അഴിമതി എന്ന അര്‍ബുദം

രാജ്യത്ത് പൊതുസേവകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അഴിമതിയെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതീവഗൗരവമര്‍ഹിക്കുന്നതാണ്. നാടിനെ സേവിക്കാനെന്ന് പറഞ്ഞ് രംഗത്തിറങ്ങുന്നവര്‍ നടത്തുന്ന അനധികൃതസ്വത്ത് സമ്പാദ്യങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഇത്തരം ദുഷ്പ്രവണതകള്‍ക്ക് കടിഞ്ഞാണിടേണ്ടത് ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അഴിമതിയോട് ഒട്ടും സന്ധി ചെയ്യാതിരിക്കുക എന്ന നല്ല ശീലത്തിലേക്ക് പൊതുസേവകര്‍ എത്തേണ്ടതുണ്ടെന്നും നീതിപീഠം ഓര്‍മിപ്പിക്കുന്നു. ഭരണഘടനാവാഗ്ദാനമായ സാമൂഹികനീതി ഉറപ്പാക്കുന്നതിന് മുഖ്യതടസം അഴിമതിയാണെന്ന വസ്തുതയും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.സ്വത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തികളാണ് പല മന്ത്രിമാരെയും ജനപ്രതിനിധികളെയും അഴിമതിക്കാരാക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഒരു ബി.ജെ.പി എം.എല്‍.എയുടെ മകന്റെ […]

രാജ്യത്ത് പൊതുസേവകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അഴിമതിയെക്കുറിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതീവഗൗരവമര്‍ഹിക്കുന്നതാണ്. നാടിനെ സേവിക്കാനെന്ന് പറഞ്ഞ് രംഗത്തിറങ്ങുന്നവര്‍ നടത്തുന്ന അനധികൃതസ്വത്ത് സമ്പാദ്യങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഇത്തരം ദുഷ്പ്രവണതകള്‍ക്ക് കടിഞ്ഞാണിടേണ്ടത് ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അഴിമതിയോട് ഒട്ടും സന്ധി ചെയ്യാതിരിക്കുക എന്ന നല്ല ശീലത്തിലേക്ക് പൊതുസേവകര്‍ എത്തേണ്ടതുണ്ടെന്നും നീതിപീഠം ഓര്‍മിപ്പിക്കുന്നു. ഭരണഘടനാവാഗ്ദാനമായ സാമൂഹികനീതി ഉറപ്പാക്കുന്നതിന് മുഖ്യതടസം അഴിമതിയാണെന്ന വസ്തുതയും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സ്വത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തികളാണ് പല മന്ത്രിമാരെയും ജനപ്രതിനിധികളെയും അഴിമതിക്കാരാക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഒരു ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍ നിന്ന് ലോകായുക്ത പിടികൂടിയത് ഏഴ് കോടിയോളം രൂപയാണ്. എം.എല്‍.എ.യായ പിതാവിന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് മകന്‍ നടത്തിയ അനധികൃതസമ്പാദ്യമാണ് ലോകായുക്ത കണ്ടെത്തിയത്. മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട മന്ത്രിമാരുടെയും നേതാക്കളുടെയും വീടുകളില്‍ നിന്ന് കള്ളപ്പണം കണ്ടെത്തിയ സംഭവവും മുമ്പുണ്ടായിട്ടുണ്ട്. നാടിനെയും ജനങ്ങളെയും വഞ്ചിച്ചുകൊണ്ടാണ് ജനാധിപത്യത്തെ വെല്ലുവിളിച്ച് ഇത്തരക്കാര്‍ കോടിക്കണക്കിന് രൂപയും സ്വത്തുക്കളും സമ്പാദിക്കുന്നത്. പൊതുസേവകര്‍ നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചാല്‍ അഴിമതി തടയല്‍ നിയമപ്രകാരം നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആ നിയമം ശരിയായ രീതിയില്‍ പ്രയോഗിച്ചാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കുകയുള്ളൂ. അക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റൊരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. എന്നാല്‍ അഴിമതിക്കാര്‍ ഇക്കൂട്ടത്തില്‍ ഏറെയുണ്ടെന്നതും തള്ളിക്കളയാനാകില്ല. സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭ്യമാകേണ്ട പല സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കാതെ പോകുകയോ കാലതാമസം നേരിടുന്നതിനോ അഴിമതി കാരണമായിത്തീരുന്നു.
മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും കൈക്കൂലി നല്‍കാതെ ഒരു കാര്യവും നടക്കാത്ത സ്ഥിതിയാണുള്ളത്. അതുപോലെ സര്‍ക്കാരിലെ ഉന്നതവകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന അനധികൃതസ്വത്ത് സമ്പാദ്യങ്ങള്‍ വലിയ അഴിമതി തന്നെയാണ്. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ചും ഔദ്യോഗികപദവികള്‍ ദുരുപയോഗം ചെയ്തുമാണ് ഇത്തരം ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത്.
ഭരിക്കുന്നവര്‍ തന്നെ അഴിമതി നടത്തുകയാണെങ്കില്‍ ഭരണത്തിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാകുന്നതില്‍ അത്ഭുതമില്ലല്ലോ. അങ്ങനെയാകുമ്പോള്‍ ഉന്നതര്‍ നടത്തുന്ന അഴിമതികള്‍ക്കെതിരെ കാര്യമായ അന്വേഷണമൊന്നുമുണ്ടാകുന്നില്ല. പിടിക്കപ്പെട്ടാല്‍ തന്നെ സ്വാധീനം ഉപയോഗിച്ച് അവര്‍ പുറത്തുവരികയും ചെയ്യും. ഇതാണ് എല്ലാ കാലത്തും നടന്നുകൊണ്ടിരിക്കുന്നത്. നാടിനെ അഴിമതിവിമുക്തമാക്കാന്‍ നിഷ്പക്ഷവും ശക്തവുമായ നടപടികള്‍ ആവശ്യമാണ്. അതുണ്ടാകാത്തതാണ് അഴിമതികള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.

Related Articles
Next Story
Share it