ദേശീയപാത വികസനം: കുടിവെള്ളം മുടങ്ങരുത്

ദേശീയപാതവികസന ജോലിക്കിടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുന്നത് വ്യാപകമാവുകയാണ്. ബോധപൂര്‍വമല്ല കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുന്നത് . അബദ്ധത്തില്‍ തന്നെയാണ്. ദേശീയപാത ജോലികള്‍ നടക്കുന്ന ഇടങ്ങളില്‍ കുടിവെള്ളപൈപ്പുകള്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ മണ്ണുമാന്തി യന്ത്ര ഓപ്പറേറ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമുണ്ടാകുന്നില്ല. നിര്‍ദേശം കിട്ടുന്ന മുറക്ക് അവര്‍ പണിയെടുക്കുന്നു. അതിനിടയില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നു. എന്നാല്‍ കുടിവെള്ളം മുടങ്ങാന്‍ ഇത് കാരണമാകുന്നുവെന്നതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. ദാഹജലത്തിനായി ജനങ്ങള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുന്നു. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ കാലതാമസവും നേരിടുന്നുണ്ട്. അതുവരെയും കുടിവെള്ളമില്ലാതെ ആളുകള്‍ വലയേണ്ടിവരുന്നു. […]

ദേശീയപാതവികസന ജോലിക്കിടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുന്നത് വ്യാപകമാവുകയാണ്. ബോധപൂര്‍വമല്ല കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുന്നത് . അബദ്ധത്തില്‍ തന്നെയാണ്. ദേശീയപാത ജോലികള്‍ നടക്കുന്ന ഇടങ്ങളില്‍ കുടിവെള്ളപൈപ്പുകള്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ മണ്ണുമാന്തി യന്ത്ര ഓപ്പറേറ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കുമുണ്ടാകുന്നില്ല. നിര്‍ദേശം കിട്ടുന്ന മുറക്ക് അവര്‍ പണിയെടുക്കുന്നു. അതിനിടയില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നു. എന്നാല്‍ കുടിവെള്ളം മുടങ്ങാന്‍ ഇത് കാരണമാകുന്നുവെന്നതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. ദാഹജലത്തിനായി ജനങ്ങള്‍ക്ക് നെട്ടോട്ടമോടേണ്ടിവരുന്നു. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ കാലതാമസവും നേരിടുന്നുണ്ട്. അതുവരെയും കുടിവെള്ളമില്ലാതെ ആളുകള്‍ വലയേണ്ടിവരുന്നു. കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്ത് റോഡ് പണിക്കായി മാന്തിയ ഇടത്ത് പൈപ്പ് പൊട്ടി തുരുതുരാ വെള്ളം ചീറ്റുകയായിരുന്നു. ഇതോടെ ഈ സ്ഥലം കുളം പോലെയായി. ബാവിക്കര ശുദ്ധജലസംഭരണിയില്‍ നിന്ന് കാസര്‍കോട്ടേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പുകളിലൊന്നാണ് പൊട്ടി വെള്ളം പുറത്തേക്ക് ചീറ്റിയത്. മണ്ണുമാന്തി ഉപയോഗിച്ചുള്ള പണിക്കിടെയാണ് പൈപ്പ് പൊട്ടിയത്. നഗരവാസികള്‍ ഇതുമൂലം വളരെയേറെ കഷ്ടപ്പെടുകയായിരുന്നു.
ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് നഗരവാസികളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത്. പലയിടങ്ങളിലായി ഒരുമിച്ചാണ് പൈപ്പുകള്‍ പൊട്ടുന്നത്. ഇതോടെ വ്യാപകമായി കുടിവെള്ളവിതരണം തടസപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുമ്പോഴും യഥാസമയം നന്നാക്കാന്‍ ജല അതോറിറ്റി അധികൃതര്‍ തയ്യാറാകുന്നതുമില്ല. എവിടെയൊക്കെ പൈപ്പ് കുഴിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ക്ക് അറിയില്ല. ജല അതോറിറ്റിയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇക്കാര്യം അറിയുകയുള്ളൂ. റോഡ് പണി നടക്കുമ്പോള്‍ പൈപ്പുകള്‍ എവിടെയൊക്കെ കുഴിച്ചിട്ടുണ്ടെന്ന് അറിയാവുന്നവരുടെ സാന്നിധ്യം കൂടി ഉണ്ടാവുകയാണെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. എന്നാല്‍ അതിനുവേണ്ട നടപടികളും സ്വീകരിക്കുന്നില്ല.
വേനലിന് കാഠിന്യമേറിയതിനാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കുടിവെള്ള വിതരണസംവിധാനങ്ങള്‍ താറുമാറായാല്‍ അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിവതും കുടിവെള്ള പൈപ്പുകള്‍ പൊട്ടാതെ ദേശീയപാത വികസന ജോലികള്‍ ചെയ്യിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പൈപ്പുകള്‍ പൊട്ടിയാല്‍ തന്നെയും ഉടനടി അത് നന്നാക്കാന്‍ ആവശ്യമായ ഇടപെല്‍ ഉണ്ടാകണം. ദാഹജലം നിഷേധിക്കപ്പെടുന്നിടത്തോളം ക്രൂരമായ മനുഷ്യാവകാശലംഘനം വേറെയില്ല.

Related Articles
Next Story
Share it