വിലക്കയറ്റത്തിന്റെ തീമഴയില്‍ പൊള്ളുന്ന ജനങ്ങള്‍

അവശ്യസാധനങ്ങളുടെ അമിതമായ വിലക്കയറ്റവും നികുതിഭാരവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മേല്‍ മറ്റൊരു അശനിപാതം കൂടി പതിച്ചിരിക്കുന്നു. പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയതോടെ ദരിദ്ര-ഇടത്തരം കുടുംബങ്ങളുടെ ദുരിതങ്ങള്‍ ഇരട്ടിച്ചിരിക്കുകയാണ്. വീട്ടാവശ്യത്തിനുള്ള പാചകവാതകസിലിണ്ടറിന്റെ വിലയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 350.5 രൂപയും വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യസിലിണ്ടറിന് ഇക്കഴിഞ്ഞ ജനുവരിയിലാണ് 25 രൂപ കൂട്ടിയിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ […]

അവശ്യസാധനങ്ങളുടെ അമിതമായ വിലക്കയറ്റവും നികുതിഭാരവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മേല്‍ മറ്റൊരു അശനിപാതം കൂടി പതിച്ചിരിക്കുന്നു. പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടിയതോടെ ദരിദ്ര-ഇടത്തരം കുടുംബങ്ങളുടെ ദുരിതങ്ങള്‍ ഇരട്ടിച്ചിരിക്കുകയാണ്. വീട്ടാവശ്യത്തിനുള്ള പാചകവാതകസിലിണ്ടറിന്റെ വിലയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 350.5 രൂപയും വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യസിലിണ്ടറിന് ഇക്കഴിഞ്ഞ ജനുവരിയിലാണ് 25 രൂപ കൂട്ടിയിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പാചകവാതകത്തിന് 50 രൂപ കൂടി കൂട്ടിയതോടെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ കുത്തുപാളയെടുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പാചകവാതകവില വര്‍ധന ഈ സംവിധാനം പാചകവാതകം ഉപയോഗിക്കുന്നവരെ മാത്രമല്ല ബാധിക്കുക. കേരളത്തില്‍ നല്ലൊരു ശതമാനം കുടുംബങ്ങളും ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴും വിറകടുപ്പുകളെ ആശ്രയിക്കുന്ന കുടുംബങ്ങളും ഏറെയാണ്. അതുകൊണ്ട് തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന് കരുതി ആശ്വസിക്കാന്‍ വിറകടുപ്പ് ഉപയോഗിക്കുന്നവര്‍ക്കും കഴിയില്ല. പാചകവാതകസിലിണ്ടറിന് വില കൂടുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ക്ക് പിന്നെയും വില കയറാന്‍ ഇടവരുത്തും. ദിവസവും രണ്ട് സിലിണ്ടറുകള്‍ വരെ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്ക് ദിവസവും എഴുന്നൂറ് രൂപക്ക് മുകളില്‍ ചെലവ് കൂടാനാണ് ഇപ്പോഴത്തെ വിലവര്‍ധനവ് ഇടവരുത്തിയിരിക്കുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഹോട്ടലുകാര്‍ക്ക് മുന്നിലുള്ള പോംവഴി ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയെന്നതാണ്. അങ്ങനെ വരുമ്പോള്‍ ഇതിന്റെ ദോഷഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്. കുടുംബങ്ങളില്‍ പാചകവാതചകവിലക്കയറ്റം കടുത്ത സാമ്പത്തികബാധ്യത തന്നെ വരുത്തിവെക്കും. മുമ്പ് ഗാര്‍ഹിക ഉപയോക്താക്കള്‍ സിലിണ്ടര്‍ എടുക്കുമ്പോള്‍ സബ്സിഡി കഴിച്ചുള്ള തുക നല്‍കിയാല്‍ മതിയെന്ന സൗകര്യമുണ്ടായിരുന്നു. 2015ലാണ് സബ്സിഡി തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പരിഷ്‌കാരം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്. അര്‍ഹര്‍ക്ക് മാത്രം സബ്സിഡി നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ 2020 ജൂണില്‍ ഒരു അറിയിപ്പുമില്ലാതെയാണ് ബാങ്ക് അക്കൗണ്ടില്‍ സബ്സിഡ് നല്‍കുന്നത് അവസാനിപ്പിച്ചത്. അതിന് ശേഷം പാചകവാതകസിലിണ്ടറിന്റെ വില കൂട്ടാനും ആരംഭിച്ചു. എണ്ണക്കമ്പനികളാണ് വില കൂട്ടുന്നതെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് വേളകളില്‍ ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാറില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനദ്രോഹനയങ്ങളെ തിരുത്തിക്കാന്‍ ആവശ്യമായ സമരങ്ങളും ഇടപെടലുകളും നടത്താന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. പാര്‍ലമെന്റില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തതിന്റെ ദുര്‍ബലാവസ്ഥ പ്രതിപക്ഷം നേരിടുന്നുണ്ട്. എതിര്‍ക്കാനും ശബ്ദമുയര്‍ത്താനും പ്രതിപക്ഷത്തിനുള്ള ശേഷിക്കുറവ് കേന്ദ്രസര്‍ക്കാര്‍ നന്നായി മുതലെടുക്കുകയാണ്. ഈ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ രാജ്യത്തെ നിര്‍ധനവിഭാഗങ്ങള്‍ക്ക് ഒരുതരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. കടബാധ്യതയും പട്ടിണിയും മൂലമുള്ള ആത്മഹത്യകളും പെരുകും. പ്രതിപക്ഷവും രാജ്യത്തെ ജനങ്ങളും ഇത്രക്കും പരിക്ഷീണരും നിസഹായരുമായി മാറിയ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. നമുക്കെന്ത് ചെയ്യാനാകും. നന്നായി ആലോചിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it