ജലനിധി പദ്ധതിയുടെ മറവിലെ തീവെട്ടിക്കൊള്ള

ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ മറവില്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതി കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വന്‍ അഴിമതികള്‍ കണ്ടെത്തിയത് നിസാരമായി കാണാനാകില്ല. വലിയ രീതിയുള്ള കെടുകാര്യസ്ഥതയും കോടിക്കണക്കിന് രൂപയുടെ അഴിമതിയും പദ്ധതിയുടെ മറവില്‍ നടക്കുന്നതായാണ് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കൊടുംചൂടും വരള്‍ച്ചയും രൂക്ഷമായിട്ടും ജലനിധി പദ്ധതി മുഖാന്തിരമുള്ള കുടിവെള്ളവിതരണം പലയിടങ്ങളിലും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പുഴകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം വറ്റുന്നതും നീരൊഴുക്ക് കുറയുന്നതും […]

ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ മറവില്‍ നടത്തുന്ന തീവെട്ടിക്കൊള്ളകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതി കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വന്‍ അഴിമതികള്‍ കണ്ടെത്തിയത് നിസാരമായി കാണാനാകില്ല. വലിയ രീതിയുള്ള കെടുകാര്യസ്ഥതയും കോടിക്കണക്കിന് രൂപയുടെ അഴിമതിയും പദ്ധതിയുടെ മറവില്‍ നടക്കുന്നതായാണ് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കൊടുംചൂടും വരള്‍ച്ചയും രൂക്ഷമായിട്ടും ജലനിധി പദ്ധതി മുഖാന്തിരമുള്ള കുടിവെള്ളവിതരണം പലയിടങ്ങളിലും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പുഴകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം വറ്റുന്നതും നീരൊഴുക്ക് കുറയുന്നതും മാത്രമല്ല കാരണം. പദ്ധതി നടത്തിപ്പിലെ അപാകതകളും പ്രധാന കാരണമാകുകയാണ്. പല കുടുംബങ്ങളിലും പുഴയിലെ വെള്ളം ശുദ്ധീകരിക്കാതെ തന്നെ നേരിട്ടുനല്‍കുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുഴവെള്ളം മാലിന്യം കലര്‍ന്നതായിരിക്കും.
മലിനജലം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് പല തരത്തിലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ മലിനജലം വിതരണം ചെയ്യുന്നത് ശക്തമായി തന്നെ തടയേണ്ടതുണ്ട്. വെള്ളം ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യം തന്നെയാണ്. സര്‍ക്കാരറിയാതെയാണ് ഇത്തരം പദ്ധതികളില്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് ലെവല്‍ ആക്ടിവിറ്റി കമ്മിറ്റികളാണ് ജലനിധി കുടിവെള്ള പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത്. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത്തരം കമ്മിറ്റികള്‍ ക്വട്ടേഷന്‍ ക്ഷണിക്കുമ്പോള്‍ അത് വ്യാപകമായ അഴിമതിക്ക് കാരണമാകുകയും ചെയ്യുന്നു. സാങ്കേതിക അനുമതിയില്ലാതെയാണ് പല പദ്ധതികളും ഉണ്ടാക്കിയിരിക്കുന്നത്. പൈപ്പിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്ക് പോലും കെ.ആര്‍.ഡബ്ല്യു.എസിന്റെ എഞ്ചിനീയര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തുക മാറി നല്‍കുകയാണ് ചെയ്തത്. വെള്ളമുണ്ടോ എന്ന് ഉറപ്പുവരുത്തുക പോലും ചെയ്യാതെയാണ് പലയിടങ്ങളിലും പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലാണ് പദ്ധതി നടപ്പിലാക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം വെള്ളം കിട്ടുന്നില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് കൃത്യമായി മാസം തോറും പണമടക്കേണ്ടിവരുന്നു. 7.5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കാസര്‍കോട് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പദ്ധതി, അഞ്ചുകോടി രൂപ മുടക്കിയ മലപ്പുറം ചോക്കാട് പദ്ധതി, 2.45 കോടി രൂപയുടെ വയനാട് തൊണ്ടര്‍നനാട്, 66 ലക്ഷത്തിന്റെ കണ്ണൂര്‍ കുന്നോത്ത് മഞ്ഞക്കാഞ്ഞിരം പദ്ധതി, 41.30 ലക്ഷത്തിന്റെ കോട്ടയം ഭരണങ്ങാനം പാമ്പൂരാന്‍ പാറ പദ്ധതി, 20 ലക്ഷത്തിന്റെ വയനാട് പുല്‍പ്പള്ളി പദ്ധതി തുടങ്ങിയവയെല്ലാം നിശ്ചലാവസ്ഥയിലാണുള്ളത്. അഴിമതി തടഞ്ഞ് ജലനിധി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടി ആവശ്യമാണ്.

Related Articles
Next Story
Share it