ജനസംഖ്യയില്‍ മാത്രം ഒന്നാമതായാല്‍ പോര
ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലം വരെ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമ്പോഴും പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുന്നു. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സ്വസ്ഥമായും സമാധാനപരമായും ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ മാത്രമേ സമ്പൂര്‍ണമായും നമ്മള്‍ ഒന്നാം സ്ഥാനത്താണെന്ന് പറയാന്‍ സാധിക്കൂ. സാമ്പത്തികപരവും സാമൂഹിക പരവുമായ അസമത്വങ്ങള്‍ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ ഇനിയും […]

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലം വരെ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമ്പോഴും പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുന്നു. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സ്വസ്ഥമായും സമാധാനപരമായും ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ മാത്രമേ സമ്പൂര്‍ണമായും നമ്മള്‍ ഒന്നാം സ്ഥാനത്താണെന്ന് പറയാന്‍ സാധിക്കൂ. സാമ്പത്തികപരവും സാമൂഹിക പരവുമായ അസമത്വങ്ങള്‍ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ ഇനിയും നമുക്ക് ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്ത് ശതകോടീശ്വരന്‍മാരും സമ്പന്നന്‍മാരും ഏറെയുണ്ടെങ്കിലും ഭൂരിഭാഗവും ഇടത്തരക്കാരും ദരിദ്രരുമാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തുണ്ട്. ഒരുനേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന കോടിക്കണക്കിന് കുടുംബങ്ങളുണ്ട്.
നിരവധി പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് ഇന്ത്യ. ലോകത്ത് പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളില്‍ വലിയൊരു ശതമാനവും ഇന്ത്യയിലാണുള്ളത്. ഇന്ത്യയിലെ 22.4 കോടി ആളുകള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ലെന്നാണ് ഈയിടെ പുറത്തുവന്ന പഠനത്തില്‍ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ജനങ്ങളുടെ ജീവിതരീതി അങ്ങേയറ്റം ദയനീയമാണ്. റേഷനരി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരികയോ പട്ടിണി കിടന്ന് മരിക്കുകയോ ചെയ്യുന്ന കുടുംബങ്ങള്‍ വരെയുണ്ട്. റേഷനരി മുടങ്ങിയതിനാല്‍ പട്ടിണി കിടന്ന് മരിച്ചവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തിനേറെ കേരളത്തിലെ ആദിവാസി ഊരുകളില്‍ പോലും പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. പോഷകാഹാരക്കുറവും രോഗവും കാരണമാണ് ആദിവാസി കോളനികളില്‍ ഏറെയും മരണം സംഭവിക്കുന്നത്. രാജ്യത്തെ പല ഭാഗങ്ങളിലും ആരോഗ്യമേഖലയില്‍ ദയനീയാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ മെച്ചപ്പെട്ട ചികില്‍സ ലഭിക്കാത്തതും പണമില്ലാത്തതിനാല്‍ വിദഗ്ധ ചികില്‍സ ലഭ്യമാകാത്തതും മൂലം മരണപ്പെടുന്നവര്‍ ഏറെയാണ്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണ്. ബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ വീട് പ്രതികളുടെ ആളുകള്‍ തീവെക്കുകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും സാമുദായിക സംഘര്‍ഷങ്ങളും രാജ്യത്ത് ആവര്‍ത്തിക്കുകയാണ്. ഇന്ത്യയെ സമ്പൂര്‍ണമായും ദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിലുള്ള കൊലപാതകങ്ങളും സംഘര്‍ഷങ്ങളും തടയാനും എല്ലാവര്‍ക്കും തുല്യനീതി ലഭിക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ ആവശ്യമാണ്.