ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കരുത്
എസ്.എസ്.എല്‍.സി-ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന പരീക്ഷാരീതിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. പരീക്ഷാകലണ്ടറിലെ അപാകത കാരണമാണ് പത്താംതരം, ഹയര്‍സെക്കണ്ടറി പൊതുപരീക്ഷക്ക് ഒരുങ്ങുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായിരിക്കുന്നത്. ഇവരുടെ സഹായികളായ വിദ്യാര്‍ഥികള്‍ക്ക് ഒരുദിവസം രണ്ട് പരീക്ഷ എഴുതേണ്ടിവരുന്ന സാഹചര്യമാണുളളത്. പരീക്ഷാകലണ്ടറിലെ അപാകതയാണ് ഇങ്ങനെയൊരു സ്ഥിതിയുണ്ടാക്കിയിരിക്കുന്നത്. സഹായികളായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പരീക്ഷയും സ്വന്തം പരീക്ഷയും ഒരേ ദിവസം എഴുതേണ്ടിവരും. ഇത് സഹായികള്‍ക്ക് സമര്‍ദ്ദവും മറ്റ് പ്രയാസങ്ങളും സൃഷ്ടിക്കും. ഇക്കാരണത്താല്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പരീക്ഷ എഴുതേണ്ടെന്നാണ് സഹായികളായ […]

എസ്.എസ്.എല്‍.സി-ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന പരീക്ഷാരീതിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. പരീക്ഷാകലണ്ടറിലെ അപാകത കാരണമാണ് പത്താംതരം, ഹയര്‍സെക്കണ്ടറി പൊതുപരീക്ഷക്ക് ഒരുങ്ങുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായിരിക്കുന്നത്. ഇവരുടെ സഹായികളായ വിദ്യാര്‍ഥികള്‍ക്ക് ഒരുദിവസം രണ്ട് പരീക്ഷ എഴുതേണ്ടിവരുന്ന സാഹചര്യമാണുളളത്. പരീക്ഷാകലണ്ടറിലെ അപാകതയാണ് ഇങ്ങനെയൊരു സ്ഥിതിയുണ്ടാക്കിയിരിക്കുന്നത്. സഹായികളായ വിദ്യാര്‍ഥികള്‍ക്ക് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പരീക്ഷയും സ്വന്തം പരീക്ഷയും ഒരേ ദിവസം എഴുതേണ്ടിവരും. ഇത് സഹായികള്‍ക്ക് സമര്‍ദ്ദവും മറ്റ് പ്രയാസങ്ങളും സൃഷ്ടിക്കും. ഇക്കാരണത്താല്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പരീക്ഷ എഴുതേണ്ടെന്നാണ് സഹായികളായ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എസ്.എസ്.എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാന്‍ വിദ്യാര്‍ഥികളെ നിയോഗിക്കാറുള്ളത് കാലങ്ങളായി വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന ഒരു കീഴ്വഴക്കമാണ്. എട്ടാംക്ലാസിലോ ഒമ്പതാംക്ലാസിലോ പഠിക്കുന്നവരെയാണ് ഇതിന് നിയോഗിക്കുന്നത്. എന്നാല്‍ പരീക്ഷ നിശ്ചയിച്ചതിലെ അപാകത കാരണം സഹായികളായ വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം രണ്ടുപരീക്ഷ എഴുതേണ്ട അവസ്ഥ വന്നുചേരുകയായിരുന്നു. രാവിലെ 9.30 മണി മുതല്‍ ഭിന്നശേഷിയുളള വിദ്യാര്‍ഥിക്കായി പരീക്ഷ എഴുതുന്ന കുട്ടി ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ സ്വന്തം പരീക്ഷയും എഴുതേണ്ടിവരും. രാവിലെ മറ്റൊരു കുട്ടിക്ക് വേണ്ടി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥിക്ക് ഉച്ചക്ക് ശേഷമുള്ള തന്റെ പരീക്ഷക്ക് വേണ്ടി ഒരുക്കം നടത്താനോ പാഠഭാഗങ്ങള്‍ ഒന്നുകൂടി പഠിക്കാനോ ഉള്ള സാവകാശം ലഭിക്കുകയില്ല. മാര്‍ച്ച് 9, 13, 15, 17, 20, 22, 24, 27, 29 തീയതികളിലായാണ് നടക്കുന്നത്. ഇതില്‍ ഒമ്പതാം തീയതിയൊഴിച്ച് ബാക്കി എല്ലാ ദിവസവും പരീക്ഷാസഹായികള്‍ക്ക് രാവിലെയും ഉച്ചക്ക് ശേഷവും പരീക്ഷ എഴുതേണ്ടിവരും. ഹയര്‍സെക്കണ്ടറി പരീക്ഷ നടക്കുന്നത് മാര്‍ച്ച് 10,14,16, 18, 21,23,25,28,30 തീയതികളില്‍ നടക്കും. ഇതില്‍ 14നും 16നും 30നും സഹായികള്‍ക്കും പരീക്ഷ എഴുതേണ്ടതുണ്ട്. 13,20,27 തീയതികളില്‍ ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, കണക്ക് പരീക്ഷകള്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ വീതം സഹായികള്‍ക്ക് എഴുതേണ്ടിവരും. ഒരു ദിവസം അഞ്ചരമണിക്കൂറാണ് പരീക്ഷ എഴുതേണ്ടിവരുന്നത്. ഹയര്‍സെക്കണ്ടറിയിലെ പരീക്ഷാസഹായി 10 മുതല്‍ 30 വരെ ദിവസവും പരീക്ഷക്ക് ഹാജരാകേണ്ടിവരുമെന്നതാണ് വസ്തുത. സഹായികളായി വിദ്യാര്‍ഥികളെ അയക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ സ്വന്തം മക്കളുടെ ഭാവി പണയം വെച്ചുള്ള സഹായത്തോട് ഇവര്‍ക്ക് താല്‍പ്പര്യമില്ല. സഹായികള്‍ ഇല്ലെങ്കില്‍ പതിനായിത്തോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനാകില്ല. ഇതോടെ ഈ കുട്ടികളുടെ തുടര്‍പഠനത്തിനാണ് കരിനിഴല്‍വീഴുക. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ കുട്ടികള്‍ക്കും സൗകര്യപ്രദവും സ്വസ്ഥവുമായ രീതിയില്‍ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തേ മതിയാകൂ. ഇക്കാര്യത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം