മാലിന്യമലകള്‍ ഉന്മൂലനം ചെയ്യണം
നാടിന്റെ വികസനവും പുരോഗതിയും എന്ന് പറയുന്നത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം മാത്രമല്ല. മാലിന്യസംസ്‌കരണം കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. അടിഞ്ഞുകൂടി ഇവ മാലിന്യമലകളായി രൂപാന്തരം പ്രാപിക്കുന്നു. മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് കുബണൂരിലാണ്. ഇവിടെയുള്ള മാലിന്യമല കാഴ്ചക്കാരിലുണ്ടാക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. കുബണൂരില്‍ മാലിന്യ […]

നാടിന്റെ വികസനവും പുരോഗതിയും എന്ന് പറയുന്നത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം മാത്രമല്ല. മാലിന്യസംസ്‌കരണം കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. അടിഞ്ഞുകൂടി ഇവ മാലിന്യമലകളായി രൂപാന്തരം പ്രാപിക്കുന്നു. മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് കുബണൂരിലാണ്. ഇവിടെയുള്ള മാലിന്യമല കാഴ്ചക്കാരിലുണ്ടാക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. കുബണൂരില്‍ മാലിന്യ സംസ്‌കരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 17 വര്‍ഷം മുമ്പാണ്. ആദ്യഘട്ടത്തില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് പരിസ്ഥിതിക്കും ജനജീവിതത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇവിടെ എത്തിക്കുന്ന മാലിന്യങ്ങളുടെ അളവ് കൂടിയതാണ് പ്രശ്നമായത്. ഇതോടെ സംസ്‌കരണകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. മാലിന്യങ്ങളെല്ലാം സംസ്‌കരിക്കപ്പെടാതെ അതേ പടികുന്നുകൂടിക്കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ടണ്‍കണക്കിന് മാലിന്യങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി മാലിന്യനിക്ഷേപം തുടരുന്നതിനാല്‍ മല പോലെ തോന്നിപ്പിക്കുന്ന രൂപത്തിലാണ് മാലിന്യക്കൂമ്പാരമുള്ളത്. കൂട്ടിയിട്ട മാലിന്യം സംസ്‌കരിക്കുന്നതിന് പഞ്ചായത്ത് മംഗളൂരുവിലുള്ള സ്വകാര്യക്കമ്പനിക്ക് 85 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്‍കിയിരുന്നു. ഇതാകട്ടെ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
മാലിന്യപ്രശ്നം രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ജില്ലാ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, ഡി.ഡി.പി എന്നിവയുടെ സഹകരണത്തോടെ ക്ലീന്‍ കേരള കമ്പനിക്ക് മാലിന്യം നീക്കാനുള്ള ചുമതയും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളെല്ലാം മന്ദഗതിയിലാണ്. മാലിന്യമല സ്ഥിതി ചെയ്യുന്ന ഭാഗത്തെ ജനങ്ങള്‍ക്ക് പല തരത്തിലുള്ള മാരകരോഗങ്ങളും പിടിപെടാനുള്ള സാധ്യതയേറെയാണ്. പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് ഇത് സൃഷ്ടിക്കുന്നത്. മാലിന്യനിര്‍മാര്‍ജ്ജനം പൂര്‍ണമായാല്‍ മാത്രമേ ആ നാട്ടില്‍ ഐശ്വര്യവും ആരോഗ്യവും വിളയാടുകയുള്ളൂ. ഇക്കാര്യത്തില്‍ ഉദുമയെ മാതൃകയാക്കാവുന്നതാണ്. ഉദുമയില്‍ സമ്പൂര്‍ണമാലിന്യമുക്ത പദ്ധതി നടപ്പില്‍ വരുത്തിയിരിക്കുന്നു. പഞ്ചായത്തിലെ 30 ഹരിതകര്‍മസേനാംഗങ്ങള്‍ ഓരോ വാര്‍ഡിലും ഒരു ദിവസം കേന്ദ്രീകരിച്ച് അജൈവമാലിന്യം ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ രീതി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയാല്‍ ജില്ലയില്‍ എല്ലാ പ്രദേശങ്ങളെയും മാലിന്യമുക്തമാക്കാന്‍ കഴിയും.