ഓവുചാലുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം
ദേശീയപാതവികസനം ഇപ്പോള്‍ മന്ദഗതിയിലാണ്. കരിങ്കല്‍ ക്വാറിസമരം നീണ്ടുപോകുന്നതിനാല്‍ ജില്ലിപ്പൊടിക്ക് നേരിടുന്ന ക്ഷാമം ദേശീയപാതയുടെ പ്രവൃത്തിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ദേശീയപാതയുടെ ജോലി പാതിവഴിയിലാണ്. ചിലയിടങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. അതേ സമയം മിക്ക ഭാഗങ്ങളിലും ഓവുചാലുകളില്ല. തുടര്‍ച്ചയില്ലാതെ പാതിവഴിയില്‍ നിര്‍ത്തിവെച്ച ഓവുചാലുകള്‍ മറ്റു ചില ഭാഗങ്ങളില്‍ കാണാനുണ്ട്. ഈ സ്ഥിതി നിലനില്‍ക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. അടുത്ത മാസം കാലവര്‍ഷത്തിന് ആരംഭമാകും. ദേശീയപാതയില്‍ ഓവുചാലില്ലാത്ത ഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്നത് ഉറപ്പാണ്. മഴ കനക്കുമ്പോള്‍ ഇതിന് ആക്കം കൂടുകയും ചെയ്യും. വെള്ളം […]

ദേശീയപാതവികസനം ഇപ്പോള്‍ മന്ദഗതിയിലാണ്. കരിങ്കല്‍ ക്വാറിസമരം നീണ്ടുപോകുന്നതിനാല്‍ ജില്ലിപ്പൊടിക്ക് നേരിടുന്ന ക്ഷാമം ദേശീയപാതയുടെ പ്രവൃത്തിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും ദേശീയപാതയുടെ ജോലി പാതിവഴിയിലാണ്. ചിലയിടങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. അതേ സമയം മിക്ക ഭാഗങ്ങളിലും ഓവുചാലുകളില്ല. തുടര്‍ച്ചയില്ലാതെ പാതിവഴിയില്‍ നിര്‍ത്തിവെച്ച ഓവുചാലുകള്‍ മറ്റു ചില ഭാഗങ്ങളില്‍ കാണാനുണ്ട്. ഈ സ്ഥിതി നിലനില്‍ക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. അടുത്ത മാസം കാലവര്‍ഷത്തിന് ആരംഭമാകും. ദേശീയപാതയില്‍ ഓവുചാലില്ലാത്ത ഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്നത് ഉറപ്പാണ്. മഴ കനക്കുമ്പോള്‍ ഇതിന് ആക്കം കൂടുകയും ചെയ്യും. വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതെ റോഡിലേക്ക് ഒഴുകും. റോഡ് പുഴ പോലെയാകും. അതോടെ റോഡ് തകരുകയും വാഹനഗതാഗതം ദുഷ്‌കരമാകുകയും ചെയ്യും. ജില്ലയിലെ പല ഭാഗങ്ങളിലും ദേശീയപാത വികസനത്തിനായി കുന്നുകള്‍ ഇടിക്കേണ്ടി വന്നിട്ടുണ്ട്. തുരന്നെടുത്ത കുന്നുകള്‍ക്കിടയിലൂടെ ദേശീയപാത കടന്നുപോകുമ്പോള്‍ മഴക്കാലത്ത് യാത്ര അത്ര സുരക്ഷിതമാകില്ല. റോഡരികില്‍ പല കുന്നുകളും സ്ഥിതി ചെയ്യുന്നത് ഇടിഞ്ഞുവീഴാറായ നിലയിലാണ്. മഴ വന്ന് നനയുമ്പോള്‍ കുന്ന് റോഡിലേക്ക് ഇടിഞ്ഞുവീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മഴ വെള്ളം കുത്തിയൊലിച്ച് വരുമ്പോള്‍ ദുര്‍ബലമായ ഭാഗങ്ങളിലെ മണ്ണ് റോഡിലേക്ക് ഇടിഞ്ഞുവീഴുക തന്നെ ചെയ്യും. റോഡിന് വേണ്ടി കുന്നുകള്‍ ജെ.സി.ബി ഉപയോഗിച്ച് തുരന്നപ്പോള്‍ ഈ ഭാഗത്ത് അപകട ഭീഷണി നേരിടുന്ന നിരവധി വീടുകളും സ്ഥാപനങ്ങളുമുണ്ട്.കുന്നിടിച്ച ഭാഗവും വീടും തമ്മില്‍ ഏറെ അകലം കുറഞ്ഞ കാഴ്ചയാണ് കാണുന്നത്.
കുന്നിന്റെ അവശേഷിച്ച ഭാഗം ഇടിഞ്ഞാല്‍ വീടുകളും വീഴാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആവശ്യമായ മുന്‍കരുതലൊന്നും സ്വീകരിക്കാതെയാണ് കുന്നിടിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അപ്പുറവും ഇപ്പുറവുമുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ ദേശീയപാതയെ മതില്‍ കെട്ടി വിഭജിച്ചത് മറ്റൊരു വലിയ പ്രശ്നമാണ്. മഴക്കാലത്ത് ഈ പ്രശ്നം കൂടുതല്‍ ദുരിതങ്ങള്‍ക്ക് കാരണമാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം ഏറെ ദൂരം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാതയോരത്ത് മുമ്പുണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റിയാണ് വികസനപ്രവൃത്തികള്‍ ആരംഭിച്ചത്.
മഴവെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ശക്തികുറക്കാന്‍ ഒരു പരിധിവരെയെങ്കിലും മരങ്ങള്‍ പ്രയോജനപ്പെട്ടിരുന്നു. ഇനി യാതൊരു തടസവുമില്ലാതെയായിരിക്കും വെള്ളം റോഡിലേക്ക് ഇരച്ചെത്തുക. കാസര്‍കോട് ജില്ലയില്‍ ശക്തമായ വേനല്‍മഴ വരാതിരുന്നത് കൊണ്ടുമാത്രമാണ് ദേശീയപാതയില്‍ ഓവുചാലിന്റെ അഭാവം നിലവില്‍ പ്രശ്നമാകാത്തത്. കാലവര്‍ഷം ആരംഭിക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമാകും. അതുകൊണ്ട് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓവുചാലിന്റെ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണം.