ടാറ്റാ ആസ്പത്രിയുടെ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണം
കോവിഡ് ബാധിതരെ ചികില്‍സിക്കാനായി കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കപ്പെട്ട തെക്കില്‍ ടാറ്റ ഗവ. ആസ്പത്രിയെ വികസിപ്പിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ച വിവരം സന്തോഷം പകരുന്നതാണ്. ഇവിടെ 50 കിടക്കകളുള്ള അതിതീവ്രപരിചരണവിഭാഗം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഫ്രീ-ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകള്‍ ഒഴിവാക്കി പുതിയ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ച് പുതിയ ചികില്‍സാസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. 2023-24 ലെ പദ്ധതിയില്‍ ടാറ്റാ ആസ്പത്രിക്ക് കെട്ടിടം നിര്‍മിക്കാനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും 23.75 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാനവിഹിതം ആനുപാതികമായി വിനിയോഗിക്കുകയും […]

കോവിഡ് ബാധിതരെ ചികില്‍സിക്കാനായി കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കപ്പെട്ട തെക്കില്‍ ടാറ്റ ഗവ. ആസ്പത്രിയെ വികസിപ്പിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ച വിവരം സന്തോഷം പകരുന്നതാണ്. ഇവിടെ 50 കിടക്കകളുള്ള അതിതീവ്രപരിചരണവിഭാഗം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഫ്രീ-ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകള്‍ ഒഴിവാക്കി പുതിയ കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിച്ച് പുതിയ ചികില്‍സാസംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. 2023-24 ലെ പദ്ധതിയില്‍ ടാറ്റാ ആസ്പത്രിക്ക് കെട്ടിടം നിര്‍മിക്കാനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും 23.75 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാനവിഹിതം ആനുപാതികമായി വിനിയോഗിക്കുകയും ചെയ്യും. ഒന്നരവര്‍ഷത്തിനകം കെട്ടിടമൊരുക്കി പുതിയ സംവിധാനത്തില്‍ ആസ്പത്രി തുടങ്ങാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ ആസ്പത്രിയുടെ അനുബന്ധഘടകമായിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനമെന്നും അറിയുന്നു. നിലവില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയുടെ ഭാഗമായാണ് ടാറ്റാ ആസ്പത്രിയുടെ പ്രവര്‍ത്തനം. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് 2020 ഒക്ടോബറിലാണ് തെക്കിലില്‍ ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം തുടങ്ങിയത്. 4987 പേര്‍ക്ക് കോവിഡ് കാലത്ത് ഇവിടെ നിന്ന് ചികില്‍സ ലഭ്യമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ നവംബര്‍ 10നാണ് അവസാനത്തെ രോഗി ആസ്പത്രി വിട്ടത്. പിന്നീട് ടാറ്റാ ആസ്പത്രിയില്‍ നിന്ന് ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂട്ടത്തോടെ മറ്റ് ആസ്പത്രികളിലേക്ക് മാറ്റി നിയമിച്ചിരുന്നു. അവശേഷിച്ചവരില്‍ പലരെയും പിന്നീട് ഈ മാസം ഒടുവില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനമാരംഭിക്കുന്ന അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ടാറ്റാ ആസ്പത്രിയിലെ ഉപകരണങ്ങളും മറ്റ് ആസ്പത്രികളിലേക്ക് മാറ്റിയിരുന്നു. ഇതോടെ ടാറ്റ ആസ്പത്രി അടച്ചുപൂട്ടുകയാണെന്ന പ്രചാരണവും ശക്തമായി. ഇതിനിടയിലാണ് ആസ്പത്രി കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെ പുനരുജ്ജീവിപ്പിക്കുമെന്ന ശുഭസൂചന പുറത്തുവന്നിരിക്കുന്നത്. അതേ സമയം ഇതിന് കാലതാമസം നേരിടുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ആസ്പത്രി നിര്‍മിക്കാന്‍ ജംഇയ്യത്തുല്‍ ഉലമ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷനില്‍ നിന്ന് ഏറ്റെടുത്ത വഖഫ് സ്ഥലം റവന്യൂഭൂമിയായി തരം മാറ്റിയെങ്കിലും ആരോഗ്യവകുപ്പിന് കൈമാറിയിട്ടില്ല. 2.0307 ഹെക്ടര്‍ ആരോഗ്യവകുപ്പിന് ലഭ്യമാക്കാന്‍ കാസര്‍കോട് കലക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയ അപേക്ഷയില്‍ നടപടികള്‍ തുടരുന്നുണ്ട്. ഇത് പൂര്‍ത്തിയായി സ്ഥലം കൈമാറിയാലേ ആരോഗ്യവകുപ്പിന് പുതിയ കെട്ടിടനിര്‍മാണമടക്കം നടത്താനാകൂ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികില്‍സ ലഭ്യമാകുന്ന ഒരു സര്‍ക്കാര്‍ ആതുരാലയം കാസര്‍കോട് ജില്ലക്ക് അത്യന്താപേക്ഷിതമാണ്.