കവുങ്ങ് കര്‍ഷകരുടെ ദുരിതങ്ങള്‍ കാണാതെ പോകരുത്
കേരളത്തില്‍ കവുങ്ങ് കര്‍ഷകര്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കവുങ്ങിനെ ബാധിച്ചിരിക്കുന്ന ഇലപ്പുള്ളി, മഞ്ഞളിപ്പ് രോഗങ്ങളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്-കാറഡുക്ക ബ്ലോക്കുകളില്‍ രോഗവ്യാപനം വളരെ കൂടുതലാണ്. 215 ഹെക്ടര്‍ പ്രദേശത്തേക്ക് രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് രണ്ട് മാസം മുമ്പ് കൃഷിവകുപ്പ് തയ്യാറാക്കിയ. റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന് ശേഷം കൂടുതല്‍ പ്രദേശങ്ങളില്‍ കവുങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.കവുങ്ങ് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഉപജീവനമാര്‍ഗം തന്നെ വഴിമുട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. സംഭവിക്കുന്ന […]

കേരളത്തില്‍ കവുങ്ങ് കര്‍ഷകര്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കവുങ്ങിനെ ബാധിച്ചിരിക്കുന്ന ഇലപ്പുള്ളി, മഞ്ഞളിപ്പ് രോഗങ്ങളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്-കാറഡുക്ക ബ്ലോക്കുകളില്‍ രോഗവ്യാപനം വളരെ കൂടുതലാണ്. 215 ഹെക്ടര്‍ പ്രദേശത്തേക്ക് രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് രണ്ട് മാസം മുമ്പ് കൃഷിവകുപ്പ് തയ്യാറാക്കിയ. റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന് ശേഷം കൂടുതല്‍ പ്രദേശങ്ങളില്‍ കവുങ്ങുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കവുങ്ങ് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഉപജീവനമാര്‍ഗം തന്നെ വഴിമുട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. സംഭവിക്കുന്ന നഷ്ടത്തിന് അനുസരിച്ചുള്ള സഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് തുക പോലും കിട്ടിയിട്ടില്ല. ഇതോടെ ജില്ലയിലെ നൂറുകണക്കിന് കവുങ്ങ് കര്‍ഷകര്‍ കടുത്ത നിരാശയിലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 43 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കൃഷി ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അനുവദിച്ചതാകട്ടെ 10 ലക്ഷം രൂപ മാത്രമാണ്. കവുങ്ങുകള്‍ക്ക് രോഗം വ്യാപകമായതിനാല്‍ നാമമാത്രമായ ഈ തുക കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ഹെക്ടറിന് 20,000 രൂപ പ്രകാരമാണ് 43 ലക്ഷം രൂപയുടെ പാക്കേജ് ജില്ലാ കൃഷി ഓഫീസ് തയ്യാറാക്കിയിരുന്നത്. ഒരുമാസത്തെ ഇടവേളയില്‍ രണ്ട് തവണ കീടനാശിനി തളിക്കാനാണ് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നത്. കീടനാശിനിക്ക് 100 മില്ലി ലിറ്ററിന് തന്നെ 300 രൂപയ്ക്ക് മുകളിലാണ് വിലയുള്ളത്. ഇതിന് പുറമെ കൂലിയും കൂടിയാകുമ്പോള്‍ കര്‍ഷകര്‍ക്ക് വഹിക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജില്ലയിലെ മിക്ക കവുങ്ങ് കര്‍ഷകര്‍ക്കും കീടനാശിനി തളിക്കാന്‍ സാധിച്ചിട്ടില്ല. ചിലര്‍ തളിച്ചിട്ടുണ്ടെങ്കിലും അടുത്തുള്ള തോട്ടങ്ങളില്‍ രോഗം നിലനില്‍ക്കുന്നതിനാല്‍ തളിച്ച തോട്ടങ്ങളിലും വീണ്ടും രോഗം പടരുന്ന സ്ഥിതിയാണുള്ളത്. ഒരു പ്രദേശത്തെ മുഴുവന്‍ തോട്ടങ്ങളിലും ഒരുമിച്ച് രോഗപ്രതിരോധം നടത്തണം. എന്നാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളൂ. മഴക്കാലം വരുന്നതിന് മുമ്പ് തന്നെ പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കണം.
കാലവര്‍ഷം ആരംഭിച്ചാല്‍ കീടനാശിനി തളിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അതുകൊണ്ടുതന്നെ ജില്ലയിലെ കവുങ്ങിന്‍ തോട്ടങ്ങളില്‍ എല്ലാം കീടനാശിനി തളിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കവുങ്ങ് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തി അര്‍ഹമായ തുക വാങ്ങിച്ചെടുക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തര ഇടപെടല്‍ കൂടിയേ മതിയാകൂ.