റേഷന്‍ കടകളില്‍ അരി കെട്ടിക്കിടക്കുന്ന സാഹചര്യം അനുവദിക്കരുത്
കാസര്‍കോട് ജില്ലയിലെ റേഷന്‍ കടകളില്‍ ക്വിന്റല്‍ കണക്കിന് അരി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന വിവരം അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. കോവിഡ് കാലത്ത് പ്രധാനമന്തി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിപ്രകാരം അനുവദിച്ച പച്ചരിയാണ് കെട്ടിക്കിടക്കുന്നത്. കാസര്‍കോട് താലൂക്കില്‍ മാത്രം കെട്ടിക്കിടക്കുന്നത് 4313 ക്വിന്റല്‍ പച്ചരിയാണ്. പദ്ധതിപ്രകാരമുള്ള അരിയുടെ വിതരണം ഡിസംബറില്‍ അവസാനിച്ചതോടെയാണ് അരി കെട്ടിക്കിക്കിടക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ അമ്പതിലധികം കടകളിലായി 50 മുതല്‍ 100 ചാക്കതുവരെ അരി കെട്ടിക്കിടക്കുന്നതായാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. മൂന്നമാസക്കാസമായി കെട്ടികിടക്കുന്ന അരി ഇനിയും ഇതേ […]
കാസര്‍കോട് ജില്ലയിലെ റേഷന്‍ കടകളില്‍ ക്വിന്റല്‍ കണക്കിന് അരി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന വിവരം അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. കോവിഡ് കാലത്ത് പ്രധാനമന്തി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിപ്രകാരം അനുവദിച്ച പച്ചരിയാണ് കെട്ടിക്കിടക്കുന്നത്. കാസര്‍കോട് താലൂക്കില്‍ മാത്രം കെട്ടിക്കിടക്കുന്നത് 4313 ക്വിന്റല്‍ പച്ചരിയാണ്. പദ്ധതിപ്രകാരമുള്ള അരിയുടെ വിതരണം ഡിസംബറില്‍ അവസാനിച്ചതോടെയാണ് അരി കെട്ടിക്കിക്കിടക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ അമ്പതിലധികം കടകളിലായി 50 മുതല്‍ 100 ചാക്കതുവരെ അരി കെട്ടിക്കിടക്കുന്നതായാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. മൂന്നമാസക്കാസമായി കെട്ടികിടക്കുന്ന അരി ഇനിയും ഇതേ […]
കാസര്‍കോട് ജില്ലയിലെ റേഷന്‍ കടകളില്‍ ക്വിന്റല്‍ കണക്കിന് അരി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന വിവരം അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. കോവിഡ് കാലത്ത് പ്രധാനമന്തി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിപ്രകാരം അനുവദിച്ച പച്ചരിയാണ് കെട്ടിക്കിടക്കുന്നത്. കാസര്‍കോട് താലൂക്കില്‍ മാത്രം കെട്ടിക്കിടക്കുന്നത് 4313 ക്വിന്റല്‍ പച്ചരിയാണ്. പദ്ധതിപ്രകാരമുള്ള അരിയുടെ വിതരണം ഡിസംബറില്‍ അവസാനിച്ചതോടെയാണ് അരി കെട്ടിക്കിക്കിടക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ അമ്പതിലധികം കടകളിലായി 50 മുതല്‍ 100 ചാക്കതുവരെ അരി കെട്ടിക്കിടക്കുന്നതായാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. മൂന്നമാസക്കാസമായി കെട്ടികിടക്കുന്ന അരി ഇനിയും ഇതേ അവസ്ഥയിലാണെങ്കില്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.പദ്ധതിപ്രകാരമുള്ള അരിവിതരണം ഡിസംബറില്‍ അവസാനിക്കുമെന്ന് അറിയാമെന്നിരിക്കെ ഡിസംബര്‍ അവസാനവാരം വരെ അരി കടകളിലേക്ക് കയറ്റിഅയക്കുകയായിരുന്നു. ഇത് റേഷന്‍ വ്യാപാരികളെ വിഷമിപ്പിക്കുകയാണ്. പി.എം.ജി. കെ.വൈ പദ്ധതി പ്രകാരം റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്ന അരി മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റാന്‍ സാധിക്കും. അതിനുള്ള അനുമതി ലഭിച്ചാല്‍ ഈ പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കും. എന്നാല്‍ അനുമതി നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. നടപടി വൈകുംതോറും അരി പൂപ്പല്‍ പിടിച്ച് നശിച്ചുകൊണ്ടിരിക്കും. ഷിഫ്റ്റ് സമ്പ്രദായം വന്നിട്ടുപോലും സെര്‍വര്‍ തകരാറിലാകുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അതേ പടി നിലനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന അരിയുടെ കണക്ക് ശേഖരിച്ച് വരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച നടപടിക്രമങ്ങളില്‍ കാലതാമസം വരുത്താതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. റേഷന്‍ കടകളില്‍ നിന്ന് എല്ലാ വിഭാഗങ്ങളിലും പെ ട്ട കാര്‍ഡുടമകള്‍ക്ക് പച്ചരിക്ക് പുറമെ പുഴുക്കലരിയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇത് നടപ്പിലായിട്ടില്ല. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് മാത്രമേ പുഴുക്കലരി ലഭിക്കുന്നുള്ളൂ. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് പച്ചരി മാത്രമാണ് നല്‍കുന്നത്. ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്. ഈ അരി ഉപയോഗിച്ചുള്ള കഞ്ഞിയും ചോറും തന്നെയാണ് ആളുകള്‍ക്ക് പ്രിയം. എന്നാല്‍ ബി.പി.എല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പച്ചരി മാത്രമേ നല്‍കൂവെന്ന വാശിയിലാണ് അധികൃതര്‍. ബി.പി.എല്‍ കാര്‍ഡുകളില്‍ അര്‍ഹര്‍ക്ക് പുറമെ അനര്‍ഹരും ഉള്‍പ്പെട്ടിട്ടുണ്ട്. എ. പി.എല്‍ കാര്‍ഡുകളിലും അതിനും മുകളിലുള്ള കാര്‍ഡുകളിലും ദരിദ്ര കുടുംബങ്ങളുണ്ട്. അരിയുടെ കാര്യത്തില്‍ വിവേചനം കാണിക്കുമ്പോള്‍ അര്‍ഹതയുണ്ടായിട്ടും ബി.പി.എല്‍ കാര്‍ഡ് കിട്ടാതെ പോയ പാവപ്പെട്ട കുടുംബങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. ഇത്തരം കാര്‍ഡുകളില്‍പെട്ടവര്‍ തീവില കൊടുത്ത് കടകളില്‍ നിന്നും പുഴുക്കലരി വാങ്ങേണ്ടിവരുന്നു. റേഷന്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രവും പറയുന്നു. എങ്കില്‍ പിന്നെ ആരാണ് ഇത് പരിഹരിക്കേണ്ടതെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ഈ അനാസ്ഥ തുടരുന്നത് അധികാരികള്‍ക്ക് ഭൂഷണില്ല. വോട്ട് ചെയ്ത ജനങ്ങളോടുള്ള ഉത്തരവാദിത്വം ഇങ്ങനെ മറക്കുന്നത് വലിയ അനീതി തന്നെയാണ്.