ദേശീയപാതാജോലിക്കിടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കണം
കാസര്‍കോട് ജില്ലയില്‍ ദേശീയപാതാ ജോലിക്കിടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാത്തതുസംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിക്കുകയാണ്. പലയിടങ്ങളിലും അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തങ്ങള്‍ സംഭവിക്കാത്തത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതും സംഭവിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പടന്നക്കാട് നെഹ്റു കോളേജിന് സമീപവും ദിവസങ്ങള്‍ക്കുമുമ്പ് ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപവും ഉണ്ടായ അപകടങ്ങളില്‍ ജീവാപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. മംഗളൂരുവില്‍ നിന്ന് സ്റ്റീല്‍ ലോഡുമായി എത്തിയ ലോറിയാണ് പടന്നക്കാട്ട് അപകടത്തില്‍ പെട്ടത്. പ്രധാന റോഡിന് അരികില്‍ കോണ്‍ക്രീറ്റ് […]

കാസര്‍കോട് ജില്ലയില്‍ ദേശീയപാതാ ജോലിക്കിടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാത്തതുസംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിക്കുകയാണ്. പലയിടങ്ങളിലും അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തങ്ങള്‍ സംഭവിക്കാത്തത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതും സംഭവിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പടന്നക്കാട് നെഹ്റു കോളേജിന് സമീപവും ദിവസങ്ങള്‍ക്കുമുമ്പ് ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപവും ഉണ്ടായ അപകടങ്ങളില്‍ ജീവാപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. മംഗളൂരുവില്‍ നിന്ന് സ്റ്റീല്‍ ലോഡുമായി എത്തിയ ലോറിയാണ് പടന്നക്കാട്ട് അപകടത്തില്‍ പെട്ടത്. പ്രധാന റോഡിന് അരികില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്താനായി മണ്ണിട്ട ഭാഗത്താണ് ലോറി മറിഞ്ഞത്. അരികില്‍ തന്നെ കോണ്‍ക്രീറ്റ് മതിലും ഉണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിര്‍മാണത്തിനായി കുഴിച്ച കുഴികളാണ് പലയിടങ്ങളിലും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മിക്ക കുഴികളും അതേ പോലെ തന്നെ നിലനില്‍ക്കുന്നു. ആവശ്യം കഴിഞ്ഞ ശേഷവും വേണ്ടത്ര മൂടാതെ കിടക്കുന്ന കുഴികളുമുണ്ട്. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ഇത്തരം കുഴികളില്‍ പതിക്കുകയാണ് ചെയ്യുന്നത്. ദേശീയപാതയുടെ ജോലി ഇഴഞ്ഞാണ് നീങ്ങുന്നത്. കുഴിയെടുത്ത സ്ഥലങ്ങള്‍ ഇക്കാരണത്താല്‍ ദിവസങ്ങളോളം മൂടാതെ കിടക്കുന്നു. പണി നീണ്ടുപോകുന്നത് കാരണം അപകടകരമായ സാഹചര്യവും അതേ പടി നിലനില്‍ക്കുകയാണ്. പണി നടക്കുന്ന ഭാഗങ്ങളില്‍ വാഹനങ്ങള്‍ അരികുചേര്‍ത്തെടുക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയോ മുന്‍കരുതല്‍ എടുക്കുകയോ ചെയ്താല്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ അതൊന്നും ഉണ്ടാകുന്നില്ല. ദിവസങ്ങള്‍ക്കുമുമ്പാണ് ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപം കാര്‍ സമാനരീതിയില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ലോറിക്ക് വഴിയൊരുക്കാനായി അരിക് ചേര്‍ത്ത് എടുത്തപ്പോള്‍ കാര്‍ കുഴിയിലേക്ക് മറിയുകയാണുണ്ടായത്. ഭാഗ്യം കൊണ്ടാണ് കാര്‍ ഓടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനങ്ങള്‍ ജാഗ്രതയോടെ ഓടിച്ചുപോയില്ലെങ്കില്‍ അപകടം സംഭവിക്കാമെന്ന സ്ഥിതിയാണുള്ളത്. വാഹനങ്ങള്‍ എത്ര ശ്രദ്ധയോടെ ഓടിച്ചാലും അപകടങ്ങള്‍ സംഭവിക്കുന്ന അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ ദേശീയപാത ജോലിക്കിടെ യാത്രാസുരക്ഷിതത്വം കൂടി ഉറപ്പുവരുത്തണം. ദേശീയപാത വികസനത്തിനായി ഉണ്ടാക്കുന്ന കുഴികള്‍ മൂടാനുള്ള സമയമായിട്ടില്ലെങ്കില്‍ എന്തെങ്കിലും സുരക്ഷിത കവചം ഉപയോഗിച്ച് ഈ കുഴികള്‍ മറയ്ക്കണം. അതിനുള്ള സൗകര്യവും സംവിധാനവും ഉണ്ടെങ്കിലും അതൊന്നും ഉപയോഗിക്കാത്തതാണ് പ്രശ്നം.