കരിങ്കല്‍ക്വാറി സമരം ഒത്തുതീര്‍പ്പാക്കണം

കരിങ്കല്‍ക്വാറിസമരം നീണ്ടുപോകുന്നത് നിര്‍മാണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റോയല്‍റ്റി തുകയില്‍ സര്‍ക്കാര്‍ വരുത്തിയ വര്‍ധനവില്‍ പ്രതിഷേധിച്ചാണ് കരിങ്കല്‍ ക്വാറി ഉടമകളും ടിപ്പര്‍ലോറി ഉടമകളും സമരത്തിനിറങ്ങിയത്. സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. മഴയ്ക്ക് മുമ്പ് തന്നെ തീരേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്. സമരം ഇനിയും തുടര്‍ന്നാല്‍ ദേശീയപാത വികസനപ്രവര്‍ത്തികള്‍ അടക്കം നിര്‍ത്തിവെക്കേണ്ട സ്ഥിതിയുണ്ടാകും.കരിങ്കല്ലിനും പൊടിക്കും വലിയ ക്ഷാമം തന്നെയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ദേശീയപാതയില്‍ പള്ളിക്കരയിലടക്കം ജില്ലയിലെ നിരവധി പാലങ്ങളുടെയും റോഡുകളുടെയും പ്രവൃത്തികള്‍ മഴയ്ക്ക് […]

കരിങ്കല്‍ക്വാറിസമരം നീണ്ടുപോകുന്നത് നിര്‍മാണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് റോയല്‍റ്റി തുകയില്‍ സര്‍ക്കാര്‍ വരുത്തിയ വര്‍ധനവില്‍ പ്രതിഷേധിച്ചാണ് കരിങ്കല്‍ ക്വാറി ഉടമകളും ടിപ്പര്‍ലോറി ഉടമകളും സമരത്തിനിറങ്ങിയത്. സമരം തുടര്‍ന്നുകൊണ്ടിരിക്കുന്നത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. മഴയ്ക്ക് മുമ്പ് തന്നെ തീരേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്. സമരം ഇനിയും തുടര്‍ന്നാല്‍ ദേശീയപാത വികസനപ്രവര്‍ത്തികള്‍ അടക്കം നിര്‍ത്തിവെക്കേണ്ട സ്ഥിതിയുണ്ടാകും.കരിങ്കല്ലിനും പൊടിക്കും വലിയ ക്ഷാമം തന്നെയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ദേശീയപാതയില്‍ പള്ളിക്കരയിലടക്കം ജില്ലയിലെ നിരവധി പാലങ്ങളുടെയും റോഡുകളുടെയും പ്രവൃത്തികള്‍ മഴയ്ക്ക് മുമ്പേ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നു. ജില്ലിപ്പൊടി കിട്ടാനില്ലാത്തതിനാല്‍ ഈ പ്രവൃത്തികള്‍ മുന്നോട്ടുപോകാന്‍ പ്രയാസമാണ്. സമരം എന്ന് തീരുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. അതുകൊണ്ട് തന്നെ സമരം ശക്തമായി തുടരുന്നത് നിര്‍മാണ മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. റോയല്‍റ്റി അടക്കം പരിഷ്‌കരിച്ചതോടെ പാറയുടെയും പാറ ഉല്‍പ്പന്നങ്ങളുടെയും വില ക്രമാതീതമായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. കരിങ്കല്ലിന്റെ വില വര്‍ധിച്ചതോടെ പാറ ഉപോല്‍പ്പന്നങ്ങള്‍ക്കെല്ലാം അടിക്ക് അഞ്ചു രൂപ മുതല്‍ പത്തുരൂപ വരെ വര്‍ധിച്ചുകഴിഞ്ഞിരിക്കുന്നു.ഇന്നത്തെ സാഹചര്യത്തില്‍ റോയല്‍റ്റി വര്‍ധിപ്പിച്ചതും ഡീലേഴ്സ് ലൈസന്‍സ് ഫീസ് വര്‍ധനവും താങ്ങാനാകാത്തതാണെന്ന് ക്രഷര്‍-ക്വാറി ഉടമകള്‍ പറയുന്നു. ഓപ്പറേഷന്‍ ഓവര്‍ ലോഡ് എന്ന പേരില്‍ വിജിലന്‍സ് നടത്തുന്ന റെയ്ഡിന്റെ പേരില്‍ വലിയ പിഴയാണ് ചുമത്തുന്നതെന്നും ഇവര്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ 17നാണ് കരിങ്കല്‍ ക്വാറിയില്‍ സമരം ആരംഭിച്ചത്. കാസര്‍കോട് ജില്ലയില്‍ ഈ മേഖലയെ ആശ്രയിച്ച് ആയിരത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. സമരം വന്നതോടെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പ
ട്ടിണി കിടക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കരിങ്കല്‍ ക്വാറിയില്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളും പണിമുടക്കുന്നുണ്ട്. സമരം എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ വീട് നിര്‍മാണം ആരംഭിച്ചിരിക്കുന്ന സമയം കൂടിയാണിത്. ലൈഫ് പദ്ധതിയിലെ വീടുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലിപ്പൊടികള്‍ ആവശ്യമാണ്. മറ്റ് കെട്ടിടനിര്‍മാണങ്ങളെയും സമരം ബാധിച്ചിട്ടുണ്ട്. അനധികൃതകരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതോടൊപ്പം തന്നെ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും അധികൃതരുടെ ഉത്തരവാദിത്വമാണ്. സമരം വേഗത്തില്‍ ഒത്തുതീര്‍പ്പാക്കി പ്രതിസന്ധി അവസാനിപ്പിക്കാന്‍ അധികാരികള്‍ ഇടപെടണം.

Related Articles
Next Story
Share it