അടിപ്പാത നിര്‍മാണത്തിനിടെ അപകടം: സമഗ്ര അന്വേഷണം വേണം
ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അടിപ്പാതകളും മേല്‍പ്പാതകളും നിര്‍മിച്ചു വരികയാണ്. പാതയുടെ വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന യാത്രാസംബന്ധമായ ക്ലേശങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പാതകള്‍ നിര്‍മിക്കുന്നത്. ഇതൊക്കെ അനിവാര്യം തന്നെയാണ്. എന്നാല്‍ മേല്‍പ്പാലമായാലും അടിപ്പാതയായാലും അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നത് പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ പലയിടങ്ങളിലും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇത്തരത്തിലുള്ള പാതകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. പെരിയയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണ സംഭവം ഞെട്ടലുളവാക്കുന്നതാണ്. ഇന്നലെ പുലര്‍ച്ചെ പണി […]

ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അടിപ്പാതകളും മേല്‍പ്പാതകളും നിര്‍മിച്ചു വരികയാണ്. പാതയുടെ വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന യാത്രാസംബന്ധമായ ക്ലേശങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പാതകള്‍ നിര്‍മിക്കുന്നത്. ഇതൊക്കെ അനിവാര്യം തന്നെയാണ്. എന്നാല്‍ മേല്‍പ്പാലമായാലും അടിപ്പാതയായാലും അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്നത് പ്രധാനമാണ്. നിര്‍ഭാഗ്യവശാല്‍ പലയിടങ്ങളിലും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇത്തരത്തിലുള്ള പാതകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. പെരിയയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്ന അടിപ്പാതയുടെ മുകള്‍ ഭാഗം തകര്‍ന്നുവീണ സംഭവം ഞെട്ടലുളവാക്കുന്നതാണ്. ഇന്നലെ പുലര്‍ച്ചെ പണി നടന്നുകൊണ്ടിരിക്കെയാണ് ഈ ഭാഗം തകര്‍ന്നുവീണത്. ഇരുമ്പ് കമ്പികള്‍ പാകിയ ശേഷം കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്യാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. അഞ്ച് തൊഴിലാളികളാണ് പണിയെടുത്തിരുന്നതെന്നും ഒരു തൊഴിലാളിക്ക് പരിക്കേറ്റെന്നും പറയുന്നുണ്ട്. എന്നാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും സംസാരമുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. എന്തുതന്നെയായാലും ആര്‍ക്കും ജീവാപായമൊന്നും സംഭവിക്കാതിരുന്നത് മാത്രമാണ് വലിയൊരു ആശ്വാസം. അതുകൊണ്ട് മാത്രം സംഭവത്തിന്റെ ഗുരുതരാവസ്ഥയെ അവഗണിക്കാനാകില്ല. തൊഴിലാളികള്‍ക്ക് ജീവന് തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നെങ്കില്‍ നാടിനെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തുന്ന വലിയൊരു ദുരന്തമായി ഇത് മാറുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അടിപ്പാതയുടെ നിര്‍മാണത്തിന് കരാര്‍ നല്കിയ കമ്പനിയും ദേശീയപാത അതോറിറ്റിയും മാത്രമല്ല പൊതുമരാമത്ത് മന്ത്രിയും സംസ്ഥാനസര്‍ക്കാരും വരെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മറുപടി നല്‍കേണ്ടിവരുമായിരുന്നു. നിര്‍മാണ പ്രവൃത്തിയില്‍ അപാകതകളുണ്ടെന്നും അശാസ്ത്രീയമായ രീതിയിലാണ് നിര്മാണമെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമാണ്. അടിപ്പാത നിര്‍മാണത്തിന് ഉപയോഗിച്ച സാമഗ്രികളെക്കുറിച്ചും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തേണ്ടതുണ്ട്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന മറ്റ് നിര്‍മാണ പ്രവര്ത്തനങ്ങളെക്കുറിച്ചുകൂടി ആശങ്ക ഉയരാന്‍ പെരിയയിലെ സംഭവം ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതമായ രീതിയിലാണോ ഇത്തരം നിര്‍മാണങ്ങള്‍ നടക്കുന്നതെന്നതിനെക്കുറിച്ച് വിശദമായ പരിശോധന തന്നെ ആവശ്യമായി വരികയാണ്. പെരിയയിലെ അടിപ്പാതനിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിനിറങ്ങിയിരിക്കുകയാണ്. അടിപ്പാത തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും അടിപ്പാതയുടെ വീതി കൂട്ടണമെന്നും ആവശ്യപ്പെട്ട് പെരിയയില്‍ റോഡ് ഉപരോധവും സംഘടിപ്പിക്കുകയുണ്ടായി. ഇനി ഒരു അപകടവും സംഭവിക്കില്ലെന്നും തീര്‍ത്തും സുരക്ഷിതമായ രീതിയിലാണ് നിര്‍മാണമെന്നും ഉറപ്പുവരുത്തിക്കൊണ്ട് വീതി കൂട്ടിയുള്ള അടിപ്പാത നിര്‍മാണമാണ് നടത്തേണ്ടത്. ഇതുവരെയുള്ള നിര്‍മാണത്തില്‍ ക്രമക്കേടും അപാകതയുമുണ്ടെങ്കില്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണ