എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യചികിത്സ നിര്‍ത്തരുത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യചികിത്സയും മരുന്നും നിര്‍ത്തുകയാണെന്ന വിവരം ഏറെ വേദനാജനകമാണ്. ഈ സാമ്പത്തികവര്‍ഷം കഴിയുന്നതോടുകൂടി സര്‍ക്കാരില്‍ നിന്നുള്ള സൗജന്യചികിത്സയും മരുന്നും മുടങ്ങുമെന്നാണ് അറിയുന്നത്. ദേശീയ ആരോഗ്യദൗത്യം വഴിയാണ് നേരത്തെ മരുന്നും ചികിത്സയും നല്‍കിയിരുന്നത്. ഇത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഏറെ പേര്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ 2022 മുതല്‍ ദുരിതബാധിതര്‍ക്കുള്ള എന്‍.എച്ച്.എം ഫണ്ട് മുടങ്ങിയിരിക്കുകയാണ്. ചികില്‍സ മുടങ്ങാതിരിക്കാനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 4.17 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ […]

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യചികിത്സയും മരുന്നും നിര്‍ത്തുകയാണെന്ന വിവരം ഏറെ വേദനാജനകമാണ്. ഈ സാമ്പത്തികവര്‍ഷം കഴിയുന്നതോടുകൂടി സര്‍ക്കാരില്‍ നിന്നുള്ള സൗജന്യചികിത്സയും മരുന്നും മുടങ്ങുമെന്നാണ് അറിയുന്നത്. ദേശീയ ആരോഗ്യദൗത്യം വഴിയാണ് നേരത്തെ മരുന്നും ചികിത്സയും നല്‍കിയിരുന്നത്. ഇത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ഏറെ പേര്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ 2022 മുതല്‍ ദുരിതബാധിതര്‍ക്കുള്ള എന്‍.എച്ച്.എം ഫണ്ട് മുടങ്ങിയിരിക്കുകയാണ്. ചികില്‍സ മുടങ്ങാതിരിക്കാനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 4.17 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ മാസം 31ന് മുമ്പായി അനുമതി ലഭിച്ചില്ലെങ്കില്‍ ഈ തുക നഷ്ടമാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതോടെ കാസര്‍കോട് ജില്ലയിലെ സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള നൂറുകണക്കിന് എന്‍ഡോസള്‍ഫാന്‍ദുരിതബാധിതര്‍ ഏറെ കഷ്ടപ്പെടും. ജില്ലയിലെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്കുള്ള പണം കുടിശിക ഇതുവരെ തീര്‍ത്തുകൊടുത്തിട്ടില്ല. ഇക്കാരണത്താല്‍ പല നീതി മെഡിക്കല്‍ സ്റ്റോറുകളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 25 ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് നല്‍കാനുള്ളത്. ആസ്പത്രികള്‍ക്കും ലക്ഷങ്ങളുടെ കുടിശിക ലഭിക്കാനുണ്ട്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍പെട്ടവരാണ്. എല്ലാവരും രോഗികളായ കുടുംബങ്ങളും ജില്ലയിലുണ്ട്. പണിയെടുത്ത് കുടുംബം പുലര്‍ത്താന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ശാരീരിക-മാനസിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. കയ്യില്‍ പണമില്ലെങ്കില്‍ ചികില്‍സിക്കാനും മരുന്ന് വാങ്ങാനും നിവൃത്തിയില്ലാത്തവരാണ് ഇവരില്‍ പലരും. ഈ സാഹചര്യത്തില്‍ സൗജന്യമരുന്നും ചികില്‍സയും നിര്‍ത്തിവെക്കുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിബാധിതരോട് കാണിക്കുന്ന ക്രൂരത തന്നെയാണ്. നിര്‍ധനരായ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികില്‍സ തുടരുന്നതിന് ഇത്തരമൊരു അവസ്ഥ തടസമായിത്തീരും. അതുകൊണ്ടുതന്നെ ഇവര്‍ക്കുള്ള സൗജന്യചികിത്സ നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന സമീപനം അധികാരികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഇരകള്‍ക്ക് എപ്പോഴും സമരത്തിനിറങ്ങേണ്ട അവസ്ഥ വരുന്നത് പരിതാപകരം തന്നെയാണ്. എന്‍ഡോസള്‍ഫാന്‍ മൂലം ജനിതക വൈകല്യം ബാധിച്ച കുഞ്ഞുങ്ങളുമായി സമരത്തിന് വരുന്ന അമ്മമാരുടെ ദൈന്യത ആരുടെയും കരളലിയിക്കുന്നതാണ്. ഇരകളുടെ കണ്ണീരൊപ്പാന്‍ എന്നും കൂടെ നില്‍ക്കേണ്ട ഭരണകൂടം അവരെ കയ്യൊഴിയരുത്. അവരുടെ ഇന്നത്തെ അവസ്ഥക്ക് കേരളം മാറിമാറി ഭരിച്ചവര്‍ കൂടി ഉത്തരവാദികളാണെന്ന വസ്തുത വിസ്മരിക്കരുത്.