ഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍
വലിയ വാഹനങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന ഭാരങ്ങള്‍ സുരക്ഷ ഉറപ്പുവരുത്താത്തതുമൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. അടുത്തിടെയാണ് ലോറിയില്‍ നിന്നും ഇരുമ്പുകട്ടകള്‍ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ ദാരുണമായി മരണപ്പെട്ട സംഭവമുണ്ടായത്. ലോറിക്ക് പിറകില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. പെട്ടെന്നാണ് ലോറിയുടെ പിറകുവശത്തെ കൊളുത്തുപൊട്ടി ഇരുമ്പ് കട്ടകള്‍ പുറത്തേക്ക് തെറിച്ചുവീണത്. ദേശീയപാത നിര്‍മാണ ജോലിക്കായാണ് ഈ ഇരുമ്പുകട്ടകള്‍ ലോറിയില്‍ കയറ്റിയിരുന്നത്. ഇരുമ്പ് കട്ടകള്‍ തലയില്‍ പതിച്ചതോടെ രണ്ടുപേരും തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. ഇതിന് ശേഷവും സമാനമായ അപകടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ […]

വലിയ വാഹനങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന ഭാരങ്ങള്‍ സുരക്ഷ ഉറപ്പുവരുത്താത്തതുമൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. അടുത്തിടെയാണ് ലോറിയില്‍ നിന്നും ഇരുമ്പുകട്ടകള്‍ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ ദാരുണമായി മരണപ്പെട്ട സംഭവമുണ്ടായത്. ലോറിക്ക് പിറകില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. പെട്ടെന്നാണ് ലോറിയുടെ പിറകുവശത്തെ കൊളുത്തുപൊട്ടി ഇരുമ്പ് കട്ടകള്‍ പുറത്തേക്ക് തെറിച്ചുവീണത്. ദേശീയപാത നിര്‍മാണ ജോലിക്കായാണ് ഈ ഇരുമ്പുകട്ടകള്‍ ലോറിയില്‍ കയറ്റിയിരുന്നത്. ഇരുമ്പ് കട്ടകള്‍ തലയില്‍ പതിച്ചതോടെ രണ്ടുപേരും തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. ഇതിന് ശേഷവും സമാനമായ അപകടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം പൊയിനാച്ചിക്കടുത്ത് കരിച്ചേരി വളവില്‍ ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം റോഡിലേക്ക് തെറിച്ചുവീണ സംഭവം അശ്രദ്ധയുടെ മറ്റൊരു ഉദാഹരണമാണ്. കുണ്ടംകുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലറില്‍ നിന്നാണ് മണ്ണുമാന്തിയന്ത്രം വീണത്. ഈ ലോറിക്ക് പിറക്കില്‍ ഒരാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. കരിച്ചേരി ഇറക്കത്തിലെ വളവില്‍ വേഗത്തിലെത്തിയ ട്രെയിലറില്‍ നിന്ന് മണ്ണുമാന്തിയന്ത്രം വീഴുകയായിരുന്നു. വീഴ്ചയില്‍ റോഡിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മണ്ണുമാന്തിയന്ത്രം ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് വീണിരുന്നെങ്കില്‍ ജീവാപായം തന്നെ സംഭവിക്കുമായിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് ലോറിയില്‍ മണ്ണുമാന്തിയന്ത്രം കയറ്റിക്കൊണ്ടുവന്നത്. ഇതേ ദിവസം തന്നെ തൃക്കരിപ്പൂര്‍ വെള്ളാപ്പിലും ലോറിഡ്രൈവറുടെ അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തി.വെള്ളാപ്പില്‍ നിന്ന് തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന ഉള്ളി കയറ്റിയ ലോറി തുറന്നുകിടക്കുകയായിരുന്ന റെയില്‍വെ ഗേറ്റിലേക്ക് കയറിയപ്പോള്‍ ഉള്ളിച്ചാക്ക് കെട്ടിയ പ്ലാസ്റ്റിക് കയര്‍ ഗേറ്റില്‍ കുടുങ്ങുകയും ഗേറ്റ് പൊട്ടുകയുമായിരുന്നു.തീവണ്ടികള്‍ക്ക് വൈദ്യുതി ലൈനിലേക്ക് ഗേറ്റ് വീണ് ഒരു കമ്പി പൊട്ടുകയും ചെയ്തു. ഇതോടെ ലൈനില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ലോറി ഡ്രൈവര്‍ റെയില്‍വെ ട്രാക്കില്‍ വാഹനം നിര്‍ത്തി ട്രാക്കിന് പുറത്തേക്കോടിയതിനാല്‍ വൈദ്യുതാഘാതമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍ ലോറിക്ക് മുകളില്‍ വീണിരുന്നെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ഗേറ്റ് കുടുങ്ങിയപ്പോള്‍ ഇരുഭാഗത്തുമുണ്ടായിരുന്ന ആളുകള്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ പെട്ടെന്ന് ലോറി നിര്‍ത്തിയത്. അപകടം നടക്കുമ്പോള്‍ മറ്റ് വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. സദാസമയം തിരക്കുള്ള ഗേറ്റ് കൂടിയാണ് വെള്ളാപ്പിലേത്. ചെറുവത്തൂരില്‍ നിന്ന് റെയില്‍വെ സാങ്കേതിക ജീവനക്കാര്‍ വാഗണുമായെത്തി പൊട്ടിയ ഗേറ്റ് നീക്കി വൈദ്യുതി ലൈന്‍ പൂര്‍വസ്ഥിതിയിലാക്കിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്.
ഭാരം കയറ്റി പോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട് അത്തരം വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ജീവന്‍ മാത്രമല്ല മറ്റ് വാഹനങ്ങളിലെയും കാല്‍നടയാത്രക്കാരുടെയും ഒക്കെ ജീവന്‍ സംരക്ഷിക്കാന്‍ അനിവാര്യമാണ്. നിയമം ലംഘിച്ച് ഓടുന്ന ഭാരവണ്ടികള്‍ പിടിച്ചെടുത്ത് കര്‍ശന നടപടി സ്വീകരിക്കുകയും വേണം.