കാസര്‍കോടിന് കണ്ണീര്‍ മഴ മാത്രമോ
കേരളത്തിലെ വിവിധ ജില്ലകളില്‍ വേനല്‍മഴ ശക്തമായി പെയ്യുമ്പോഴും കാസര്‍കോട് ജില്ല ചാറ്റല്‍ മഴ പോലും ലഭിക്കാതെ വരണ്ടുണങ്ങുകയാണ്. കൊടുംചൂടില്‍ വെന്തുരുകുകയാണ് ജില്ലയിലെ ജനങ്ങള്‍. കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പ് വിശ്വസിച്ച് ഇപ്പോള്‍ മഴ വരുമെന്ന പ്രതീക്ഷയെല്ലാം അസ്ഥാനത്താവുകയാണ്. ചിലപ്പോള്‍ മാനം ഉരുണ്ടുകൂടുന്നതല്ലാതെ മഴ മാത്രം പെയ്യുന്നില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോടും കണ്ണൂരും ഒഴികെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെല്ലാം സാമാന്യം നല്ല മഴ ലഭിച്ചു. കണ്ണൂരിന് കിട്ടിയ മഴ പോലും കാസര്‍കോടിന് […]

കേരളത്തിലെ വിവിധ ജില്ലകളില്‍ വേനല്‍മഴ ശക്തമായി പെയ്യുമ്പോഴും കാസര്‍കോട് ജില്ല ചാറ്റല്‍ മഴ പോലും ലഭിക്കാതെ വരണ്ടുണങ്ങുകയാണ്. കൊടുംചൂടില്‍ വെന്തുരുകുകയാണ് ജില്ലയിലെ ജനങ്ങള്‍. കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പ് വിശ്വസിച്ച് ഇപ്പോള്‍ മഴ വരുമെന്ന പ്രതീക്ഷയെല്ലാം അസ്ഥാനത്താവുകയാണ്. ചിലപ്പോള്‍ മാനം ഉരുണ്ടുകൂടുന്നതല്ലാതെ മഴ മാത്രം പെയ്യുന്നില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോടും കണ്ണൂരും ഒഴികെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെല്ലാം സാമാന്യം നല്ല മഴ ലഭിച്ചു. കണ്ണൂരിന് കിട്ടിയ മഴ പോലും കാസര്‍കോടിന് ലഭിച്ചില്ല. കാസര്‍കോട് ജില്ലയിലെ ചില മലയോരപ്രദേശങ്ങളില്‍ കുറച്ചുമഴ പെയ്തെന്ന് മാത്രം. ജില്ലയിലെ മൊത്തത്തിലുള്ള സ്ഥിതി പരിശോധിക്കുമ്പോള്‍ നിരാശ തന്നെയാണ് ഫലം. കണ്ണൂര്‍ ജില്ലയില്‍ 8.3 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ കാസര്‍കോട് ജില്ലയില്‍ പെയ്ത ആകെ മഴയുടെ അളവ് 5.3 മില്ലിമീറ്റര്‍ മാത്രമാണ്. പത്തനംതിട്ട ജില്ലയില്‍ 319. 4 മില്ലിമീറ്ററും കോട്ടയം ജില്ലയില്‍ 297.5 മില്ലിമീറ്ററും ഇടുക്കി ജില്ലയില്‍ 269 മില്ലിമീറ്ററും മഴ ലഭിച്ചിട്ടുണ്ട്. കൂടിയും കുറഞ്ഞും മറ്റ് ജില്ലകളിലും മഴ പെയ്തു. എന്നാല്‍ കാസര്‍കോട്-കണ്ണൂര്‍ ജില്ലയില്‍ മാത്രം വേനല്‍മഴ കനിയുന്നില്ല. രൂക്ഷമായ വരള്‍ച്ച നേരിടുന്ന കാസര്‍കോട്ടുകാരുടെ ജീവിതം കണ്ണീര്‍ മഴയിലാണ് നനയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന താപനിലയുള്ളത് കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലാണ്. സംസ്ഥാനത്തെ ശരാശരി താപനില 34 ഡിഗ്രിയോടടുത്താണ്. കാസര്‍കോട് 36.5 ഡിഗ്രിയോളവും കണ്ണൂരില്‍ 37 ഡിഗ്രിയോളവുമാണ് താപനില. നേരത്തെ 40 ഡിഗ്രിയോളം എത്തിയിരുന്നു. അതില്‍ അല്‍പ്പം കുറവ് വന്നു എന്നത് മാത്രമാണ് നേരിയ ആശ്വാസം. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാല്‍ കാസര്‍കോടിന് 92 ശതമാനം മഴ കുറവാണ് ലഭിച്ചിട്ടുള്ളത്. 62.3 മില്ലിമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ 5.3 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. നാലുമാസത്തിനിടെ മൂന്ന് തവണയായി മലയോരമേഖലയില്‍ മാത്രമാണ് മഴ കിട്ടിയത്. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ വേനല്‍മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ആ നിലയ്ക്ക് കാസര്‍കോട് ഇനി വേനല്‍മഴ വരില്ലേ എന്നും കാലവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമോയെന്നുമുള്ള ചോദ്യം ഉയരുന്നുണ്ട്.
കാസര്‍കോട് ജില്ലയില്‍ പുഴകളും കിണറുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളും വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുകയാണ്.
ശുദ്ധജലവിതരണ പദ്ധതികളില്‍ നിന്നുപോലും വെള്ളം കിട്ടുന്നില്ല. കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാകാത്തത് തന്നെയാണ്. കാസര്‍കോട് ജില്ലയെ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തില്‍ ശക്തമായിട്ടുണ്ട്.