താനൂര്‍ ബോട്ടപകടം: ക്ഷണിച്ചുവരുത്തിയ മറ്റൊരു ദുരന്തം
മലപ്പുറം ജില്ലയിലെ താനൂരില്‍ ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന കുമരകം ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ നമുക്ക് മുന്നിലുണ്ട്. 2002 ജൂലൈ 27ന് കുമരകത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ പൊലിഞ്ഞത് 29 മനുഷ്യജീവനുകളായിരുന്നു. അന്ന് ജോലിക്കും പി.എസ്.സി പരീക്ഷ എഴുതാനുമായി പോയ 300ല്‍ അധികം ആളുകള്‍ സഞ്ചരിച്ച ബോട്ടാണ് കുമരകത്ത് എത്തിയപ്പോള്‍ വേമ്പനാട്ട് കായലില്‍ മറിഞ്ഞത്. ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിയിലേറെ ആളുകളെ കുത്തിനിറച്ചുള്ള […]
മലപ്പുറം ജില്ലയിലെ താനൂരില്‍ ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന കുമരകം ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ നമുക്ക് മുന്നിലുണ്ട്. 2002 ജൂലൈ 27ന് കുമരകത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ പൊലിഞ്ഞത് 29 മനുഷ്യജീവനുകളായിരുന്നു. അന്ന് ജോലിക്കും പി.എസ്.സി പരീക്ഷ എഴുതാനുമായി പോയ 300ല്‍ അധികം ആളുകള്‍ സഞ്ചരിച്ച ബോട്ടാണ് കുമരകത്ത് എത്തിയപ്പോള്‍ വേമ്പനാട്ട് കായലില്‍ മറിഞ്ഞത്. ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിയിലേറെ ആളുകളെ കുത്തിനിറച്ചുള്ള […]
മലപ്പുറം ജില്ലയിലെ താനൂരില്‍ ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ മരിച്ച സംഭവം കേരളത്തെ നടുക്കിയിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന കുമരകം ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ നമുക്ക് മുന്നിലുണ്ട്. 2002 ജൂലൈ 27ന് കുമരകത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ പൊലിഞ്ഞത് 29 മനുഷ്യജീവനുകളായിരുന്നു. അന്ന് ജോലിക്കും പി.എസ്.സി പരീക്ഷ എഴുതാനുമായി പോയ 300ല്‍ അധികം ആളുകള്‍ സഞ്ചരിച്ച ബോട്ടാണ് കുമരകത്ത് എത്തിയപ്പോള്‍ വേമ്പനാട്ട് കായലില്‍ മറിഞ്ഞത്. ഉള്‍ക്കൊള്ളാവുന്നതിലും ഇരട്ടിയിലേറെ ആളുകളെ കുത്തിനിറച്ചുള്ള ബോട്ട് യാത്രയാണ് കുമരകത്ത് ദുരന്തത്തില്‍ കലാശിച്ചത്. അന്ന് നടത്തിയ അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. 2023 ജൂലൈ 27ന് കുമരകം ബോട്ട് ദുരന്തത്തിന് 21 വര്‍ഷം പൂര്‍ത്തിയാകുകയാണ്. കുമരകം ദുരന്തത്തിന് ശേഷം കേരളത്തെ ആകമാനം കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ടുദുരന്തം നടന്നത് പതിനാറ് വര്‍ഷം മുമ്പ് തട്ടേക്കാട് ആണ്. പതിനഞ്ച് വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. നൂറ് കുട്ടികളും ഒമ്പത് അധ്യാപകരുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനടിയിലുണ്ടായ വിള്ളലിലൂടെ വെള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. എറണാകുളം അങ്കമാലിയിലെ എളവൂര്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബോട്ടാണ് കരക്കടുക്കാന്‍ പത്തടി മാത്രമുള്ളപ്പോള്‍ അപകടത്തില്‍ പെട്ടത്. തട്ടേക്കാട് ബോട്ട് ദുരന്തക്കേസിലെ പ്രതിക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. ഈ ശിക്ഷ പിന്നീട് ഹൈക്കോടതി രണ്ടുവര്‍ഷമായി കുറയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറം താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ടുമറിഞ്ഞാണ് ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആസ്പത്രികളിലായി പത്തോളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായും വിവരമുണ്ട്. കുമരകത്തും തട്ടേക്കാട്ടും ബോട്ട് ദുരന്തത്തിന് ഇടവരുത്തിയത് തികഞ്ഞ അനാസ്ഥയും അശ്രദ്ധയുമാണെങ്കില്‍ അതേ കാരണങ്ങള്‍ തന്നെയാണ് താനൂര്‍ ബോട്ട് ദുരന്തത്തിനും ഇടവരുത്തിയിരിക്കുന്നത്. അപകട മുന്നറിയിപ്പ് അവഗണിച്ചായിരുന്നു താനൂരിലെ ബോട്ട് യാത്ര. മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടാണ് രൂപം മാറ്റി വിനോദയാത്രക്ക് ഉപയോഗിച്ചത്. ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റമുണ്ടായിരുന്നില്ല. അനുവദിച്ചതിലും അധികം യാത്രക്കാരെ ബോട്ടില്‍ കുത്തിനിറച്ചിരുന്നു. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നത് ദുരന്തത്തിന് ആക്കം കൂട്ടുകയും ചെയ്തു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുന്‍പ് മടങ്ങിയെത്താന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍ താനൂരില്‍ ബോട്ട് 5 മണിക്കു ശേഷമാണ് യാത്ര തിരിച്ചത്. ബോട്ടില്‍ മുപ്പതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. കുമരകം ബോട്ട് ദുരന്തക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയതും തട്ടേക്കാട് ദുരന്തത്തിലെ പ്രതിക്ക് ശിക്ഷാ ഇളവ് ലഭിച്ചതും അനാസ്ഥ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതായി താനൂര്‍ ബോട്ട് ദുരന്തം തെളിയിക്കുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഇത്തരമൊരു വന്‍ ദുരന്തത്തിന് ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. കുമരകം ദുരന്തത്തിലേതുപോലെ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഇനി ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ജാഗ്രത കാണിക്കണം.