കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണം

കൈക്കൂലി വാങ്ങുന്നതിനിടെ മുളിയാര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായ സംഭവം ഒറ്റപ്പെട്ടതല്ല. വില്ലേജ് ഓഫീസുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉള്ളതുപോലെ തന്നെ പണത്തോട് അടങ്ങാത്ത ആര്‍ത്തി മൂത്ത് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും നിരവധിയാണെന്നതാണ് നാളിതുവരെയുള്ള അനുഭവം. അതിന് ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് റവന്യൂവകുപ്പിനെതിരെയാണ് കൂടുതലും ആക്ഷേപങ്ങള്‍ ഉയരുന്നത്. ഇതിന് മുമ്പ് നിരവധി വില്ലേജ് ഓഫീസര്‍മാരും റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരും കൈക്കൂലിക്കേസില്‍ പെട്ട് വിജിലന്‍സിന്റെ പിടിയിലായിട്ടുണ്ട്. ഈ ഗണത്തില്‍പെട്ട ഒരു ഉദ്യോഗസ്ഥന്‍ […]


കൈക്കൂലി വാങ്ങുന്നതിനിടെ മുളിയാര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായ സംഭവം ഒറ്റപ്പെട്ടതല്ല. വില്ലേജ് ഓഫീസുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ഉള്ളതുപോലെ തന്നെ പണത്തോട് അടങ്ങാത്ത ആര്‍ത്തി മൂത്ത് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും നിരവധിയാണെന്നതാണ് നാളിതുവരെയുള്ള അനുഭവം. അതിന് ഇനിയും മാറ്റം സംഭവിച്ചിട്ടില്ല. മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് റവന്യൂവകുപ്പിനെതിരെയാണ് കൂടുതലും ആക്ഷേപങ്ങള്‍ ഉയരുന്നത്. ഇതിന് മുമ്പ് നിരവധി വില്ലേജ് ഓഫീസര്‍മാരും റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരും കൈക്കൂലിക്കേസില്‍ പെട്ട് വിജിലന്‍സിന്റെ പിടിയിലായിട്ടുണ്ട്. ഈ ഗണത്തില്‍പെട്ട ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് മുളിയാല്‍ വില്ലേജ് അസിസ്റ്റന്റായ ഉദ്യോഗസ്ഥനും. ബാലനടുക്കം സ്വദേശിയായ അഷ്റഫ് എന്നയാളോട് സ്ഥലത്തിന്റെ നികുതി സ്വീകരിക്കാന്‍ 2500 രൂപ കൈക്കൂലി വാങ്ങിയതിനാണ് മുളിയാര്‍ വില്ലേജ് അസിസ്റ്റന്റായ ടി. രാഘവനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അഷ്റഫിന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലത്തിന് നാലുവര്‍ഷമായി നികുതി അടച്ചിരുന്നില്ല. ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയപ്പോള്‍ സ്ഥലത്തിന്റെ രേഖകളും മറ്റ് സര്‍ട്ടഫിക്കറ്റുകളും ഹാജരാക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് എല്ലാ രേഖകളുമായി അഷ്റഫ് നിരവധി തവണ മുളിയാര്‍ വില്ലേജ് ഓഫീസില്‍ പോയെങ്കിലും നികുതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നു. പിന്നീട് അപേക്ഷ കാണാനില്ലെന്നായിരുന്നു ഇവിടെ നിന്നുള്ള പ്രതികരണം. ഇതോടെ രണ്ടാമതും അപേക്ഷ നല്‍കിയപ്പോഴാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് 5000 രൂപ രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ 2500 തന്നാല്‍ മതിയെന്നായി. ഈ തുക നല്‍കാമെന്ന് അറിയിച്ചതോടെയാണ് നികുതി പ്രശ്നം പരിഹരിച്ചത്. ഇതിനിടെ അഷ്റഫ് വിജിലന്‍സില്‍ പരാതി നല്‍കുകയും കൈക്കൂലിപ്പണവുമായി ഉദ്യോഗസ്ഥന്‍ പിടിയിലാവുകയുമായിരുന്നു. വില്ലേജ് ഓഫീസര്‍ പറഞ്ഞിട്ടാണ് കൈക്കൂലി വാങ്ങിയതെന്ന് അസിസ്റ്റന്റ് വെളിപ്പെടുത്തിയതിനാല്‍ ഓഫീസര്‍ക്കെതിരെയും അന്വേഷണം നടക്കുകയാണ്. മുളിയാര്‍ വില്ലേജ് ഓഫീസിനെതിരെ നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ മറ്റ് ചില വില്ലേജ് ഓഫീസുകള്‍ക്കെതിരെയും സമാനമായ പരാതികള്‍ ഉയരുന്നുണ്ട്. കൈക്കൂലി വാങ്ങാന്‍ വേണ്ടി മാത്രം പല വില്ലേജ് ഓഫീസുകളിലും ബോധപൂര്‍വം അപേക്ഷകള്‍ വൈകിപ്പിക്കുകയാണ്. ചെറിയ കാര്യങ്ങള്‍ പോലും നടക്കണമെങ്കില്‍ കൈക്കൂലി നല്‍കേണ്ട സ്ഥിതിയാണുള്ളത്. വീട് നിര്‍മാണം, സ്ഥല ഇടപാട് തുടങ്ങി റവന്യൂവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി നിരവധി തവണ വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ എല്ലാ അപേക്ഷകളും ഫയലില്‍ പൊടിപിടിച്ചുകിടക്കും. എങ്ങനെയെങ്കിലും ആവശ്യം അംഗീകരിച്ചുകിട്ടാന്‍ വേണ്ടി കൈക്കൂലി നല്‍കുന്നവരാണ് ഏറെയും. ഇവരില്‍ പലരും പരാതി നല്‍കാന്‍ മെനക്കെടാറില്ല. കൈക്കൂലി ഒരു തവണ വാങ്ങുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം പിന്നെ ഈ ശീലം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ പോലെ ഉപേക്ഷിക്കാന്‍ കഴിയാത്ത സ്വഭാവമായി മാറുന്നു. സര്‍ക്കാരില്‍ നിന്ന് മാന്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോഴും കിമ്പളമായി കിട്ടുന്ന പണത്തോടുള്ള ആസക്തി വിട്ടുമാറില്ല. സര്‍ക്കാര്‍ ശമ്പളവും അതുമായി ബന്ധപ്പെട്ട മറ്റ് ധനസമാഹരണങ്ങളും ഒക്കെ സ്വകാര്യസമ്പാദ്യമായി സൂക്ഷിക്കും. ഇതൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായിരിക്കും. അഴിമതി നടത്തിയും കൈക്കൂലി വാങ്ങിയും സ്വരൂപിക്കുന്ന പണം ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗിക്കും. തങ്ങളുടെ സമീപം അപേക്ഷകളുമായി എത്തുന്ന നിര്‍ധനരായ ആളുകളില്‍ നിന്നുപോലും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പണം പിടുങ്ങാനും ഇത്തരം ഉദ്യോഗസ്ഥര്‍ മടിക്കില്ല. അനധികൃതമായി ചെങ്കല്‍ ഖനനം നടത്തുന്നതിന് 25,000 രൂപ മുതല്‍ 50,0000 രൂപ വരെ കൈക്കൂലി വാങ്ങി മൗനാനുവാദം നല്‍കുന്ന ഉദ്യോഗസ്ഥര്‍ റവന്യൂവകുപ്പിലുണ്ട്. ജനങ്ങളുടെ നികുതിപ്പണമാണ് തങ്ങള്‍ ശമ്പളമായി വാങ്ങുന്നതെന്ന ബോധ്യത്തോടെ സേവനം ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥര്‍ റവന്യൂവകുപ്പിലുണ്ട്. അത്തരം ഉദ്യോഗസ്ഥര്‍ക്ക് കൂടി അഴിമതിക്കാര്‍ കളങ്കം വരുത്തുന്നു. സ്ഥലം മാറ്റത്തിലും സസ്പെന്‍ഷനിലും മാത്രമാണ് ഇത്തരം കേസുകളില്‍ നടപടികള്‍ ഒതുങ്ങാറുള്ളത്. അതുപോരാ. സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി ശീലമാക്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം. അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാകുന്ന തരത്തില്‍ നിയമസംവിധാനം ശക്തമാക്കുകയും വ

Related Articles
Next Story
Share it