ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം വേണം
കാസര്‍കോട് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ ദുരവസ്ഥ കാരണം പാവപ്പെട്ട രോഗികളുടെ കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്.സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകുന്നില്ല എന്നത് മാത്രമല്ല പ്രശ്നം. സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദിവസവും രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒ.പി വിഭാഗത്തില്‍ ഉച്ചവരെ മാത്രമാണ് ഒന്നിലധികം ഡോക്ടര്‍മാരുടെ പരിശോധന ഉണ്ടാകുന്നത്. ഉച്ചക്ക് ശേഷം ഒരു ഡോക്ടറുടെ മാത്രം സേവനം ലഭിക്കുന്നു. എന്നാല്‍ രോഗികളുടെ തിരക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്നുണ്ട്. ഊഴവും കാത്ത് ഡോക്ടറുടെ മുറിക്ക് പുറത്ത് രോഗികള്‍ക്ക് മണിക്കൂറുകളോളമാണ് ക്യൂനില്‍ക്കേണ്ടിവരുന്നത്. […]

കാസര്‍കോട് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ ദുരവസ്ഥ കാരണം പാവപ്പെട്ട രോഗികളുടെ കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്.
സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടാകുന്നില്ല എന്നത് മാത്രമല്ല പ്രശ്നം. സര്‍ക്കാര്‍ ആസ്പത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ദിവസവും രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഒ.പി വിഭാഗത്തില്‍ ഉച്ചവരെ മാത്രമാണ് ഒന്നിലധികം ഡോക്ടര്‍മാരുടെ പരിശോധന ഉണ്ടാകുന്നത്. ഉച്ചക്ക് ശേഷം ഒരു ഡോക്ടറുടെ മാത്രം സേവനം ലഭിക്കുന്നു. എന്നാല്‍ രോഗികളുടെ തിരക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്നുണ്ട്. ഊഴവും കാത്ത് ഡോക്ടറുടെ മുറിക്ക് പുറത്ത് രോഗികള്‍ക്ക് മണിക്കൂറുകളോളമാണ് ക്യൂനില്‍ക്കേണ്ടിവരുന്നത്. വയോധികര്‍ക്ക് മാത്രം പ്രത്യേക പരിഗണനയുണ്ടെന്ന് മാത്രം. അവര്‍ക്ക് ക്യൂ ബാധകമല്ല. എന്നാല്‍ മറ്റുള്ളവര്‍ കാത്തുനില്‍ക്കുമ്പോള്‍ വൈകിവരുന്ന വയോധികരെ കടത്തിവിടുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. ഇത് ആസ്പത്രികളില്‍ വാക്കുതര്‍ക്കത്തിന് ഇടവരുത്തുകയാണ്. വയോധികരില്‍ ഇതുമൂലമുണ്ടാകുന്ന മാനസികവിഷമം വളരെ വലുതാണ്. വയോധികര്‍ അല്ലാത്ത രോഗികളില്‍ നില്‍ക്കാന്‍ പോലും കഴിയാനാകാത്ത വിധം തളര്‍ച്ച നേരിടുന്നവര്‍ ഉണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം ഡോക്ടറുടെ മുറിക്ക് മുന്നിലെ കാത്തുനില്‍പ്പ് അതീവ ദുസ്സഹം തന്നെയാണ്. ഒരു സെക്കന്റ് പോലും നില്‍ക്കാന്‍ കഴിയാത്ത ദയനീയാവസ്ഥ നേരിടുന്നരുണ്ട്. ഇവരെ പെട്ടെന്ന് കടത്തിവിടാന്‍ ശ്രമിച്ചാല്‍ തന്നെ അതിന് മുമ്പെ ക്യൂ നില്‍ക്കുന്നവര്‍ പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു. ഒ.പി വിഭാഗത്തിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത് തളര്‍ന്നുവീണ നിരവധി സംഭവങ്ങള്‍ ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ മുറിക്ക് പുറത്ത് രോഗികള്‍ ഏറെ നേരം നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ കേന്ദ്രം ആവിഷ്‌ക്കരിച്ച പദ്ധതിപ്രകാരമുള്ള നടപടികള്‍ വേഗത്തില്‍ മുന്നോട്ടുപോകാത്തത് വലിയ വെല്ലുവിളിയാണ്. ജനകീയാരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെങ്കിലും ഉദ്ദേശിച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല. നഗരകേന്ദ്രീകൃത ആരോഗ്യപരിപാലനം എന്ന ലക്ഷ്യത്തോടെ 15,000 ജനസംഖ്യ എന്ന കണക്കില്‍ ഒരു ജനകീയാരോഗ്യകേന്ദ്രം എന്നതാണ് പദ്ധതി. കാസര്‍കോട് ജില്ലയില്‍ നഗരസഭ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലായി 15 ജനകീയാരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചുവെന്ന് മാത്രമല്ല ഇതിനായി 10 കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. തുക കൈമാറുകയും ജനകീയാരോഗ്യകേന്ദ്രങ്ങള്‍ക്ക് കെട്ടിടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ മൂന്നുവീതം ആരോഗ്യകേന്ദ്രങ്ങള്‍ അനുവദിച്ചു. കാസര്‍കോട് നഗരസഭയില്‍ കസബ കടപ്പുറം, അണങ്കൂര്‍, തളങ്കര, കാഞ്ഞങ്ങാട് നഗരസഭയിലെ വാഴുന്നോറടി, പടന്നക്കാട്, ആവിക്കര, നീലേശ്വരം നഗരസഭയിലെ ചെറപ്പുറം, ആനച്ചാല്‍, പടിഞ്ഞാറ്റം കൊഴുവല്‍ എന്നിവിടങ്ങളിലാണ് ജനകീയാരോഗ്യകേന്ദ്രങ്ങള്‍ അനുവദിച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇവയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കാസര്‍കോട് ജില്ലയില്‍ പനിയും മറ്റു പകര്‍ച്ചവ്യാധികളും വ്യാപകമാവുകയാണ്. ജനകീയാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയാല്‍ ആസ്പത്രികളിലെ തിരക്ക് പരമാവധി കുറക്കാനാകും. ജനകീയാരോഗ്യകേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം.