പൊരിവെയിലത്ത് ഇനിയെത്രനാ
ദേശീയപാതവികസനം യാഥാര്‍ഥ്യമാകുകയാണ്. പലയിടങ്ങളിലും റോഡ് പണി ഏകദേശം പൂര്‍ത്തിയായി. മറ്റുചിലയിടങ്ങളില്‍ പൂര്‍ത്തിയായി വരുന്നു. ചില ഭാഗങ്ങളിലാകട്ടെ പണി ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നു. ദേശീയപാത വികസനം പൂര്‍ണതോതില്‍ നടപ്പിലാകാന്‍ ഇനിയും കാലതാമസമെടുക്കും. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുകയാണ്. ബസ് കാത്തുനില്‍ക്കാന്‍ എവിടെയും ബസ് സ്റ്റോപ്പുകളില്ല. പൊരിവെയിലത്ത് ബസ് കാത്തുനിന്ന് തളരുകയാണ്. ഈ സ്ഥിതി എത്രനാള്‍ ഉണ്ടാകുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ദേശീയപാത വികസനത്തിനായി പാതയോരത്തുണ്ടായിരുന്ന മുഴുവന്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ഇതിനകം പൊളിച്ചുമാറ്റിയിരുന്നു. ചിലയിടങ്ങളില്‍ താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അസൗകര്യം കാരണം […]

ദേശീയപാതവികസനം യാഥാര്‍ഥ്യമാകുകയാണ്. പലയിടങ്ങളിലും റോഡ് പണി ഏകദേശം പൂര്‍ത്തിയായി. മറ്റുചിലയിടങ്ങളില്‍ പൂര്‍ത്തിയായി വരുന്നു. ചില ഭാഗങ്ങളിലാകട്ടെ പണി ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നു. ദേശീയപാത വികസനം പൂര്‍ണതോതില്‍ നടപ്പിലാകാന്‍ ഇനിയും കാലതാമസമെടുക്കും. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുകയാണ്. ബസ് കാത്തുനില്‍ക്കാന്‍ എവിടെയും ബസ് സ്റ്റോപ്പുകളില്ല. പൊരിവെയിലത്ത് ബസ് കാത്തുനിന്ന് തളരുകയാണ്. ഈ സ്ഥിതി എത്രനാള്‍ ഉണ്ടാകുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ദേശീയപാത വികസനത്തിനായി പാതയോരത്തുണ്ടായിരുന്ന മുഴുവന്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ഇതിനകം പൊളിച്ചുമാറ്റിയിരുന്നു. ചിലയിടങ്ങളില്‍ താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അസൗകര്യം കാരണം യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതേ സമയം പല ഭാഗങ്ങളിലും താല്‍ക്കാലിക ഷെഡുകള്‍ പോലുമില്ല. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യമാണ് പലയിടങ്ങളിലുമുള്ളത്. ഇപ്പോള്‍ ബസ് കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളി കൊടുംചൂടാണ്. നട്ടുച്ചനേരമാണെങ്കില്‍ ഇതിന്റെ കാഠിന്യം കൂടും. മുമ്പ് കൊടുംവേനലില്‍ പോലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇവയെല്ലാം പൊളിച്ചുമാറ്റിയതിനാല്‍ അത് നഷ്ടമായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടുവശങ്ങളിലുമുള്ള മരങ്ങളെല്ലാം മുറിച്ചുമാറ്റിയിരിക്കുകയാണ്. ഇതോടെ മരത്തണലും നഷ്ടമായിരിക്കുകയാണ്. വയോജനങ്ങളും കുട്ടികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. വെയിലില്‍ വിയര്‍ത്ത് കുളിച്ച് തളര്‍ന്നുവീഴുന്ന അവസ്ഥ വരെയുണ്ടാകുന്നുണ്ട്. വേനല്‍ച്ചൂട് സഹിക്കാന്‍ കഴിയാതെ കുട കരുതുന്നവരുണ്ട്. എന്നാല്‍ കൊടും ചൂടിനെ നേരിടാന്‍ കുടകളും മതിയാകുന്നില്ല. മഴക്കാലം വരുമ്പോള്‍ ഇതിനെക്കാള്‍ വലിയ പ്രശ്‌നം നേരിടേണ്ടിവരും. ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാല്‍ കുടയും ചൂടി റോഡരികില്‍ തന്നെ നില്‍ക്കേണ്ടിവരും. ശക്തമായ കാറ്റുള്ള സമയത്ത് കുട ചൂടി നില്‍ക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല റോഡരികില്‍ യാത്രക്കാര്‍ കൂടി നില്‍ക്കുന്നത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. നിയന്ത്രണം വിട്ട് ഏതെങ്കിലും വാഹനം യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാല്‍ വന്‍ ദുരന്തം തന്നെയായിരിക്കും സംഭവിക്കുക. ദേശീയപാത വികസനത്തിനൊപ്പം യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അനിവാര്യം തന്നെയാണ്.
എന്നാല്‍ ഇതെങ്ങനെ സാധ്യമാകും എന്നതാണ് ചോദ്യം. ആറുവരി ദേശീയ പാതയുടെ സര്‍വീസ് റോഡില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള സ്ഥലമില്ല. ഷെല്‍ട്ടര്‍ നടപ്പാതയിലേക്ക് നീക്കി കാത്തിരിപ്പ് കേന്ദ്രമാക്കി മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ തന്നെ അനിവാര്യമാണ്.