരുഷന്‍മാര്‍ക്ക് 40 ശതമാനവും സ്ത്രീകള്‍ക്ക് 50 ശതമാനവുമായിരുന്നു ഇളവുകള്‍. ജനറല്‍ ടിക്കറ്റിനും ബര്‍ത്തിനുമാണ് ഈ ഇളവുകള്‍ നല്‍കിയിരുന്നത്. ഇതൊക്കെയാണ് നിര്‍ത്തല്‍ ചെയ്തത്. മുതിര്‍ന്ന പൗരന്‍മാരില്‍ അവശത അനുഭവിക്കുന്നവര്‍ പോലും ഇപ്പോള്‍ ഇളവിന് പുറത്താണ്. കോവിഡ് രൂക്ഷമായിരുന്ന സമയത്താണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുവദിച്ചിരുന്ന സൗജന്യനിരക്കുകള്‍ നിര്‍ത്തലാക്കിയിരുന്നത്. വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടക്കം 10 വിഭാഗങ്ങളിലെ 38 സൗജന്യനിരക്കുകളാണ് റദ്ദാക്കിയത്. പാസഞ്ചര്‍ വണ്ടികളില്‍ ബിരുദ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ക്കും സൗജന്യയാത്രയുണ്ട്. എന്നാല്‍ പേരിന് മാത്രം ഒന്നോ രണ്ടോ പാസഞ്ചര്‍ വണ്ടികള്‍ മാത്രമാണുള്ളത്. ഇതാകട്ടെ വിദ്യാര്‍ഥികളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പ്രയോജനപ്പെടുന്നില്ല. മെമുവിലും അണ്‍ റിസര്‍വ്ഡ് എക്സ്പ്രസിലും യാത്രാ ഇളവുകള്‍ ലഭ്യമല്ല. എക്സ്പ്രസ് വണ്ടികളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ സീസണ്‍ ടിക്കറ്റ് ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവ് പല വിദ്യാര്‍ഥികള്‍ക്കുമില്ല. ഇക്കാരണത്താല്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഒട്ടുമിക്ക വിദ്യാര്‍ഥികള്‍ക്കും കഴിയാതെ പോകുന്നു. മുതിര്‍ന്നവര്‍ നല്‍കുന്ന സീസണ്‍തുക തന്നെ വിദ്യാര്‍ഥികളും നല്‍കുന്നു. 50 ശതമാനം സൗജന്യമാണെന്ന വസ്തുത വിദ്യാര്‍ഥികളെ ധരിപ്പിക്കാന്‍ റെയില്‍വെയില്‍ നിന്നും ആരുമുണ്ടാകുന്നില്ല. വിദ്യാര്‍ഥികളാണെന്ന് അറിഞ്ഞാല്‍ തന്നെയും ഇക്കാര്യത്തിലുള്ള അജ്ഞത മുതലെടുത്ത് മുഴുവന്‍ തുകയും ഈടാക്കുകയാണ് റെയില്‍വെ ജീവനക്കാര്‍. മാത്രമല്ല എക്സ്പ്രസ് വണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ രണ്ടെണ്ണമായി മാത്രം ചുരുങ്ങിയതോടെ തിരക്ക് രൂക്ഷമായതോടെ കയറാനാകാത്ത സാഹചര്യമാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. സ്‌കൂളുകളും കോളേജുകളും തുറക്കാറായതോടെ ട്രെയിനുകളില്‍ വിദ്യാര്‍ഥികള്‍ അതികഠിനമായ യാത്രാക്ലേശം തന്നെ അനുഭവിക്കേണ്ടിവരുമെന്നതാണ് മറ്റൊരു വലിയ പ്രശ്നം.ദൂരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് യാത്രക്ക് ട്രെയിനുകള്‍ തന്നെയാണ് ആശ്രയം. എന്നാല്‍ മതിയായ പാസഞ്ചര്‍ വണ്ടികളോ ജനറല്‍കോച്ചുകളോ ഇല്ലാത്തത് വിദ്യാര്‍ഥികളുടെ ട്രെയിന്‍ യാത്ര ദുഷ്‌ക്കരമാക്കുമെന്നതില്‍ തര്‍ക്കമില്ല. മുതിര്‍ന്നവരുടെയും വിദ്യാര്‍ഥികളുടെയും യാത്രാ ഇളവുകള്‍ പുനസ്ഥാപിക്കാനും കൂടുതല്‍ പാസഞ്ചര്‍ വണ്ടികളും ജനറല്‍ കോച്ചുകളും അനുവദിക്കാനും റെയില്‍വെ അടിയന്തിരനടപടി സ്വീകരിക്കണം.