ആസ്പത്രികള്‍ പോര, ഡോക്ടര്‍മാരും വേണം
കോവിഡ് മഹാമാരി തുടരുന്നതിനിടയില്‍ രോഗികളെ കിടത്താന്‍ ആസ്പത്രികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ ആസ്പത്രികളും മറ്റ് സൗകര്യപ്രദമായ കെട്ടിടങ്ങളുമെല്ലാം ആസ്പത്രികളായി മാറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ ആസ്പത്രികള്‍ വന്നത് കൊണ്ട് മാത്രം പരിഹാരമാവുന്നില്ല. ചികിത്സിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരും ഉണ്ടാവണം. എന്നാല്‍ കാസര്‍കോട് ജില്ലയിലേക്ക് വരാന്‍ പുറത്തു നിന്നുള്ള ഡോക്ടര്‍മാരാരും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോവിഡിന് പുറമെ ഡെങ്കിപ്പനിയും മലമ്പനിയും മഞ്ഞപ്പിത്തവുമൊക്കെ പലേടത്തും പടര്‍ന്നു പിടിക്കുന്നുണ്ട്. അതോടെ സര്‍ക്കാര്‍ ആസ്പത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് […]
കോവിഡ് മഹാമാരി തുടരുന്നതിനിടയില്‍ രോഗികളെ കിടത്താന്‍ ആസ്പത്രികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ ആസ്പത്രികളും മറ്റ് സൗകര്യപ്രദമായ കെട്ടിടങ്ങളുമെല്ലാം ആസ്പത്രികളായി മാറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ ആസ്പത്രികള്‍ വന്നത് കൊണ്ട് മാത്രം പരിഹാരമാവുന്നില്ല. ചികിത്സിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരും ഉണ്ടാവണം. എന്നാല്‍ കാസര്‍കോട് ജില്ലയിലേക്ക് വരാന്‍ പുറത്തു നിന്നുള്ള ഡോക്ടര്‍മാരാരും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോവിഡിന് പുറമെ ഡെങ്കിപ്പനിയും മലമ്പനിയും മഞ്ഞപ്പിത്തവുമൊക്കെ പലേടത്തും പടര്‍ന്നു പിടിക്കുന്നുണ്ട്. അതോടെ സര്‍ക്കാര്‍ ആസ്പത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് […]
കോവിഡ് മഹാമാരി തുടരുന്നതിനിടയില്‍ രോഗികളെ കിടത്താന്‍ ആസ്പത്രികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ ആസ്പത്രികളും മറ്റ് സൗകര്യപ്രദമായ കെട്ടിടങ്ങളുമെല്ലാം ആസ്പത്രികളായി മാറിക്കൊണ്ടിരിക്കയാണ്. എന്നാല്‍ ആസ്പത്രികള്‍ വന്നത് കൊണ്ട് മാത്രം പരിഹാരമാവുന്നില്ല. ചികിത്സിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരും ഉണ്ടാവണം. എന്നാല്‍ കാസര്‍കോട് ജില്ലയിലേക്ക് വരാന്‍ പുറത്തു നിന്നുള്ള ഡോക്ടര്‍മാരാരും തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോവിഡിന് പുറമെ ഡെങ്കിപ്പനിയും മലമ്പനിയും മഞ്ഞപ്പിത്തവുമൊക്കെ പലേടത്തും പടര്‍ന്നു പിടിക്കുന്നുണ്ട്. അതോടെ സര്‍ക്കാര്‍ ആസ്പത്രികള്‍ രോഗികളെക്കൊണ്ട് നിറയുകയാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് കാരണം രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ഥിരം ഡോക്ടര്‍മാരും താല്‍ക്കാലിക ഡോക്ടര്‍മാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിയമിച്ചവരുമുള്‍പ്പെടെ 267 ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്. തസ്തികകളുടെ എണ്ണം നോക്കിയാല്‍ ഇനിയും 90 ഒഴിവുകളുണ്ട്. ഈ ഒഴിവുകള്‍ നികത്തിയാല്‍ പോലും നിലവിലുള്ള പ്രശ്‌നം തിരിച്ച് ചുരുങ്ങിയത് 200 ഡോക്ടര്‍മാരെയെങ്കിലും നിയമിക്കണമെന്നാണ് ആരോഗ്യ വകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പി.എസ്.സി.യില്‍ ഡോക്ടര്‍മാരുടെ റാങ്ക് ലിസ്റ്റുണ്ട്. സംസ്ഥാനത്ത് നൂറിലേറെ പേര്‍ക്ക് നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ മറ്റെല്ലാ ജില്ലകളിലും വേണ്ടത്ര ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ ഇതില്‍ കാസര്‍കോട് ജില്ലയില്‍ ജോയിന്‍ ചെയ്തത് ഒരാള്‍ മാത്രമാണത്രെ. താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കരുതിയാലും ഫലം കാണുന്നില്ല. 45,000 രൂപയാണ് താല്‍ക്കാലികക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ഇതില്‍ പിടിത്തമെല്ലാം കഴിഞ്ഞ് 37000 രൂപയോളം മാത്രമേ ഇവര്‍ക്ക് ലഭിക്കുന്നുള്ളു. പുറമെ നിന്നുള്ള ജില്ലകളില്‍ നിന്ന് വന്ന് വാടക വീടെടുത്ത് താമസിക്കുന്ന ഒരു ഡോക്ടര്‍ക്ക് ഇതു കൊണ്ട് മുമ്പോട്ട് പോകാനാവില്ലെന്നാണ് പലരേയും പിന്നോട്ടടിപ്പിക്കുന്നത്. ശമ്പളം അല്‍പമെങ്കിലും കൂട്ടിക്കൊടുത്താല്‍ മാത്രമേ താല്‍ക്കാലിക ഡോക്ടര്‍മാര്‍ എത്താന്‍ സാധ്യതയുള്ളു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ പറയുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെ നിര്‍ബന്ധിത സേവനം നല്‍കി നിയമനം നല്‍കിയാല്‍ കുറേ പേരെങ്കിലും വന്ന് കൂടായ്കയില്ല. എന്നാല്‍ ശമ്പള കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണം. പലരും സ്വകാര്യ ആസ്പത്രികളിലേക്ക് തിരിയുന്നതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 50നും 70നുമിടയില്‍ ശമ്പളം ലഭിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ നേരെ സ്വകാര്യ മേഖലയിലേക്കോ വിദേശങ്ങളിലേക്കോ കടക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഗ്രാമീണ മേഖലയിലെ ആസ്പത്രികളില്‍ നിര്‍ബന്ധിത സേവനം നിര്‍ദ്ദേശിക്കുന്നുണ്ട്. അതിന് അവര്‍ക്ക് കൂടുതല്‍ അലവന്‍സും നല്‍കുന്നുണ്ട്. എന്നിട്ടും പലരും ജോയിന്‍ ചെയ്ത് ഒന്നോ രണ്ടോ മാസത്തിനകം തന്നെ മറ്റ് സാധ്യതകള്‍ തേടിപ്പോകുന്നു. കാസര്‍കോട് ജില്ലയില്‍ 267 ഡോക്ടര്‍മാരില്‍ 12 ഡോക്ടര്‍മാര്‍ അഡ്മിനിസ്‌ട്രേഷനിലാണ്. 78 പേര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ്. ബാക്കിയുള്ളത് 177 ഡോക്ടര്‍മാര്‍. ജില്ലാ ആസ്പത്രിയില്‍ മാത്രം പ്രതിദിനം എത്തുന്നത് ആയിരത്തോളം രോഗികളാണ്. ജില്ലയില്‍ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആറ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമുണ്ട്. ഇവിടെയെല്ലാം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയപ്പോള്‍ ജില്ലാ ജനറല്‍ ആസ്പത്രികളിലും താലൂക്ക് ആസ്പത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരില്ലാതായി. ഇതിനിടയിലാണ് കോവിഡ് ആസ്പത്രികളാക്കി മാറ്റിയവയിലും ഡോക്ടര്‍മാരുടെ സേവനം നീക്കി വെക്കേണ്ടി വന്നത്. കോവിഡ് ബാധിതര്‍ക്കായി ജില്ലയില്‍ 20 ചികിത്സാ കേന്ദ്രങ്ങളാണ് തുടങ്ങിയത്. എട്ടിടങ്ങളില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്. നൂറു രോഗികള്‍ക്ക് മൂന്ന് ഡോക്ടര്‍മാര്‍ എന്നതാണ് കണക്ക്. ഇപ്പോള്‍ തുടങ്ങിയ എട്ട് കേന്ദ്രങ്ങളില്‍ മാത്രം 24 ഡോക്ടര്‍മാര്‍ വേണം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ആയിരത്തോടടുക്കുകയാണ്. ഇനിയങ്ങോട്ട് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുമ്പോള്‍ 20 ചികിത്സാ കേന്ദ്രങ്ങളിലും രോഗികളെ പ്രവേശിപ്പിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ഇത്രയും ചികിത്സാ കേന്ദ്രങ്ങളിലായി 90 ഡോക്ടര്‍മാരെ കൂടി വേണ്ടി വരും. ഓരോ ദിവസവും ജില്ലയില്‍ 100ലധികം രോഗികളാണ് ശരാശരി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡോക്ടര്‍മാരെ നിയമിക്കാന്‍ അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരിക്കും ഉണ്ടാവുക.