കണ്ണൂര്‍ സര്‍വ്വകലാശാല<br>നിയമന വിവാദവും ഉദ്യോഗാര്‍ഥികളുടെ ആശങ്കയും

കഴിഞ്ഞ കുറേ നാളുകളായി കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഉയരുന്ന നിയമനവിവാദം ഇപ്പോള്‍ ശക്തമായ നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്തതോടെയാണ് വിഷയം കൂടുതല്‍ വിവാദത്തിലേക്കും നിയമനടപടികളിലേക്കും നീങ്ങിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍ അടിയന്തിരസിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരിക്കുകയാണ്. 1996ലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആക്ടിലെ വകുപ്പ് ഏഴിന്റെ മൂന്നാം ഉപവകുപ്പ് ലംഘിക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് സിന്‍ഡിക്കേറ്റ് യോഗം ആരോപിക്കുകയും ചെയ്തു. ഗവര്‍ണര്‍ […]

കഴിഞ്ഞ കുറേ നാളുകളായി കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഉയരുന്ന നിയമനവിവാദം ഇപ്പോള്‍ ശക്തമായ നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്തതോടെയാണ് വിഷയം കൂടുതല്‍ വിവാദത്തിലേക്കും നിയമനടപടികളിലേക്കും നീങ്ങിയിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കാന്‍ അടിയന്തിരസിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരിക്കുകയാണ്. 1996ലെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആക്ടിലെ വകുപ്പ് ഏഴിന്റെ മൂന്നാം ഉപവകുപ്പ് ലംഘിക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് സിന്‍ഡിക്കേറ്റ് യോഗം ആരോപിക്കുകയും ചെയ്തു. ഗവര്‍ണര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനനുസരിച്ചാണ് കണ്ണൂര്‍ സര്‍വ്വകലാശാല നിയമനത്തില്‍ ഇടപെടുന്നതെന്ന ആരോപണം ഇടതുപക്ഷം ഉന്നയിക്കുന്നുണ്ട്. അതേ സമയം സര്‍വകലാശാലയില്‍ സംസ്ഥാനഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാരെ അനധികൃതമായി നിയമിക്കുന്നുവെന്നാണ് പ്രതിപക്ഷവും ബി.ജെ.പിയും ആരോപിക്കുന്നത്. ഇതോടെ നിയമനം സംബന്ധിച്ച് രാഷ്ട്രീയപരമായ തര്‍ക്കങ്ങളും ശക്തമാവുകയാണ്. വൈസ് ചാന്‍സലര്‍ ക്രിമിനലാണെന്ന ഗവര്‍ണറുടെ പരാമര്‍ശം വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ അവകാശവാദങ്ങളും നിയമപരമായ പ്രശ്‌നങ്ങളും കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ കുരുക്കാകുമ്പോള്‍ പുറത്തുള്ള അര്‍ഹതപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ആശങ്കയിലായത്. യോഗ്യതയുണ്ടായിട്ടും സര്‍വ്വകലാശാലയില്‍ നിയമനം കിട്ടാതെ കാത്തുനില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സംഭവവികാസങ്ങളുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ വളരെ വലുതാണ്. യോഗ്യതയെക്കാള്‍ രാഷ്ട്രീയവിധേയത്വമാണ് കണ്ണൂര്‍ അടക്കമുള്ള സര്‍വ്വകലാശാലകളിലെല്ലാം പ്രധാനമെന്ന അവസ്ഥയുണ്ടാകുന്നത് സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്. കേരളത്തില്‍ ആര് ഭരണം നടത്തിയാലും സര്‍വ്വകലാശാലകളില്‍ ഈ രീതിയിലുള്ള നിയമനങ്ങള്‍ നടക്കുകയാണെന്ന പരാതികള്‍ കാലാകാലങ്ങളായുണ്ട്. സര്‍വ്വകലാശാലകളില്‍ ജോലിക്ക് വേണ്ടി മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ബിരുദധാരികളാക്കുന്ന രക്ഷിതാക്കളുടെയും നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളുടെയും ആത്മവിശ്വാസം തല്ലിക്കെടുത്താനാണ് വിവാദങ്ങള്‍ ഇടവരുത്തുക. സര്‍വ്വകലാശാലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി തന്നെ ആവശ്യമാണ്. നിയമനങ്ങള്‍ ലഭിക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്ന് ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമാണ്.

Related Articles
Next Story
Share it