വെടിമരുന്നുകള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍

വെടിമരുന്നുകളുടെ അമിതമായ ഉപയോഗം വന്‍തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. അന്തരീക്ഷമലിനീകരണം കൂട്ടുന്നതില്‍ പടക്കങ്ങള്‍ക്ക് പങ്കുണ്ടെന്നും ഇത് ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് മണിപ്പാല്‍ സര്‍വകലാശാലയിലെ ഫിസിക്സ് വിഭാഗം പ്രൊഫസര്‍ ഡോ. എം.കെ സതീഷ്‌കുമാര്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ടി നിഷാന്ത് എന്നിവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കേരളത്തില്‍ ആഘോഷങ്ങളുടെ പേരില്‍ പടക്കങ്ങളുടെ ഉപയോഗം വര്‍ഷം തോറും വര്‍ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.പടക്കങ്ങളുടെ വര്‍ണപ്രപഞ്ചം ചെറിയ […]

വെടിമരുന്നുകളുടെ അമിതമായ ഉപയോഗം വന്‍തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. അന്തരീക്ഷമലിനീകരണം കൂട്ടുന്നതില്‍ പടക്കങ്ങള്‍ക്ക് പങ്കുണ്ടെന്നും ഇത് ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് മണിപ്പാല്‍ സര്‍വകലാശാലയിലെ ഫിസിക്സ് വിഭാഗം പ്രൊഫസര്‍ ഡോ. എം.കെ സതീഷ്‌കുമാര്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ടി നിഷാന്ത് എന്നിവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. കേരളത്തില്‍ ആഘോഷങ്ങളുടെ പേരില്‍ പടക്കങ്ങളുടെ ഉപയോഗം വര്‍ഷം തോറും വര്‍ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പടക്കങ്ങളുടെ വര്‍ണപ്രപഞ്ചം ചെറിയ സമയത്തേക്ക് മാത്രമുള്ളതാണെങ്കിലും ഇത് കാരണമുള്ള വായുമലിനീകരണം ജീവിതത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുമെന്നും പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ നടത്തുന്ന വെടിക്കെട്ടുകള്‍ അന്തരീക്ഷത്തില്‍ പ്രതികൂലമായ പല മാറ്റങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. ഇത് അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞ് ഉണ്ടാക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നു. രാത്രിയും അതിരാവിലെയും പടക്കങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പൊടിയും വാതകങ്ങളും വീടിന്റെ ഉള്‍ഭാഗങ്ങളിലെത്തുകയും രാത്രി മുഴുവന്‍ ഈ പൊടിയും വിഷവാതകങ്ങളും ശ്വസിക്കുന്നവര്‍ക്ക് പിന്നീട് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ശിശുക്കള്‍ക്കും വയോജനങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ ഇത് കാരണമായേക്കാമെന്നും പഠനത്തിലുണ്ട്. ആസ്തമ ക്ലിനിക്കുകളിലെ നോഡല്‍ സെന്ററുകളില്‍ ആഘോഷങ്ങള്‍ കഴിഞ്ഞുള്ള ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് പടക്കങ്ങള്‍ ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഭൗമോപരിതല ഓസോണ്‍, നൈട്രജന്‍ ഓക്സൈഡുകള്‍, കാര്‍ബണ്‍ വാതകങ്ങള്‍, സര്‍ഫര്‍ ഡൈ ഓക്സൈഡുകള്‍, സൂക്ഷ്മ പൊടിപടലങ്ങള്‍ എന്നിവയുടെ സാന്ദ്രതയില്‍ ഗണ്യമായ വര്‍ധനവുള്ളതായും കണ്ടെത്തിക്കഴിഞ്ഞു. ഈ വാതകങ്ങള്‍ ഉയര്‍ന്ന താപനിലയിലുള്ള രാസപ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്നതാണ്. മനുഷ്യരുടെ ആരോഗ്യത്തെ ഇത് നേരിട്ട് ബാധിക്കുകയും ചെയ്യുന്നു. ഈ വാതകങ്ങള്‍ക്ക് പുറമെ അലൂമിനിയം, മാംഗനീസ്, മഗ്‌നീഷ്യം, സ്ട്രോണ്‍ഷ്യം, ബേരിയം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ നിരവധി ലോഹ ലവണങ്ങളും അന്തരീക്ഷത്തില്‍ കൂടുന്നു. ക്വാറികളില്‍ നിരന്തരമായി ഉപയോഗിക്കുന്ന വെടിമരുന്നുകളും അന്തരീക്ഷത്തിനും മനുഷ്യാരോഗ്യത്തിനും ഹാനികരമാണ്. അമിതമായ വെടിമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഭവിഷ്യത്ത് മനസിലാക്കി വെടിമരുന്നിന്റെ ഉപയോഗം കുറയ്ക്കാനുള്ള വിവേകം ഉണ്ടാക്കിയെടുക്കാന്‍ ഇതിലൂടെ സാധിക്കും.

Related Articles
Next Story
Share it