അരിവില കുതിക്കുമ്പോള്‍ നിസംഗത ഭൂഷണമല്ല

കേരളത്തിന്റെ വിപണനചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത വിധത്തിലാണ് അരിവില കുതിച്ചുകയറുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയതുപോലെ അരിവില കൂട്ടാമെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഓണത്തിന് ശേഷം കിലോക്ക് 20 രൂപയിലധികമാണ് അരിവില വര്‍ധിച്ചിരിക്കുന്നത്. ഉത്തരകേരളത്തിലെ ഭക്ഷ്യസാധനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജയ അരിയാണ്. കിലോ ഗ്രാമിന് 38 രൂപ മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന ജയ അരിക്ക് ഇപ്പോള്‍ 60 രൂപയാണ്. ആന്ധ്രയില്‍ ജയ അരിയുടെ കൃഷി ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ ജയ അരിയുടെ കേരളത്തിലേക്കുള്ള വരവ് കുറവാണ്. […]

കേരളത്തിന്റെ വിപണനചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത വിധത്തിലാണ് അരിവില കുതിച്ചുകയറുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയതുപോലെ അരിവില കൂട്ടാമെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഓണത്തിന് ശേഷം കിലോക്ക് 20 രൂപയിലധികമാണ് അരിവില വര്‍ധിച്ചിരിക്കുന്നത്. ഉത്തരകേരളത്തിലെ ഭക്ഷ്യസാധനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജയ അരിയാണ്. കിലോ ഗ്രാമിന് 38 രൂപ മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന ജയ അരിക്ക് ഇപ്പോള്‍ 60 രൂപയാണ്. ആന്ധ്രയില്‍ ജയ അരിയുടെ കൃഷി ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ ജയ അരിയുടെ കേരളത്തിലേക്കുള്ള വരവ് കുറവാണ്. ഇത് ജയ അരിക്ക് വില കൂടാന്‍ ഒരു പ്രധാന കാരണമാണ്.
ആന്ധ്ര സര്‍ക്കാര്‍ നെല്ലുസംഭരണം ആരംഭിച്ചതിനാല്‍ സര്‍ക്കാര്‍ പറയുന്ന ഇനങ്ങള്‍ മാത്രമാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. ബ്രാന്‍ഡഡ് മട്ട അരിക്ക് അടുത്ത നാള്‍ വരെ 40 രൂപയായിരുന്നു വില. ഇപ്പോള്‍ അതിന്റെ വില 58 ആയി ഉയര്‍ന്നിട്ടുണ്ട്. മട്ട ഉണ്ടക്ക് 40 രൂപ, കുറുവക്ക് 40 രൂപ എന്നിങ്ങനെയാണ് പുതിയ വില. പശ്ചിമബംഗാളില്‍ നിന്നെത്തുന്ന സ്വര്‍ണ അരിക്കാണ് അല്‍പ്പം വിലക്കുറവുള്ളത്. മറ്റ് അരികളെ അപേക്ഷിച്ച് വില കുറവുള്ളതിനാല്‍ കൂടുതല്‍ പേരും ഇപ്പോള്‍ ഈ അരി വാങ്ങുന്നു. ജയ അരി വാങ്ങിയവര്‍ വിലക്കൂടുതലുള്ളതിനാല്‍ അതിനെക്കാള്‍ വില കുറഞ്ഞ അരി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ബിരിയാണി അരിക്ക് മാത്രമാണ് വില കൂടാതിരിക്കുന്നത്. ദൈനംദിന ഉപയോഗമില്ലാത്തതിനാല്‍ ബിരിയാണി അരി മറ്റ് അരിയുടെ ഉപയോഗത്തെ അപേക്ഷിച്ച് വാങ്ങുന്നവര്‍ കുറവാണ്. അറുപത് വര്‍ഷത്തിലേറെയായി അരിയുടെ മൊത്ത വില്‍പ്പന നടക്കുന്നുണ്ട്
അരിക്ക് ഇത്രയും വില കൂടിയ സ്ഥിതി മുമ്പ് ഉണ്ടായിട്ടില്ല. അരിയുടെ വില വര്‍ധനവ് കാരണം നിര്‍ധന കുടുംബങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. കോവിഡിന് ശേഷം രൂപപ്പെട്ട തൊഴില്‍ പ്രതിസന്ധിയും സാമ്പത്തിക തകര്‍ച്ചയും കാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഇതിന് പുറമെ അരി അടക്കമുള്ള അവശ്യസാധനങ്ങള്‍ക്ക് വില കൂടുന്നത് ഇത്തരം കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ഇരട്ടിപ്പിക്കുന്നു. റേഷന്‍ കടകള്‍ മുഖാന്തിരം വിതരണം ചെയ്യുന്ന അരിയെക്കുറിച്ചും പരാതികള്‍ ഏറെയാണ്.
പച്ചരിയെക്കാള്‍ പുഴുക്കലരിയാണ് മലയാളികള്‍ കൂടുതലായും മലയാളികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മിക്ക റേഷന്‍ കടകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത് പച്ചരി മാത്രമാണ്. പുഴുക്കലരി കിട്ടാത്തതിനാല്‍ ഇവര്‍ക്ക് അത് അമിതവില നല്‍കി കടകളില്‍ നിന്ന് വാങ്ങേണ്ടിവരുന്നു. വല്ലപ്പോഴും കിട്ടുന്ന പുഴുക്കലരിയാകട്ടെ ഗുണനിലവാരമില്ലാത്തതാണ്. ദരിദ്രകുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാകാത്ത ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
റേഷന്‍ കടകള്‍ വഴി ഗുണനിലവാരമുള്ള പുഴുക്കലരി വിതരണം ചെയ്യാന്‍ നടപടി വേണം. അരിവിലക്കയറ്റം തുടരുമ്പേ്ാള്‍ അധികാരികള്‍ അതിനെ നിസംഗതയോടെ നോക്കികാണുന്നത് ഭൂഷണമല്ല. അരി വില കുറയ്ക്കുന്നതിന് വിപണിയില്‍ ഇടപെട്ടേ മതിയാകു.

Related Articles
Next Story
Share it