കാട്ടാനകള്‍ ജീവന് ഭീഷണി ഉയര്‍ത്തുമ്പോള്‍
കാട്ടാനകള്‍ മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുമ്പോഴും ഇത് തടയുന്ന കാര്യത്തില്‍ അധികാരികള്‍ക്ക് വ്യക്തമായ നയപരിപാടികള്‍ ഇല്ലാത്തത് ജനങ്ങളില്‍ കടുത്ത ആശങ്ക ഉയരുകയാണ്. ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ വാഴക്കുണ്ടം സ്വദേശിയായ എബിന്‍ സെബാസ്റ്റ്യന്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇരുപത്തൊന്ന് വയസ് മാത്രമുള്ള എബിനെ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടാനയുടെ കുത്തേറ്റ് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണുണ്ടായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി ഇടക്കോളനിയിലേക്കുള്ള റോഡിലൂടെ […]

കാട്ടാനകള്‍ മനുഷ്യജീവന് കടുത്ത ഭീഷണി ഉയര്‍ത്തുമ്പോഴും ഇത് തടയുന്ന കാര്യത്തില്‍ അധികാരികള്‍ക്ക് വ്യക്തമായ നയപരിപാടികള്‍ ഇല്ലാത്തത് ജനങ്ങളില്‍ കടുത്ത ആശങ്ക ഉയരുകയാണ്. ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ വാഴക്കുണ്ടം സ്വദേശിയായ എബിന്‍ സെബാസ്റ്റ്യന്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇരുപത്തൊന്ന് വയസ് മാത്രമുള്ള എബിനെ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടാനയുടെ കുത്തേറ്റ് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണുണ്ടായത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി ഇടക്കോളനിയിലേക്കുള്ള റോഡിലൂടെ നടക്കുമ്പോഴാണ് എബിനെ ഒറ്റയാന്‍ അക്രമിച്ചത്.ചെറുപുഴ കണ്ണൂര്‍ ജില്ലയിലാണെങ്കിലും കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോരമേഖലകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം കൂടിയാണ്. അതുകൊണ്ടുതന്നെ ചെറുപുഴയില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ച സംഭവം കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഭീതി പരത്തിയിട്ടുണ്ട്.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശം കൂടിയായ ചെറുപുഴയില്‍ കര്‍ണാടകയിലെ തലക്കാവേരി വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറിയില്‍ പെട്ട നിബിഡ വനത്തില്‍ നിന്ന് കാര്യങ്കോട് പുഴ കടന്നാണ് ആന എത്തിയത്. അപകടകാരിയായ ഈ ആന ഇനിയും ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവിടെ 200 മീറ്ററോളം ദൂരത്തില്‍ സോളാര്‍ വൈദ്യുതി വേലിയില്ലാത്തത് കാട്ടാനകള്‍ക്ക് എളുപ്പത്തില്‍ നുഴഞ്ഞുകയറാനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നു. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി പ്രദേശങ്ങളില്‍ കാട്ടാനകളുടെ ശല്യം കാരണം ജനങ്ങള്‍ പൊറുതി മുട്ടുന്നുണ്ട്.
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ വനപ്രദേശങ്ങളില്‍ നിന്ന് കൂട്ടത്തോടെയാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്. വന്‍തോതില്‍ കൃഷി നശിപ്പിച്ചുകൊണ്ടാണ് കാട്ടാനകള്‍ പരാക്രമം നടത്തുന്നത്. വഴിയാത്രക്കാര്‍ കാട്ടാനകളെ കാണുമ്പോള്‍ ഭയന്നോടുന്നു. പലരും തലനാരിഴ വ്യത്യാസത്തിലാണ് കാട്ടാനകളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. ആനകളെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാകുന്നില്ല.
ഏത് നിമിഷവും കാട്ടാനകളാല്‍ അക്രമിക്കപ്പെടാമെന്ന ഭയത്തോടെയാണ് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ കഴിയുന്നത്. കിഴക്കന്‍ മലയോരമേഖലകളിലും കാട്ടാനകളുടെ സൈ്വര്യവിഹാരമുണ്ട്. ചെമ്പേരി വനാതിര്‍ത്തിയില്‍ നിന്ന് രാജപുരം ഭാഗത്തേക്ക് കൂട്ടത്തോടെ ആനകള്‍ ഇറങ്ങുന്നു. ആനകളെ തുരത്തുന്നതിന് വനംവകുപ്പ് ഇതിനകം സ്വീകരിച്ച നടപടികളൊക്കെയും ഉദ്ദേശിച്ച ഫലം കാണാതെ പോവുകയാണുണ്ടായത്. ഇനിയെങ്കിലും ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കില്‍ ചെറുപുഴയില്‍ സംഭവിച്ചതുപോലുള്ള ദുരന്തം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ.