സ്വകാര്യ-ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യരുത്
സ്വകാര്യദീര്‍ഘദൂരബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാനുള്ള നീക്കം നടക്കുന്നതായുള്ള വിവരം തികച്ചും ആശങ്കാജനകമാണ്. പൊതുവെ യാത്രാക്ലേശം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ ഇത് കാരണം ഏറെ പ്രയാസങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജില്ലയിലെ ദേശീയപാതവഴി കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസുകളാണ് കൂടുതലായും സര്‍വീസ് നടത്തുന്നത്. ദേശീയപാതയിലൂടെ കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ കുറച്ച് സ്വകാര്യദീര്‍ഘദൂരബസുകളും ദേശീയപാതയുമായി ബന്ധപ്പെട്ടുകൊണ്ട് മലയോര-ഗ്രാമ -തീരദേശങ്ങളിലേക്ക് പോകുന്ന ഹ്രസ്വദൂരബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ടൗണ്‍ ടു ടൗണ്‍ ബസുകള്‍ പ്രധാനപ്പെട്ട നഗരങ്ങളിലെ സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുന്നത്. മറ്റ് സ്റ്റോപ്പുകളില്‍ നിന്നും […]

സ്വകാര്യദീര്‍ഘദൂരബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാനുള്ള നീക്കം നടക്കുന്നതായുള്ള വിവരം തികച്ചും ആശങ്കാജനകമാണ്. പൊതുവെ യാത്രാക്ലേശം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ ഇത് കാരണം ഏറെ പ്രയാസങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജില്ലയിലെ ദേശീയപാതവഴി കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസുകളാണ് കൂടുതലായും സര്‍വീസ് നടത്തുന്നത്. ദേശീയപാതയിലൂടെ കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ കുറച്ച് സ്വകാര്യദീര്‍ഘദൂരബസുകളും ദേശീയപാതയുമായി ബന്ധപ്പെട്ടുകൊണ്ട് മലയോര-ഗ്രാമ -തീരദേശങ്ങളിലേക്ക് പോകുന്ന ഹ്രസ്വദൂരബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ടൗണ്‍ ടു ടൗണ്‍ ബസുകള്‍ പ്രധാനപ്പെട്ട നഗരങ്ങളിലെ സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുന്നത്. മറ്റ് സ്റ്റോപ്പുകളില്‍ നിന്നും കയറുന്നവര്‍ക്ക് സ്വകാര്യദീര്‍ഘദൂരബസുകള്‍ ഏറെ ആശ്വാസകരമാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഇത്തരം ബസുകള്‍ ഏറെ സൗകര്യപ്രദവുമാണ്. കോവിഡിന് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന പല സ്വകാര്യബസുകളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല. കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് പുറമെ കൂടുതല്‍ ലിമിറ്റഡ് സ്റ്റോപ്പ് കെ.എസ്.ആര്‍.ടി.സി ബസുകള്‍കൂടി നിരത്തിലിറക്കിയിരുന്നെങ്കില്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിനുള്ള യാതൊരു നടപടിയും അധികാരകേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നില്ല. പകരം സംവിധാനം എന്നത് വെറും പ്രഹസനമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ സ്വകാര്യദീര്‍ഘദൂരബസുകളുടെ സര്‍വ്വീസ് നിര്‍ത്തലാക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ദ്രോഹം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളിലായിരിക്കും ഇതുമൂലം കൂടുതല്‍ യാത്രാബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുക. മലയോര-കുടിയേറ്റ പ്രദേശങ്ങളില്‍ തെക്കന്‍ ജില്ലകളിലേക്ക് ദിവസവും നിരവധി പേരാണ് യാത്ര ചെയ്യുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവരില്‍ പലരുടെയും കുടുംബവീടുകളുള്ളത് തെക്കന്‍ ജില്ലകളിലാണ്. അങ്ങോട്ടും ഇങ്ങോട്ടും ഇവര്‍ക്ക് യാത്ര ചെയ്യുന്നതിന് സ്വകാര്യദീര്‍ഘദൂരബസുകള്‍ വലിയ രീതിയിലാണ് പ്രയോജനപ്പെടുന്നത്. ഗതാഗതസൗകര്യം അതീവദുഷ്‌കരമായിരുന്ന കാലഘട്ടത്തില്‍ 35 വര്‍ഷം മുമ്പാണ് മലയോരമേഖലകളില്‍ സ്വകാര്യബസുകളുടെ സര്‍വീസ് ആരംഭിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ സുരക്ഷിതയാത്രയാണ് സ്വകാര്യദീര്‍ഘദൂരബസുകളില്‍ നടത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ എത്തുന്നതുവരെ കാത്തുനില്‍ക്കാനും സ്വകാര്യബസുകളിലെ ജീവനക്കാര്‍ തയ്യാറാകാറുണ്ട്. ഇത്തരം ബസുകളുടെ സര്‍വീസ് ഇല്ലാതായാല്‍ സ്ത്രീകളും പെണ്‍കുട്ടികളും ഏറെ വലയുമെന്നതാണ് വസ്തുത. പെര്‍മിറ്റ് റദ്ദാക്കുന്നതോടെ ടൂറിസ്റ്റ് ബസുകളുടെ മാതൃകയില്‍ സര്‍വീസ് നടത്താനാണ് പല ബസുടമകളും പദ്ധതിയിടുന്നത്. എന്നാല്‍ ഈ രീതിയിലുള്ള സര്‍വീസുകള്‍ക്ക് നഗരങ്ങളിലെ ബസ് സ്റ്റാന്റുകളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. മുമ്പ് നിരവധി സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടുകള്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ അതിന് പകരം കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇറക്കി പ്രശ്നം പരിഹരിക്കുമെന്ന് കരുതിയെങ്കിലും യാതൊന്നുമുണ്ടായില്ല. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. അതുകൊണ്ട് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഒരു തീരുമാനവും കൈക്കൊള്ളരുത്. സ്വകാര്യദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തണം.
/