ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ രക്ഷിക്കണം
കാസര്‍കോട് ജില്ലയിലെ പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കര്‍ണാടകയില്‍ നിന്നുള്ള ബോട്ടുകളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായതോടെ നിരവധി പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതമാര്‍ഗമാണ് വഴിമുട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം മുതല്‍ കോട്ടിക്കുളം വരെ നിരവധി ഫൈബര്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയ പരമ്പരാഗതമത്സ്യതൊഴിലാളികള്‍ക്ക് നിരാശയോടെ മടങ്ങിപ്പോരേണ്ടിവന്നു. തലേദിവസം രാത്രി കര്‍ണാടകയില്‍ നിന്നുള്ള നൂറോളം ബോട്ടുകള്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ വെളിച്ചത്തില്‍ വന്‍തോതില്‍ മീന്‍പിടുത്തം നടത്തിയതാണ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മീന്‍ലഭ്യത വളരെ കുറയാന്‍ ഇടവരുത്തിയത്. […]

കാസര്‍കോട് ജില്ലയിലെ പരമ്പരാഗതമത്സ്യത്തൊഴിലാളികള്‍ ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കര്‍ണാടകയില്‍ നിന്നുള്ള ബോട്ടുകളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായതോടെ നിരവധി പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതമാര്‍ഗമാണ് വഴിമുട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം മുതല്‍ കോട്ടിക്കുളം വരെ നിരവധി ഫൈബര്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയ പരമ്പരാഗതമത്സ്യതൊഴിലാളികള്‍ക്ക് നിരാശയോടെ മടങ്ങിപ്പോരേണ്ടിവന്നു. തലേദിവസം രാത്രി കര്‍ണാടകയില്‍ നിന്നുള്ള നൂറോളം ബോട്ടുകള്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ വെളിച്ചത്തില്‍ വന്‍തോതില്‍ മീന്‍പിടുത്തം നടത്തിയതാണ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മീന്‍ലഭ്യത വളരെ കുറയാന്‍ ഇടവരുത്തിയത്. വലിയ എല്‍.ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ച ബോട്ടുകളിലെ മത്സ്യബന്ധനം കടലില്‍ മത്സ്യസമ്പത്ത് വലിയ തോതില്‍ കുറയാനാണ് ഇടവരുത്തുന്നത്. ബോട്ടില്‍ നിന്നും വരുന്ന ശക്തമായ പ്രകാശം കടലിലെ മീനുകള്‍ കൂട്ടത്തോടെ ആകര്‍ഷിക്കപ്പെടാന്‍ ഇടവരുത്തുന്നുണ്ട്. ചെറിയ മീന്‍കുഞ്ഞുങ്ങള്‍ മുതല്‍ അസാമാന്യവലിപ്പമുള്ള മീനുകള്‍ വരെ വെളിച്ചത്തിന്റെ ആകര്‍ഷണവലയത്തില്‍ കുടുങ്ങി അടിത്തട്ടില്‍ നിന്നുവരെ പാഞ്ഞെത്തുന്നു. തുടര്‍ന്ന് എങ്ങോട്ടും പോകാതെ വെള്ളത്തില്‍ ബോട്ടിന് സമീപം കേന്ദ്രീകരിച്ച് കൂട്ടത്തോടെ ഇവ നിലയുറപ്പിക്കുന്നു. അതുകൊണ്ടുതന്നെ ബോട്ടുകാര്‍ക്ക് എല്ലാ മീനുകളെയും ഒന്നടങ്കം വലയിലാക്കാന്‍ കഴിയുന്നു.
കടലില്‍ നിന്നും ഇങ്ങനെ മീനുകളെ വാരിയെടുത്ത് കൊണ്ടുപോകുന്നത് പിന്നീട് മത്സ്യപ്രജനനത്തെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുകയാണ്. കര്‍ണാടകയില്‍ പരിശോധന കര്‍ശനമാക്കാത്തതുകൊണ്ടാണ് എല്‍.ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ച യന്ത്രവല്‍കൃതബോട്ടുകള്‍ തീരദേശത്ത് മത്സ്യബന്ധനം നടത്തുന്നത്. കര്‍ണാടകയില്‍ കടുത്ത നടപടിയില്ലാത്തതിന്റെ മറപിടിച്ച് അവിടെ നിന്നുള്ള ബോട്ടുകള്‍ കേരളത്തിന്റെ തീരദേശങ്ങളിലുമെത്തുന്നു. നേരം സന്ധ്യ മയങ്ങുന്നതോടെയാണ് മത്സ്യബന്ധനബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത്. മുമ്പ് പരമ്പരാഗതമത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോയി തീരെ മീന്‍ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഫിഷറീസ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. കോവിഡ് കാലത്ത് മത്സ്യബന്ധനവും വില്‍പ്പനയും നടത്താനാകാതെ പട്ടിണിയും സാമ്പത്തികബാധ്യതയും നേരിട്ട് ദുരിതമനുഭവിച്ചവരില്‍ ഒരു വിഭാഗമാണ് പരമ്പരാഗതമത്സ്യതൊഴിലാളികള്‍. ഇടയ്ക്കിടെയുണ്ടാകുന്ന ട്രോളിംഗ് നിരോധനവും മഴക്കാലത്തുണ്ടാകുന്ന കടല്‍ക്ഷോഭവും കാരണം ഇവരുടെ ഉപജീവനമാര്‍ഗം നിരന്തരം വെല്ലുവിളിയില്‍ തന്നെയാണ്. ഇതിനിടയിലാണ് അനധികൃതമത്സ്യബന്ധനം എന്ന മറ്റൊരു വലിയ പ്രതിബന്ധം മുന്നിലേക്ക് വന്നത്. ഈ നില തുടര്‍ന്നാല്‍ കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങും. മുമ്പും ജില്ലയിലെ തീരങ്ങളില്‍ അനധികൃതമത്സ്യബന്ധനം വ്യാപകമായിരുന്നു. കടുത്ത നടപടി സ്വീകരിച്ചതോടെയാണ് ഇത്തരം സംഘങ്ങള്‍ പിന്‍വലിഞ്ഞത്.
ഇപ്പോള്‍ വീണ്ടും അധികൃതമത്സ്യബന്ധനത്തിന് കര്‍ണാടകയില്‍ നിന്നുള്ള സംഘങ്ങള്‍ കടലിലിറങ്ങിയിരിക്കുകയാണ്. പരമ്പരാഗതമത്സ്യതൊഴിലാളികളെ രക്ഷിക്കാന്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. അധികൃതമത്സ്യബന്ധനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.