തീരദേശ പൊലീസ് സേനയുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കണം
കാസര്‍കോട് ജില്ലയില്‍ തീരദേശ പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്ന പോരായ്മകള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ബോട്ടുകള്‍ പ്രവര്‍ത്തിക്കാത്തതും തീരദേശ സേനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. തീരദേശ പൊലീസ് ബോട്ടുകള്‍ സ്ഥിരമായി ഓടാതെ ഒന്നരമാസം പിന്നിട്ടിരിക്കുന്നു. ജില്ലയിലെ മൂന്ന് തീരദേശ പൊലീസ് ബോട്ടുകളും നിലവില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണുള്ളത്. തളങ്കരയിലെ തീരദേശ പൊലീസിന്റെ രണ്ട് ബോട്ടുകള്‍ കട്ടപ്പുറത്താണുള്ളത്.മറ്റൊരു ബോട്ടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതായി അറിയുന്നു. ഈ ബോട്ട് ചെറുവത്തൂര്‍ മടക്കര യാര്‍ഡിലാണുള്ളത്. അതേ സമയം […]

കാസര്‍കോട് ജില്ലയില്‍ തീരദേശ പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്ന പോരായ്മകള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ബോട്ടുകള്‍ പ്രവര്‍ത്തിക്കാത്തതും തീരദേശ സേനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. തീരദേശ പൊലീസ് ബോട്ടുകള്‍ സ്ഥിരമായി ഓടാതെ ഒന്നരമാസം പിന്നിട്ടിരിക്കുന്നു. ജില്ലയിലെ മൂന്ന് തീരദേശ പൊലീസ് ബോട്ടുകളും നിലവില്‍ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണുള്ളത്. തളങ്കരയിലെ തീരദേശ പൊലീസിന്റെ രണ്ട് ബോട്ടുകള്‍ കട്ടപ്പുറത്താണുള്ളത്.
മറ്റൊരു ബോട്ടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതായി അറിയുന്നു. ഈ ബോട്ട് ചെറുവത്തൂര്‍ മടക്കര യാര്‍ഡിലാണുള്ളത്. അതേ സമയം മൂന്നുബോട്ടുകള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളൊന്നും പൂര്‍ത്തിയായിട്ടുമില്ല. ബോട്ടുകള്‍ പ്രവര്‍ത്തിക്കാത്തത് തീരദേശപൊലീസിന്റെ അഭിമാനത്തെ കൂടി ബാധിക്കുന്ന വിഷയമാണ്. കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ ഫിഷറീസ് വകുപ്പിന്റെ ബോട്ടുകള്‍ക്ക് പുറമെ തീരദേശ പൊലീസിന്റെ ബോട്ടുകളെയും രക്ഷാപ്രവര്‍ത്തനത്തിന് ഇറക്കാറുണ്ട്.
കടലില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെടുമ്പോള്‍ തീരദേശ പൊലീസ് ബോട്ടുകള്‍ ഉടന്‍ തന്നെ പാഞ്ഞെത്തേണ്ടതുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെയും തീരദേശ പൊലീസ് ബോട്ടുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കും. ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളും മല്‍സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളും തോണികളും ഒക്കെയായിരിക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുക. തീരദേശ പൊലീസിന് കരയില്‍ നിന്ന് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടിവരുന്നു. അതുപോലെ തന്നെ കടല്‍തീരങ്ങളില്‍ നിന്നുള്ള അനധികൃത മണല്‍ക്കടത്ത് തടയേണ്ടതും തീരദേശ പൊലീസിന്റെ ഉത്തരവാദിത്വമാണ്. മണല്‍ക്കടത്തുകാര്‍ തീരദേശ പൊലീസിനെ കാണുമ്പോള്‍ കടലില്‍ ചാടി തോണികളില്‍ രക്ഷപ്പെടുമ്പോള്‍ പിന്തുടരാന്‍ സാധിക്കാതെ പൊലീസിന് മടങ്ങേണ്ടിവരുന്നു.
തീരദേശ പൊലീസിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനം പൊതുവെയുണ്ട്. തീരദേശ പൊലീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മറ്റൊരുപ്രശ്നം തന്നെയാണ്. ബോട്ട് ഓടിക്കുന്നതിന് പോലും ആവശ്യത്തിന് ജീവനക്കാരില്ല. തീരദേശ പൊലീസിന്റെ ഈ ദൗര്‍ബല്യം കടലില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴാണ് വലിയ വെല്ലുവിളിയായി മാറുന്നത്. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങള്‍ പെരുകാനും ഇത് സാഹചര്യമുണ്ടാക്കും. അതുകൊണ്ടുതന്നെ തീരദേശ പൊലീസിനെ ശക്തിപ്പെടുത്താനും പോരായ്മകള്‍ പരിഹരിക്കാനും അടിയന്തര നടപടിയുണ്ടാകണം.